• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാധകര്‍ ഞെട്ടലിൽ; സൂര്യയ്ക്കും മണിക്കുട്ടനും പുതിയ റെക്കോർഡ്, ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യം

ബിഗ് ബോസിന്റെ സീസണ്‍ 3 യിലെ വിജയി ആരാണെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ കിരീടം ചൂടുമെന്ന വിശ്വാസത്തിലാണ് ഓരോ ആരാധകരും. മൂന്ന് സീസണെയും വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിച്ചത് ഈ സീസണ്‍ ആണെന്ന് വേണം പറയാന്‍. ഈ സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളാണ് സൂര്യയും മണിക്കുട്ടനും. മത്സരത്തിനിടെ ബി ബി ഹൗസില്‍ വച്ച് സൂര്യയ്ക്ക് മണിക്കുട്ടനോട് പ്രണയം തോന്നിയത് വലിയ ചര്‍ച്ചയായിരുന്നു.

1

തന്റെ പ്രണയം സൂര്യ മണിക്കുട്ടനോട് തുറഞ്ഞ് പറഞ്ഞെങ്കിലും താന്‍ ഇവിടെ ഗെയിം കളിക്കാന്‍ വന്നതാണെന്നായിരുന്നു മണിക്കുട്ടന്‍ സൂര്യയ്ക്ക് നല്‍കിയ മറുപടി. ഈ മറുപടി പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരുന്നു. പൊതുവെ സൂര്യയുടെ പ്രണയത്തിന് മണിക്കുട്ടന്റെ ആരാധകര്‍ അത്ര നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സൂര്യയുടെ പ്രണയം ഒരു ഗെയിം സ്ട്രാറ്റജി മാത്രമാണെന്നാണ് ആരാധകര്‍ പറഞ്ഞത്.

2

പുറത്തുവന്നതിന് ശേഷം മണിക്കുട്ടന്റെ വീട്ടുകാര്‍ക്ക് അതിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ തന്റെ മനസിലെ ആഗ്രഹം വേണ്ടെന്ന് വയ്ക്കുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്ന് രണ്ട് പേരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെ ആരാധകരെ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

Also Read: സ്വര്‍ണവായ്പ വേണോ? വിവിധ ബാങ്കുകളിലെ പലിശ നിരക്കുകള്‍ എത്രയെന്നും ആവശ്യമുള്ള രേഖകള്‍ ഏതെന്നും അറിയേണ്ട?

Also Read: നിങ്ങളുടെ കൈയ്യിലെത്തുന്ന ശമ്പളം കുറഞ്ഞേക്കാം, പിഎഫ് ഉയര്‍ന്നേക്കാം; പുതിയ തൊഴില്‍ നയങ്ങള്‍ ഉടന്‍

3

മത്സരത്തിനിടെ ബിഗ് ബോസ് നല്‍കിയ എല്ലാ ടാസ്‌കുകളും അതി മനോഹരമായി ചെയ്ത ഒരാളാണ് മണിക്കുട്ടന്‍. ഇടയ്ക്ക് ഒരു ടാസ്‌കിനിടെ മണിക്കുട്ടന്‍ സൂര്യയുമായി ഒരു ഡാന്‍സ് ചെയ്തിരുന്നു. ഉറുമി എന്ന ചിത്രത്തിലെ ആരാന്നേ ആരാന്നേ.. എന്ന പാട്ടിനായിരുന്നു ഡാന്‍സ് കളിച്ചത്. അവാര്‍ഡ് നൈറ്റ് എന്ന ടാസ്‌കിനിടെയായിരുന്നു ഈ ഡാന്‍സ് നമ്പര്‍.

4

ഈ ഡാന്‍സിന്റെ വീഡിയോ ഇപ്പോള്‍ ട്യൂബ്യീല്‍ 50 ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടിരിക്കുകയാണ്. ഒരു മിനിറ്റും 20 സെക്കന്റും മാത്രമുള്ള ഈ വീഡിയോ അപൂര്‍വ റെക്കോര്‍ഡാണ് സ്വന്തമാക്കിയിരുന്നത്. ബിഗ് ബോസിന്റെ യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായത് ഈ വീഡിയോയിനായിരിക്കാം.

5

സൂര്യ, മണിക്കുട്ടന്‍ ഡാന്‍സിനൊപ്പം ബാക്കിയുള്ള മത്സരാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സും ഇതിലുണ്ടായിരുന്നു. അയ്യപ്പനും കോശിയിലെയും ഹിറ്റ് പാട്ടാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ഓരോരുത്തരും ഒന്നിനൊന്ന് മികച്ചതെന്ന് പറയാവുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഈ ഡാന്‍സിനെ കുറിച്ച് പുറത്ത് വന്നതിന് ശേഷം സൂര്യയും ഇക്കാര്യം പറഞ്ഞിരുന്നു.

ശ്വാസം മുട്ടലുണ്ടായിട്ടും ലാൽ സാർ വന്നു, പക്ഷേ, മമ്മൂക്ക എത്തിയില്ല; ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് നിർമ്മാതാവ്ശ്വാസം മുട്ടലുണ്ടായിട്ടും ലാൽ സാർ വന്നു, പക്ഷേ, മമ്മൂക്ക എത്തിയില്ല; ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് നിർമ്മാതാവ്

ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍

അധ്യക്ഷനാകുമോ? കെ മുരളീധരന്റെ മറുപടി ഇങ്ങനെ..കളി തുടങ്ങി ഗ്രൂപ്പ് നേതാക്കളുംഅധ്യക്ഷനാകുമോ? കെ മുരളീധരന്റെ മറുപടി ഇങ്ങനെ..കളി തുടങ്ങി ഗ്രൂപ്പ് നേതാക്കളും

cmsvideo
  Bigg Boss Season 4 possible contestants | Oneindia Malayalam
  കൽവകുണ്ട്ല ചന്ദ്രശേഖര റാവു
  Know all about
  കൽവകുണ്ട്ല ചന്ദ്രശേഖര റാവു

  പഞ്ചാബിൽ ഞെട്ടിച്ച നീക്കത്തിന് കോൺഗ്രസ്..അമരീന്ദറിനും സമ്മതം..പക്ഷേ ചില ഉപാധികൾ പഞ്ചാബിൽ ഞെട്ടിച്ച നീക്കത്തിന് കോൺഗ്രസ്..അമരീന്ദറിനും സമ്മതം..പക്ഷേ ചില ഉപാധികൾ

  English summary
  Bigg Boss Malayalam Season 3: Soorya and Manikuttan's dance became the most watched video on YouTube
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X