ബിഗ് ബോസില്‍ നാടകം കളിക്കുകയായിരുന്നില്ലെന്ന് സൂര്യ; പോയി പണി നോക്കാന്‍ പറയണമെന്ന് അഡോണിയും

മത്സരത്തിന്‍റെ ഒരു രീതി കൊണ്ട് തന്നെ ബിഗ് ബോസിലെ ഏത് സീസണിലും തര്‍ക്കങ്ങളും വിവാദങ്ങളും പതിവാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലും അതിന് കുറവൊന്നും ഉണ്ടായില്ല. ബിഗ് ബോസ് ഹൗസിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുണ്ടായ പല തര്‍ക്കങ്ങളും പുറത്ത് ആരാധകരും ഏറ്റെടുത്തതോടെ ചിലപ്പോഴെങ്കിലും അത് മോശപ്പെട്ട കാര്യങ്ങളിലേക്ക് എത്തിച്ചു.

ചിലരെ മത്സരാര്‍ത്ഥികള്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപമായിരുന്നു ഇത്തരത്തില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിനെയെല്ലാം ധീരമായി നേരിട്ട് മുന്നോട്ട് പോവുകയാണ് സൂര്യ ചെയ്തത്.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് മലയാളം സീസണ്‍ 3

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ എന്ന സൂര്യ ജെ മേനോന്‍. കോവിഡ് നിയന്ത്രണങ്ങളാല്‍ 95-ാം ദിവസം നിര്‍ത്തിവെക്കപ്പെട്ട ഷോയില്‍ നിന്നും ഏറ്റവും അവസാനം പുറത്ത് പോയ താരം എന്ന പ്രത്യേകത കൂടി സൂര്യക്കുണ്ട്. മണിക്കുട്ടനുമായുള്ള പ്രണയമായിരുന്നു മത്സരത്തില്‍ സൂര്യ എന്ന മത്സരാര്‍ത്ഥിയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.

സൂര്യ

വിമര്‍ശനങ്ങള്‍ പലതും നേരിട്ടെങ്കിലും ഷോയിലെ ഏറ്റവും പാവം പെണ്‍കുട്ടിയെന്ന ഒരു ഇമേജും സൂര്യക്കുണ്ടായിരുന്നു. എന്നാല്‍ ഇതിലെ വിമര്‍ശനാത്മകമായ രീതിയിലാണ് മറ്റ് ചിലര്‍ കണ്ടത്. സൂര്യയുടെ ഈ പാവം ഇമേജ് ആളുകളുടെ പിന്തുണ നേടാനും അതുവഴി ഷോയില്‍ നിലയുറപ്പിക്കാനുള്ള നാടകവുമാണെന്നായിരുന്നു അവരുടെ ആരോപണം.

ഫിറോസും സജ്നയും

ഷോയില്‍ തന്നെ ഈ വിഷയത്തില്‍ സഹമത്സരാത്ഥികളിലും നിന്നും സൂര്യക്ക് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. പൊളി ഫിറോസും സജ്നയുമായിരുന്നു ഷോയില്‍ സൂര്യക്കെതിരെ ഇത്തരത്തില്‍ ആഞ്ഞടിച്ചത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും നേരിട്ട് മുന്നോട്ട് പോയ സൂര്യ ഇതാ ബിഗ് ബോസ് വിഷയങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

സൂര്യ ലൈവില്‍

തനിക്കൊപ്പം നിന്ന എല്ലാ ആരാധകര്‍ക്കും ഇന്‍സ്റ്റഗ്രാം ലൈവിലൂടെ സൂര്യ നന്ദി പറയുന്നു. ഒരു സഹോദരനോ സഹോദരിയോ ഇല്ലാത്ത എന്നെ സംബന്ധിച്ച് ഈ ആരാധകരും ആര്‍മിയും തന്നെ സംബന്ധിച്ച് ഒരു കുടുംബം തന്നെയാണ്. ഇനി എവിടെയൊക്കെ പോയാലും എന്തൊക്കെ പ്രശ്നങ്ങള്‍ നേരിട്ടാലും ഞാന്‍ അതിജീവിക്കും, കാരണം അതിനും മാത്രം താന്‍ അനുഭവിച്ചു കഴിഞ്ഞെന്നും സൂര്യ പറയുന്നു

അഡോണിയും

അമ്മയ്ക്കൊപ്പമായിരുന്നു സൂര്യ ലൈവില്‍ എത്തിയത്. തന്നെ പിന്തുണച്ചുവെന്ന ഏക കാരണത്താല്‍ പലര്‍ക്കും സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നുവെന്നു സൂര്യ കൂട്ടിച്ചേര്‍ത്തു. ഇതിനിടെയാണ് ബിഗ് ബോസ് സീസണ്‍ 3 യിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയ അഡോണിയും സൂര്യക്കൊപ്പം ലൈവില്‍ ചേരുന്നത്.

അഡോണി പറഞ്ഞത്

സൂര്യന് കീഴെ എന്തിനെ കുറിച്ചും അഡോണി സംസാരിക്കുമെന്നാണ് സൂര്യ തന്നെ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്ളവരോടായിരുന്നു ലൈവില്‍ വന്ന ശേഷം അഡോണി പ്രധാനമായും സംസാരിച്ചത്. സൂര്യ ലൈവില്‍ വരുമ്പോള്‍ പറയണമെന്ന് താന്‍ കരുതിയ കാര്യങ്ങളാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഡോണി സംസാരിച്ച് തുടങ്ങിയത്

ബിഗ് ബോസിന് പുറത്ത്

ബിഗ് ബോസ് ഹൗസിന് പുറത്ത് സൂര്യക്കെതിരെ വലിയ തോതിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു. കേരള സമൂഹത്തിന് ചേരാത്ത തരത്തിലുള്ള പ്രവര്‍ത്തിയായിരുന്നു അത്. ഇങ്ങനെ അധിക്ഷേപങ്ങളും ഭീഷണികളും മുഴക്കുന്നവരോട് പോയി പണി നോക്കാന്‍ പറയണം എന്നായിരുന്നു സൂര്യയോട് അഡോണി പറഞ്ഞത്.

നാടകം കളിച്ചില്ല

താന്‍ ബിഗ് ബോസ് വീട്ടില്‍ നാടകം കളിക്കുകയായിരുന്നില്ലെന്നും തന്നെ അറിയാവുന്നവര്‍ക്ക് അറിയാം താന്‍ പണ്ടുമുതലേ ഇങ്ങനെയാണെന്നും സൂര്യയും മറുപടി പറഞ്ഞു. തുടര്‍ന്ന് ബിഗ് ബോസിലെ തന്‍റെ സഹമത്സരാര്‍ത്ഥികളെ കുറിച്ചും സൂര്യ പറയുന്നു. ഡിംപല്‍ വളരെ നല്ല കുട്ടിയാണ്. അവളുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്നും സൂര്യ അഭിപ്രായപ്പെട്ടു.

ഡിംപല്‍ എങ്ങനെ

ഡിംപല്‍ തുറന്ന് സംസാരിക്കുന്ന വളരെ ബോള്‍ഡായ വ്യക്തിയാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. താന്‍ ഉടനെ തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നും സൂര്യ അറിയിച്ചു. അതേസമം തന്‍റെ ആരാധകരുടെ ഭാഗത്ത് നിന്നും സൂര്യക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഫിറോസും സജ്നയും രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ ആരാധകര്‍ എന്ന പേരില്‍ മറ്റ് ചിലര്‍ നടത്തിയ പ്രവര്‍ത്തിയായിരുന്നു അതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+