'പകുതി വെച്ച് കളി നിർത്തിപ്പോയ പേടിത്തൊണ്ടൻമാരെ രാജാവാക്കുന്ന സീനല്ല', ഒരേയൊരു ദൈവം, കുറിപ്പ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയെ കണ്ടെത്താനുളള വോട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഷോയിലെന്ന പോലെ വോട്ടെടുപ്പിലും ശക്തമായ മത്സരം ആണ് നടക്കുന്നത്. ആരാകും വിജയി എന്ന ആകാംഷയിലാണ് ഫാൻസ്.
അതിനിടെ കിടിലം ഫിറോസിനെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ പങ്കുവെക്കപ്പെട്ട കുറിപ്പ് ചർച്ചയാവുകയാണ്. ബിഗ് ബോസിന് ഒരു ദൈവമേ ഉള്ളൂ എന്നും അത് കിടിലം ഫിറോസ് ആണെന്നുമാണ് കുറിപ്പിൽ പറയുന്നത്. അതിനുളള കാരണങ്ങളും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

കുറിപ്പ് ഇങ്ങനെ: 'ബിഗ്ബോസ് ഷോയിൽ ഒരുപാട് രാജാക്കൻമാരുണ്ട്. മികച്ച ഗെയ്മേഴ്സും ഫിസിക്കലി സ്ട്രോങ്ങായവരും ഉണ്ടായിട്ടുണ്ട്. എന്നാൽ ബിഗ്ബോസിന് ഒരു ദൈവമുണ്ടെങ്കിൽ അത് മലയാളക്കരയുടെ സ്വന്തം കിടിലം ഫിറോസ് ആണെന്ന് പറയേണ്ടി വരും. ക്രിക്കറ്റിന് സച്ചിൻ എന്ന് പറയുമ്പോലെ ഫുട്ബോളിൾ മറഡോണ എന്ന് പറയുമ്പോലെ ബിഗ്ബോസിന് ഒരു ദൈവമേയുളളൂ അത് കിടിലം ഫിറോസ് മാത്രമാണ്.

പറയുന്നതിന് തക്കതായ കാരണമുണ്ട്, പകുതി വെച്ച് കളി നിർത്തിപ്പോയ പേടിത്തൊണ്ടൻമാരെ പിടിച്ച് രാജാവാക്കുന്ന സീനല്ല ഈ പറയുന്നത്. കളിയുടെ മർമമറിഞ്ഞ് കളിച്ച് ഒറ്റ അച്ചുതണ്ടിൽ നിവർന്ന് നിന്ന് ഒരു ഷോയെ മൊത്തമായും തൻ്റെ വരുതിയിലാക്കി വൺ മാൻ ഷോ എന്ന ലെവലിൽ ഒരു സീസണെ തന്നെ മുന്നോട്ട് കൊണ്ടുപോയ ഒറ്റ കാരണത്താലാണ്.

ഇന്ന് വരെ മുൻപരിചയം ഇല്ലാത്തത് കൊണ്ടും അയാളുടെ കണ്ടൻ്റ് ലെവൽ അറിയാത്തതുകൊണ്ടും ഇത്രയതികം ഡീഗ്രേഡ് ചെയ്യപ്പെട്ട ഒരു മത്സരാർഥി ബിഗ്ബോസ് ചരിത്രത്തിൽ എന്നല്ല ഒരു ഷോയിലും കാണാൻ സാധിക്കില്ല. എന്നാൽ ആ മത്സരാർഥിയെ കുറിച്ചാണ് ഷോ കാണുന്നവർ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതും. ഹീറോ പരിവേഷം ഇല്ലാത്ത ഒരു മത്സരാർഥി ഇത്രയതികം മറ്റുള്ളവരുടെ സംസാരവിഷയവും പേടി സ്വപ്നവുമായെങ്കിൽ അൽപം ഒന്ന് ചിന്തിക്കാൻ പാടില്ലെ അയാളുടെ ഗെയിം ലെവൽ.

ഏതെങ്കിലും ഒരു കണ്ടൻസ്റ്റൻസിനെ ആദ്യം തന്നെ സപ്പോട്ട് ചെയ്ത് ഷോ വീക്ഷിച്ചാൽ ഒരു പക്ഷേ കിടിലം ഫിറോസ് എന്ന ഗെയ്മറോട് നമുക്ക് തികച്ചു അരാചകത്വം തോന്നാം, എന്നാൽ ഷോ അവസാനിച്ച സ്ഥിതിക്ക് ഫാനിസം ഇല്ലാതെ ഡേ വൺ മുതലുളള എപ്പിസോഡുകൾ മനസിരുത്തി വീക്ഷിക്കുക.

അപ്പോൾ കാണം തന്ത്രങ്ങളുടെ മാന്ത്രികനായ ബിഗ്ബോസ് ഷോയുടെ മനോഹാരിത മനസിലാക്കി തന്ന സീരിയലോ സിനിമയോ അല്ല ബിഗ്ബോസ് ഷോ എന്ന് നമ്മെ പഠിപ്പിച്ച ബിഗ്ബോസ് ഷോയുടെ ഒരേയൊരു ദൈവത്തെ. ആര് വിജയിച്ചാലും ആരെയൊക്കെ മറന്നാലും ഷോ കണ്ടവർ എന്നും ഓർത്തിരിക്കുന്ന ഒരേ ഒരു പേര് കിടിലം ഫിറോസ്'.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ


Click it and Unblock the Notifications
