'അത് പറഞ്ഞത് പൊളി ഫിറോസ് അല്ല', നോബിക്ക് പണി കൊടുത്ത് മണിക്കുട്ടൻ, മറുപടിയുമായി സൂര്യയും
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നിന്നും സന്ധ്യ മനോജ് പുറത്താക്കപ്പെട്ടിരിക്കുകയാണ്. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രമോയും ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയതായാണ് പ്രമോയില്‍ പറയുന്നത്.
ഈ വാര്‍ത്തയുടെ ഞെട്ടലിലാണ് ബിഗ് ബോസ് ഹൗസിലുളള മറ്റ് മത്സരാര്‍ത്ഥികളും മണിക്കുട്ടന്‍ ഫാന്‍സും മറ്റ് പ്രേക്ഷകരും. ഡിംപലും സൂര്യയും ബിഗ് ബോസിന്റെ പ്രഖ്യാപനം കേട്ട് പൊട്ടിക്കരയുകയായിരുന്നു. അതിനിടെ മണിക്കുട്ടനെ കുറിച്ച് സൂര്യ നടത്തിയ തുറന്ന് പറച്ചിലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

മണിക്കുട്ടന്റെ കിളി പോയി
കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസില്‍ നടന്ന ഓപ്പണ്‍ നോമിനേഷനില്‍ സൂര്യയുടെ പേര് മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തിരുന്നു. എലിമിനേഷന്‍ ഘട്ടത്തില്‍ അവസാനം സന്ധ്യയും സൂര്യയും മാത്രമാണ് ആക്ടിവിറ്റി ഏരിയയില്‍ ബാക്കിയായത്. അതില്‍ സൂര്യ സേഫ് ആവുകയും സന്ധ്യ പുറത്ത് പോവുകയും ചെയ്തു. സൂര്യ തിരിച്ച് വന്നതോടെ മണിക്കുട്ടന്റെ കിളി പോയി എന്നാണ് ആരാധകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

സൂര്യ ഒരു പ്രേമരോഗി ആണെന്ന്
സൂര്യയ്ക്ക് മണിക്കുട്ടനോടുളള പ്രണയം ബിഗ് ബോസ് ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയമാണ്. സൂര്യ ഒരു പ്രേമരോഗി ആണെന്ന് നോബി തന്നോട് പറഞ്ഞതായി മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം നാട്ടുക്കൂട്ടം ടാസ്‌കിനിടെ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പ് സൂര്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും അയാളുടെ പേര് ചെരിപ്പിന്റെ പുറത്തെഴുതി കാട്ടി എന്നുമാണ് മണിക്കുട്ടന്‍ പറഞ്ഞത്.

ഞാനൊരു പ്രേമരോഗി അല്ല
ഇതൊരു തുറന്ന സമയമാണ് എന്നും സൂര്യയ്ക്ക് ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ മണിക്കുട്ടന്റെ ആരോപണത്തിന് മറുപടിയുമായി സൂര്യ എഴുന്നേറ്റ് നിന്നു. ഞാനൊരു പ്രേമരോഗി അല്ല, അത്രയേ ഉളളൂ എന്നാണ് സൂര്യ പറഞ്ഞത്. തന്നോടാണോ പറയുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ അല്ലെന്ന് പറഞ്ഞ സൂര്യ ആരുടേയും പേര് എടുത്ത് പറഞ്ഞില്ല.

ഇവിടെ വന്ന് ഒരു പ്രേമം സെറ്റ് ചെയ്തത് അല്ല
ഓരോ ആഴ്ചയിലും തന്റെ പേര് മാറിക്കൊണ്ടിരിക്കുകയാണ്. താന്‍ ഓരോ കാര്യങ്ങളും ചെയ്തത് ഗെയിം സ്ട്രാറ്റജിക്ക് വേണ്ടിയല്ല. തന്റെ അച്ഛനും അമ്മയും അടക്കം കണ്ട് കൊണ്ടിരിക്കുന്ന ഒരു ഷോയാണ്. അതുകൊണ്ട് പറയുകയാണ്. ഒരിക്കലും താന്‍ പുറത്ത് ഒരാളെ വെച്ചിട്ട്, ഒരു അഫയര്‍ ഉണ്ടായിട്ട് ഇവിടെ വന്ന് ഒരു പ്രേമം സെറ്റ് ചെയ്തത് അല്ലെന്നും സൂര്യ വ്യക്തമാക്കി

സൂര്യയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല
പിന്നാലെ മണിക്കുട്ടന്‍ മറുപടിയുമായി എഴുന്നേറ്റു. പ്രേമരോഗി എന്ന് നോബി പറഞ്ഞത് കുറച്ച് മുന്‍പേ തന്നെ താന്‍ കേട്ടതാണ്. എന്നാല്‍ അതേക്കുറിച്ച് സൂര്യയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സൂര്യ തന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍, തനിക്ക് നല്‍കിയിട്ടുളള സമ്മാനങ്ങള്‍ ഇതൊക്കെ മറ്റുളളവര്‍ക്ക് അറിയില്ലെങ്കിലും സാറ് കണ്ടിട്ടുണ്ട്, ബിഗ് ബോസും കണ്ടിട്ടുണ്ട്. താനതിനെ വളരെ പ്രഷ്യസ് ആയി കൊണ്ട് പോകുന്ന ആളാണെന്നും മണിക്കുട്ടന്‍ പറഞ്ഞു.

