മണിക്കുട്ടാ...നിന്റെ ഭാര്യയെ പോലെയാണ് സൂര്യ പെരുമാറുന്നത്; കാരണങ്ങള്‍ നിരത്തി അനൂപിന്റെ വെളിപ്പെടുത്തല്‍

ബിഗ് ബോസ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഹൗസില്‍ നിന്നും പോയത്. എല്ലാ മത്സരാര്‍ത്ഥികളെയും ഇത് വലിയ രീതിയില്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ താരം പിന്നീട് അടിപൊളി റീ എന്‍ട്രി നടത്തിയതോടെ എല്ലാ പ്രേക്ഷകര്‍ക്കും സന്തോഷമായി. ഇക്കാര്യം പല പ്രേക്ഷകരും സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചിരുന്നു.

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

എന്നാല്‍ മണിക്കുട്ടന്റെ പിന്മാറ്റത്തിന് കാരണം സൂര്യയാമെന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് സൂര്യയെ പുറത്താക്കണമെന്ന പല പ്രേക്ഷകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൂര്യയെ കുറിച്ച് ചില കാര്യങ്ങള്‍ മണിക്കുട്ടനോട് വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ്.

എവിക്ഷന്‍ എപ്പിസോഡ്

എവിക്ഷന്‍ എപ്പിസോഡ്

ഇന്നലെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു എവിക്ഷന്‍ എപ്പിസോഡ് നടന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി അഡോണിയാണ് പുറത്തുപോയത്. സൂര്യ പുറത്തുപോകുമെന്നാണ് പലരും കരുതിയതെങ്കിലും ഇത്തവണത്തെ നറുക്ക് അഡോണിക്ക് വീഴുകയായിരുന്നു. മികച്ച മത്സരാര്‍ത്ഥിയായ അഡോണി പോയതിന്റെ വിഷമം എല്ലാവരിലും പ്രകടമായിരുന്നു.

 അനൂപ് മണിക്കുട്ടന്‍ ചര്‍ച്ച

അനൂപ് മണിക്കുട്ടന്‍ ചര്‍ച്ച

പിന്നാലെ അനൂപും മണിക്കുട്ടനും നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഡോണി ഒരിക്കലും പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അനൂപും മണിക്കുട്ടനും പറയുന്നത്. എന്നാല്‍ സൂര്യ പുറത്തുപോകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്ന് അനൂപ് പറയുന്നു. ഇതിന് ചില കാരണങ്ങളും അനൂപ് വ്യക്തമാക്കുന്നുണ്ട്.

ക്യാരക്ടറിലെ മാറ്റം

ക്യാരക്ടറിലെ മാറ്റം

ഇതിന് അനൂപ് പറയുന്ന പ്രധാന കാരണം സൂര്യയുടെ ക്യാരക്ടറിലുണ്ടായിരുന്ന മാറ്റമാണ്. അനൂപ് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മണിക്കുട്ടനോട് അനൂപ് പറയുന്ന വാക്കുകളിലേക്ക്.

 പ്രതീക്ഷിച്ചത് വെറെ ഒരാള്‍

പ്രതീക്ഷിച്ചത് വെറെ ഒരാള്‍

ഞാന്‍ ഇത്തവണ പ്രതീക്ഷിച്ചത് വെറെ ഒരാളായിരുന്നു. സൂര്യയെയാിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. കാരണം അവളുടെ ക്യാരക്ടര്‍ ഷിഫ്റ്റ് നിങ്ങള്‍ പോയ സമയത്തുണ്ടായത്. അത് എന്നെ ഭയങ്കരമായി കണ്‍ഫ്യൂസ്ഡ് ആക്കിയിരുന്നു.

