• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്ന് ഭാഷകളില്‍ സിനിമ വരുന്നു; ഒരു നായിക ഞാന്‍ തന്നെ... പുതിയ ഭാവത്തില്‍ സൂര്യ എത്തുന്നു

കൊച്ചി: ബിഗ് ബോസിലെത്തുന്നതിന് മുമ്പേ സിനിമാ ഇന്‍ഡസ്ട്രിയിലുള്ള വ്യക്തിയാണ് സൂര്യ. ബിഗ് ബോസിലെത്തിയപ്പോള്‍ അവര്‍ക്ക് ആരാധകര്‍ കൂടിയെന്ന് പറയാം. ബിഗ് ബോസ് സീസണ്‍ 3യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മല്‍സരാര്‍ഥികളില്‍ ഒരാള്‍ സൂര്യയാണ്. മണിക്കുട്ടനുമായുള്ള ബന്ധവും ചില എപ്പിസോഡുകളിലെ കരച്ചിലുകളുമെല്ലാം സൂര്യ ചര്‍ച്ചകളില്‍ നിറയാന്‍ ഇടയാക്കി.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

എങ്കിലും ഷോ അന്ത്യത്തിലേക്ക് അടുക്കുന്നതിന് മുമ്പേ അവര്‍ പുറത്തായി. ഇപ്പോള്‍ സൂര്യ പുതിയ ഭാവത്തില്‍ എത്തുന്നുവെന്നതാണ് വാര്‍ത്തകള്‍. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  മധ്യമങ്ങളുമായി പങ്കുവച്ചു

  മധ്യമങ്ങളുമായി പങ്കുവച്ചു

  ബിഗ് ബോസ് ഹൗസില്‍ നേരിട്ട പല കാര്യങ്ങളും സൂര്യ പിന്നീട് മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സഹ മല്‍സരാര്‍ഥികളുടെ ഇടപെടലുകളും 'മണിക്കുട്ടന്‍ വിഷയ'ത്തിലെ കളിയാക്കലുമെല്ലാം ഇതില്‍പ്പെടും. പുറത്തുവന്ന ശേഷവും സൈബര്‍ ആക്രമണം നടന്നുവെന്നും സൂര്യ പറയുന്നു.

  പരാതി നല്‍കി

  പരാതി നല്‍കി

  മറ്റ് ആര്‍മിക്കാരില്‍ നിന്ന് നേരിട്ട ആക്രമണം സംബന്ധിച്ച് സൂര്യ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചു. ഇപ്പോഴും അത് തുടരുന്നുവെന്നും പരാതിപ്പെട്ടിട്ടുണ്ടെന്നും ഫേക്ക് ഐഡികള്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നു സൂര്യ സൂചിപ്പിക്കുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചില തീരുമാനങ്ങള്‍ എടുത്തു.

  ശബ്ദ സന്ദേശം

  ശബ്ദ സന്ദേശം

  ഫോണ്‍ കാര്യമായി ഉപയോഗിക്കേണ്ട എന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സൂര്യ. എന്നാലിപ്പോള്‍ സൂര്യയുടെ ശബ്ദ സന്ദേശം വൈറലായിരിക്കുകയാണിപ്പോള്‍. ഇനി പുതിയ ഭാവത്തില്‍ സൂര്യ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമെന്നാണ് വിവരം.

  പാതിവഴിയില്‍ മുടങ്ങിയ പദ്ധതി

  പാതിവഴിയില്‍ മുടങ്ങിയ പദ്ധതി

  ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് തന്നെ സൂര്യ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുയാണ് ഇനിയുള്ള ലക്ഷ്യം. ആ സിനിമയുമായി മുന്നോട്ട് പോകുകയാണ് സൂര്യ. ഒരു നായികയായി സൂര്യ എത്തുമെന്നും അവര്‍ ആരാധകരെ അറിയിച്ചു.

  മൂന്ന് ഭാഷകളില്‍

  മൂന്ന് ഭാഷകളില്‍

  മൂന്ന് ഭാഷകളില്‍ സിനിമ ഇറങ്ങണമെന്നാണ് സൂര്യയുടെ ആഗ്രഹം. കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലാണ് സിനിമ ഇറങ്ങുക. ഒരു നടിയായി സൂര്യ തന്നെ എത്തും. ഈ വിവരം അറിഞ്ഞതോടെ ആരാധകര്‍ക്ക് അവര്‍ ആശംസ അറിയിച്ചും സന്തോഷം പങ്കുവച്ചും രംഗത്തുവന്നിരിക്കുകയാണ്.

  ഫീലിങ്‌സ് കെട്ടിച്ചമക്കുന്നതല്ല

  ഫീലിങ്‌സ് കെട്ടിച്ചമക്കുന്നതല്ല

  ബിഗ് ബോസ് ഹൗസില്‍ കൂടുതല്‍ പരിഹാസവും വിമര്‍ശനവും നേരിട്ട മല്‍സരാര്‍ഥിയായിരുന്നു സൂര്യ. തന്റെ ഫീലിങ്‌സ് കെട്ടിച്ചമക്കുന്നതല്ല എന്ന് ബോധ്യമുള്ളവര്‍ തന്നെ പിന്തുണച്ചിരുന്നു എന്നാണ് സൂര്യ പറയുന്നത്. ആരാധകരെ ആകര്‍ഷിക്കാന്‍ വേണ്ടിയോ സിംപതിക്ക് വേണ്ടിയോ വ്യാജമായി ഒന്നും ചെയ്തിട്ടില്ല എന്നും സൂര്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

  മല്‍സരം അവിടെ തീര്‍ന്നു

  മല്‍സരം അവിടെ തീര്‍ന്നു

  മണിക്കുട്ടനോടുള്ള ഇഷ്ടത്തെ കുറിച്ചും സൂര്യ അടുത്തിടെ പ്രതികരിച്ചിരുന്നു. തന്റെ ഇഷ്ടം യാഥാര്‍ഥ്യമായിരുന്നു. ഇത് മണിക്കുട്ടനെ ഷോയില്‍ തളര്‍ത്തിയിട്ടില്ല. എന്റെ പ്രണയം കാരണം എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിലും മണിക്കുട്ടനോട് മാപ്പ് ചോദിക്കുന്നു. ബിഗ് ബോസിലെ മല്‍സരം അവിടെ തീര്‍ന്നു. മല്‍സാര്‍ഥികള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ആരാധകര്‍ തമ്മില്‍ അനാവശ്യമായി തര്‍ക്കിക്കരതെന്നും സൂര്യ അഭിപ്രായപ്പെട്ടിരുന്നു.

  ബൃഹദ് പദ്ധതിയുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍ ഡികെയുടെ ഉഗ്രന്‍ പ്ലാന്‍, നെറ്റി ചുളിച്ച് മറ്റുള്ളവര്‍ബൃഹദ് പദ്ധതിയുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍ ഡികെയുടെ ഉഗ്രന്‍ പ്ലാന്‍, നെറ്റി ചുളിച്ച് മറ്റുള്ളവര്‍

  മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

  English summary
  Bigg Boss Malayalam season 3: Soorya All Sets To Play Lead In Three languages, Latest Chat Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X