മണിക്കുട്ടനെ അങ്ങ് ഒതുക്കി കളയാമെന്നു വിചാരിക്കുന്നവരുടെ ശ്രദ്ധക്ക്, ബിഗ് ബോസിനെ കുറിച്ച് കുറിപ്പ്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയ ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് വിരാമം ആയിരിക്കുകയാണ്. കൊവിഡ് കാരണമാണ് പരിപാടി നിര്‍ത്തി വേക്കേണ്ടി വന്നിരിക്കുന്നത്.
ഷോ നിര്‍ത്തിയെങ്കിലും ആരാധകര്‍ ബിഗ് ബോസിനെ കുറിച്ചും മത്സരാര്‍ത്ഥികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തിയിട്ടില്ല. ആരാധകര്‍ എംകെ എന്ന് വിളിക്കുന്ന മണിക്കുട്ടനെ കുറിച്ച് ബേസില്‍ റഹ്മാന്‍ എന്ന വ്യക്തി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് എന്ന പേജില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

പകലുപോലെ സത്യം
കുറിപ്പ് വായിക്കാം: മണിക്കുട്ടനെ അങ്ങു ഒതുക്കി കളായമെന്നു വിചാരിക്കുന്നവർടെ ശ്രദ്ധക്ക്. ബിഗ്ഗ്‌ബോസ്ഡ് സീസൺ 3 തുടങ്ങിയ അന്ന് തൊട്ടു മോർണിംഗ് ടാസ്‌ക് ,ഡെയിലി ടാസ്‌ക് ,വീക്കിലി ടാസ്‌ക് ഏതുമായിക്കോട്ടെ മണിക്കുട്ടന്റെ ബെസ്റ്റ് അവടെ കൊടുത്തിട്ടുണ്ട്.. മറ്റൊരു കണ്ടസ്റ്റന്റിനും അതിനെ മറികടന്നു മണിക്കുട്ടനെ വെല്ലുവിളിക്കാൻ ഉള്ള പെർഫോമൻസ് അവിടെ ചെയ്തിട്ടില്ല എന്നത് പകലുപോലെ സത്യമാണ്... ജനങ്ങൾടെ മനസ്സിൽ ഇത്രയും ആഴത്തിൽ കയറിയ മത്സരാര്ഥി വേറെ ഇല്ല. 15 വർഷത്തെ സിനിമ ജീവിതത്തിൽ അയാൾക്ക് ലഭിക്കാത്ത ആരാധകരെയാണ് സ്വന്തം വ്യക്തിത്വവും കഴിവും കൊണ്ട് മണിക്കുട്ടൻ നേടിയെടുത്തത്..

ഒതുക്കാമെന്ന് വിചാരിക്കേണ്ട
ആ വീട്ടിലേക്കു കാലെടുത്തു വെക്കുമ്പോൾ ഒരു ഫാൻസും ഇല്ലാതെയാണ് അയാൾ കയറിയത്. എംകെ ആർമി എന്നത് മണിക്കുട്ടൻ നേടി എടുത്തതാണ്. ഇനി അദ്ദേഹത്തിന് തന്റെ കഴിവും വ്യക്തിത്വവും ആരുടെയും മുന്നിൽ പ്രൂവ് ചെയ്യണ്ട കാര്യമില്ല. പിന്നെ ടിക്കറ്റ് ടു ഫിനാലെ വെച്ചു മണിക്കുട്ടനെ അങ്ങു ഒതുക്കാന്നു വിചാരികേണ്ട മക്കളെ... ഗെയിമിൽ ജയം, തോൽവി എല്ലാം സ്വഭാവികം ആണ്.. പക്ഷേ ഇന്നുവരെ ഒരു വെല്ലുവിളികളും അദ്ദേഹം ഏറ്റെടുക്കാതിരുന്നിട്ടിലാ.. ഒരു സബ്സ്റ്റിട്യൂട്ടിനെയും വെച്ചു കളിച്ചിട്ടില്ല...