നമ്മുടെ ഫ്രണ്ട്ഷിപ്പ് അവിടെ നില്‍ക്കട്ടെ
സൂര്യ എപ്പോഴും തന്നോട് സംസാരിക്കുമ്പോള്‍ താന്‍ പറയാറുളളത്, സൂര്യ നമ്മുടെ ഫ്രണ്ട്ഷിപ്പ് അവിടെ നില്‍ക്കട്ടെ. സൂര്യ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റുന്ന ഒരാളാണ്. സൂര്യയ്ക്ക് അതിനുളള കെല്‍പ്പുണ്ട്. സൂര്യയ്ക്ക് നേരെ വരുന്ന ആക്രമണങ്ങളെ നേരിടാന്‍ സാധിക്കുമെന്നും കരച്ചില്‍ നിര്‍ത്താനും പറഞ്ഞു. എന്തുകൊണ്ടാണ് സ്ത്രീകള്‍ പുറത്ത് പോകുന്നത് എന്ന് ലാല്‍ സാര്‍ പറഞ്ഞത് ചിന്തിക്കണം എന്നതൊക്കെ താന്‍ സൂര്യയോട് പറഞ്ഞിട്ടുള്ളതാണെന്നും മണിക്കുട്ടന്‍ പറഞ്ഞു.

മണിക്കുട്ടന്റെ തലയില്‍ ഇട്ടിട്ടില്ല
പ്രേമരോഗി എന്നത് മണിക്കുട്ടന്‍ ഉപയോഗിച്ച വാക്കായി താന്‍ പറഞ്ഞിട്ടില്ലെന്ന് സൂര്യ വിശദീകരിച്ചു. പൊളി ഫിറോസ് അത് പറഞ്ഞെന്നാണ് പറഞ്ഞത്. മണിക്കുട്ടന്‍ അത് റിപ്പീറ്റ് ചെയ്തതേ ഉളളൂ. ഒരിക്കലും മണിക്കുട്ടന്റെ തലയില്‍ ഇട്ടിട്ടില്ല. മണിക്കുട്ടനെ തകര്‍ക്കാനോ മണിക്കുട്ടനെ ഇഷ്ടപ്പെട്ടവരെ വേദനിപ്പിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല, ഇനിയൊട്ട് ശ്രമിക്കുകയും ഇല്ലെന്നും സൂര്യ പറഞ്ഞു.

പൊളി ഫിറോസ് പറഞ്ഞിട്ടില്ല
ഇതോടെ മണിക്കുട്ടന് എന്താണ് പറയാനുളളതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. സൂര്യ പറഞ്ഞതില്‍ ഒരു തെറ്റുണ്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞു. പൊളി ഫിറോസ് എന്ന വ്യക്തി സൂര്യയെ കുറിച്ച് ഒരു വാക്ക് പോലും തന്നോട് മോശമായി പറഞ്ഞിട്ടില്ല. പൊളി ഫിറോസ് തന്നോട് പറഞ്ഞിട്ടുളള ഒരു കാര്യമേ ഉളളൂ. അന്ന് കവിത വായിച്ചതിന് ശേഷം, നിങ്ങള്‍ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ മുന്നില്‍ നിന്ന് ഈ കല്യാണം നടത്തി തരും എന്നാണ് പൊളി ഫിറോസ് പറഞ്ഞതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

പൊളി ഫിറോസ് തന്നോട് പറഞ്ഞ കാര്യം
സൂര്യയെ കുറിച്ച് തന്നോട് പറഞ്ഞത് നോബി ആണെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇതോടെ നോബി വിശദീകരണവുമായി എഴുന്നേറ്റു. പൊളി ഫിറോസ് തന്നോട് പറഞ്ഞ കാര്യമാണ് താന്‍ മണിക്കുട്ടനോട് പറഞ്ഞത്. താനത് കാര്യമായി പറയുകയും ചെയ്തു. അത് ആ സമയത്ത് പ്രവോക്ക്ഡ് ആയത് കൊണ്ടാവാം മണിക്കുട്ടന്‍ തന്റെ നേര്‍ക്ക് പറഞ്ഞത് എന്നും നോബി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരും ചേര്‍ന്ന് സമാധാനപരമായ തീരുമാനമെടുക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