പെരുമാറുന്നത് ഭാര്യയെ പോലെ

പെരുമാറുന്നത് ഭാര്യയെ പോലെ

സൂര്യ പലപ്പോഴും പെരുമാറുന്നത് നിങ്ങളുടെ ഭാര്യയെ പോലെയാണ്. ഞാന്‍ പിന്നെ അത് മിണ്ടാതിരുന്നതാണ്. എന്തെങ്കിലും ആയിക്കോട്ടെ ആ കുട്ടിയുടെ രീതി. ഞാന്‍ അത് അവളോട് പറയാനും പോയില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ് അന്ന് ആ മറ്റേ സംഭവം- അനൂപ് പറയുന്നു.

പൊസസ്സീവ് ആകുന്നത്

പൊസസ്സീവ് ആകുന്നത്

മണിക്കുട്ടന്റെ കപ്പ് ഞാന്‍ എടുത്തു കൊണ്ട് പോകും, ഞാന്‍ തന്നെ ചായ കൊണ്ടു കൊടുക്കും. ഞാന്‍ തന്നെ ഉണ്ടാക്കി കൊടുക്കണം. മണിക്കുട്ടന്‍ വരുമ്പോഴേക്കും ഞാന്‍ റെഡിയാവണം. മണിക്കുട്ടന്റെ ബാറ്ററി ഞാനേ മാറ്റാവു എന്നൊക്കെ വരുമ്പോള്‍ പൊസസ്സീവ് ആകുന്നത് പോലെയുണ്ട്- അനൂപ് പറയുന്നു.

മണിക്കുട്ടന്റെ മറുപടി

മണിക്കുട്ടന്റെ മറുപടി

ഇതിന് മണിക്കുട്ടന്‍ മറുപടി പറഞ്ഞത് ഇങ്ങനെ, ഞാന്‍ സമ്മതിക്കുകയൊന്നുമില്ല, കോഫി എടുത്ത് കൊണ്ട് വന്നപ്പോള്‍ ആഹാരം ആയതുകൊണ്ട് വേണ്ടെന്ന് പറഞ്ഞില്ലെന്നേയുള്ളൂ എന്ന് മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞു.

എനിക്ക് അറിയാം

എനിക്ക് അറിയാം

എനിക്കത് മനസിലായി, നിങ്ങളത് നെഗ്ലറ്റ് ചെയ്യില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം. അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അനൂപ് പറഞ്ഞ മറുപടി. പക്ഷേ, ഈ ചിന്ത വളര്‍ത്താന്‍ അനുവദിക്കരുതെന്നായിരുന്നു മണിക്കുട്ടന്‍ നല്‍കിയ മറുപടി. വേറെ എവിടെ ആണേങ്കിലും കുഴപ്പമില്ലായിരുന്നു. ഇതാണ് പിന്നീടവര്‍ ത്രീ ഡോട്‌സ ആക്കിയെടുക്കുന്നതെന്നും മണിക്കുട്ടന്‍ പറയുന്നു.

 പുറത്തുപോകുമ്പോള്‍ പറഞ്ഞത്

പുറത്തുപോകുമ്പോള്‍ പറഞ്ഞത്

നിങ്ങള്‍ അന്ന് ആ ഡോട്ട് പറഞ്ഞ കാര്യം അറം പറ്റിയത് പോലെയാണ് എനിക്കന്ന് തോന്നിയതെന്നും അനൂപ് പറഞ്ഞു. പുറത്തു പോയ ദിവസം രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ താന്‍ ഒന്നിലും ത്രി ഡോട്ട്സ് ഇടാറില്ലെന്നും ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലായിരിക്കുക അവസാനിക്കുക എന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

 എലിമിനേഷന്‍ പ്രക്രിയ

എലിമിനേഷന്‍ പ്രക്രിയ

അതേസമയം, ബിഗ് ബോസ് ഇന്ന് ഒരു എലിമിനേഷന്‍ പ്രക്രിയയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ആരൊക്കെ എലിമിനേഷന്റെ ഭാഗമാകുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. അഡോണി പുറത്തുപോയതിന്റെ ഞെട്ടലിലാണ് ബിഗ് ബോസ് ഹൗസ്.

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+