കടലില് കല്ലെറിയുന്നത് പോലെ
അതോണ്ട് ചൊറിയുന്നവന്മാറ് ചൊറിഞ്ഞോ.. പക്ഷേ കടലില് കല്ലെറിയുന്നത് പോലെ ആണ് മണിക്കുട്ടൻ എന്ന ജനപ്രീയനെ താഴ്ത്തികെട്ടാൻ നോക്കുന്നത്..മണികുട്ടനെന്ന പ്രതിഭയെ പലരും ടാർജറ്റ് ചെയുന്നു ഭയക്കുന്നു.. അതിനുള്ള തെളിവ്; 1. അനൂപിന്റെ തിരിച്ചു വരവ്. റംസാൻ നോമിനേഷൻ കാർഡ് കൊടുക്കിലെന്നു മനസിലായ അനൂപ് മണിക്കൂട്ടനുമായി അടുക്കുന്നു.. മണിക്കുട്ടന്റെ കൂടെ നിന്നിട്ടെ കാര്യം ഒള്ളു എന്നു മനസിലാക്കിയതിനാൽ.

മണിക്കുട്ടനെ ടാർജറ്റ് ചെയ്തു കളി
2. സൂര്യയുടെ പ്രണയനാടകം. 3. ഫിറോസ്, റംസാൻ നോബി എന്നിവർ അയൽകൂട്ടം കൂടി മണിക്കുട്ടനെ ടാർജറ്റ് ചെയ്തു കളിക്കുന്നു. സ്‌ട്രോങ് ആണെന് മനസിലായപ്പോൾ.4. സായി വിഷ്ണു അയൽകൂട്ടം വിട്ടു മണികുട്ടനുമായി അടുക്കുന്നു... ഇപ്പോ മണികുട്ടൻ ചേട്ടാ എന്നു വിളിച്ചു നടക്കുന്നു. Bb 3 എന്ന പ്രോഗ്രാമിന്റെ അടിത്തറ എന്നതു മണിക്കുട്ടൻ തന്നെയാണ്..

അവിടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു
തെളിവ്... 1. മണിക്കുട്ടൻ ബിബി വിട്ടു കണ്ണീരോടെ ഇറങ്ങിപോയപ്പോൾ തകർന്നത് ലക്ഷകണക്കിന് പ്രേക്ഷകരുടെ ഹൃദയമാണ്... ഇത്രയധികം ജനങ്ങൾ ഒരു വ്യക്തിയുടെ തിരിച്ചു വരവിനായി കാത്തിരുന്നിട്ടില്ലാ.. BB cafe കണ്ട എല്ലാവർക്കും അതു മനസിലായി കാണും..10 K മുകളിൽ view ഉള്ള ലൈവ് അവരുടെ പ്രോഗ്രാമിൽ ആദ്യമായി ..മണിക്കൂട്ടനു വേണ്ടി അദ്ദേഹത്തിന്റെ ആരാധകർ അവിടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു..

എംകെ ഇല്ലെങ്കിൽ ബിബി ഇല്ല
മൂന്നാം നാൾ അയാൾ ഉയർത്തെഴുന്നേൽകും എന്ന വാക്കിൽ വിശ്വസിച്ചു കാത്തിരുന്നതു ലക്ഷങ്ങളാണ്.. ഏഷ്യാനെറ്റിന് പോലും അതു സമ്മതിക്കാതെ ഇരിക്കാൻ സാധിക്കിലാ.. എംകെ ഇല്ലെങ്കിൽ ബിബി ഇല്ല എന്നു പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞു.... തിരിച്ചു വരുന്ന വീഡിയോ യൂട്യൂബിൽ രണ്ടു ദിവസം കൊണ്ട് കണ്ടതു 2M ആളുകളാണ്.. അതു ചരിത്രം തന്നെയായിരുന്നു.
Recommended Video

ലക്ഷകണക്കിന് മണിക്കുട്ടന്മാർ റെഡി
മക്കളെ എംകെയും എംകെ ഫാൻസും സ്‌ട്രോങ്ങാ.. ഒരുതീയാണ് .. അതു ആളികത്തും.. കെടുത്താൻ ആവില്ല... നിങ്ങൾക് ഒരു മണിക്കുട്ടനെയെ കളിയാക്കാൻ പറ്റു.. എന്നാൽ ഇവിടെ പുറത്തു അദേഹത്തിന് വേണ്ടി ചങ്ക് പറിച് കൊടുക്കാൻ ലക്ഷകണക്കിന് മണിക്കുട്ടന്മാർ റെഡി ആണ്..''


Click it and Unblock the Notifications
