ഇനി നിങ്ങൾക്ക് വേണ്ടത് എന്റെ മരണമാണോ?; തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് സൂര്യ
ഗെയിമിന്റെ ഭാഗമായിരുന്നപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഒത്തിരിയേറെ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകേണ്ടി വന്ന മത്സരാർഥിയാണ് സൂര്യ
ബിഗ് ബോസ് മാലയാളം സീസൺ 3 കോവിഡ് മൂലം ഗെയിം പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിലും വിജയിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടരുകയാണ്. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, റംസാന്‍, കിടിലം ഫിറോസ്, അനൂപ്, നോബി, റിതു മന്ത്ര എന്നിവരാണ് കിരീടത്തിനായി മത്സരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തായ മത്സരാര്‍ത്ഥി സൂര്യയായിരുന്നു. രമ്യയും സൂര്യയുമാണ് ഏറ്റവും ഒടുവിൽ ബിഗ് ബോസിൽ നിന്ന് പുറത്തായത്. രമ്യ മണിക്കുട്ടനൊപ്പവും സൂര്യ മറ്റ് മത്സരാർഥികൾക്കൊപ്പവുമാണ് നാട്ടിലെത്തിയത്.

ഗെയിമിന്റെ ഭാഗമായിരുന്നപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഒത്തിരിയേറെ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകേണ്ടി വന്ന മത്സരാർഥിയാണ് സൂര്യ. ബിഗ് ബോസ് വീടിനുള്ളിലെ സൂര്യയുടെ പല പ്രവൃത്തികളും ഇത്തരം വിമർശനങ്ങൾക്ക് കാരണമായി. എന്നാൽ പുറത്തെത്തിയതിന് ശേഷവും ഗെയിമിൽ നിന്ന് പുറത്തായിട്ടും തനിക്കെതിരായ സൈബർ ആക്രമണങ്ങൾ തുടരുകയാണെന്നാണ് സൂര്യ പറയുന്നത്.

ഇത്തരം ആക്രമണങ്ങളോട് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് സൂര്യ ഇപ്പോൾ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മറ്റ് താരങ്ങളുടെ ഫാൻസ് ആർമിക്കെതിരെ സൂര്യയുടെ പ്രതികരണം. "മറ്റ് ആർമികളിൽ നിന്ന് ഞാനും എന്റെ കുടുംബവും ഇപ്പോഴും സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇനി നിങ്ങൾക്ക് കാണേണ്ടത് എന്റെ മരണമാണോ?" സൂര്യയുടെ വാക്കുകളാണിത്. മറ്റൊരു സ്റ്റോറിയിൽ ദയവു ചെയ്ത് തന്നെ സ്നേഹിക്കുന്നവർ ആരുടെയും അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുതെന്നും അവർ അറിയാത്ത കാര്യമായിരിക്കുമെന്നും സൂര്യ പറഞ്ഞു.

താനായിരിക്കും ഷോയ്ക്ക് ശേഷവും ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട വ്യക്തിയെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. "ഒരു വിഭാഗം എന്നെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ മറ്റൊരു വിഭാഗം എന്റെ സത്യസന്ധത മനസിലാക്കി പിന്തുണച്ചു. എന്തായാലും അധിക്ഷേപേ കമന്റുകള്‍ സങ്കടകരമാണ്. ഞാന്‍ ഫേക്ക് ആയിരുന്നില്ല. ഞാന്‍ നൂറ് ശതമാനുവം ജെനുവിനായിരുന്നു. സങ്കടം വരുമ്പോള്‍ കരയുന്നതും പൂമ്പാറ്റകളോട് സംസാരിക്കുന്നതുമൊക്കെ എന്റെ സ്വഭാവമാണ്. ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്തതല്ല," സൂര്യ പറഞ്ഞു.

സങ്കടം വരുമ്പോള്‍ എല്ലാവരും കരയുമെന്നാണ് സൂര്യ പറയുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വൈകാരികമായി പ്രതികരിക്കുന്നയാളാണ് താന്‍. തന്റെ ഈ സ്വഭാവം ഇത്രയും വിമര്‍ശിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും സൂര്യ പറയുന്നു. താന്‍ ഏകമകളായിരുന്നുവെന്നും ട്രെഡിഷണല്‍ രീതിയിലാണ് തന്നെ വളര്‍ത്തിയതെന്നും സൂര്യ പറയുന്നു. ഒരു പൂമ്പാറ്റയെ കണ്ടാല്‍ താന്‍ എക്‌സൈറ്റഡ് ആകുമെന്നും അതിനോട് സംസാരിക്കുമെന്നും സൂര്യ പറയുന്നു. ബെഡ് റൂമിലെ കണ്ണാടിയില്‍ നോക്കി സംസാരിക്കുകയായിരുന്നു തന്റെ പ്രധാന ഹോബി. അത്തരം കാര്യങ്ങളെല്ലാം ഒരു ഷോയില്‍ ഫേക്ക് ആയി ചെയ്യാന്‍ എങ്ങനെയാണ് പറ്റുകയെന്ന് സൂര്യ ചോദിക്കുന്നു.

അതേസമയം സൂര്യയെ പിന്തുണച്ച് മണിക്കുട്ടൻ ആരാധകർ രംഗത്തെത്തി. മണിക്കുട്ടന് നിങ്ങളോട് ഇല്ലാത്ത ദേഷ്യം ഞങ്ങൾക്ക് എങ്ങനെയാണ് സൂര്യ ചേച്ചി നിങ്ങളോട് തോന്നുന്നതെന്ന് ഒരു ആരാധിക ഫെയ്സ്ബുക്കിൽ കുറിച്ചു. സൂര്യ ചേച്ചി നിങ്ങൾ പലപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളിൽ പൊട്ടി കരഞ്ഞപ്പോൾ ആശ്വാസത്തിനായി എത്തിയത് മണിക്കുട്ടൻ ആണ്. കരയുന്ന സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഈയൊരു സ്വഭാവം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കി ഒരു വ്യക്തിയാണ് മണിക്കുട്ടൻ.
Recommended Video

ഈ ഒരു അവസരത്തിൽ മണിക്കുട്ടൻ നിങ്ങളോട് എന്ത് ചെയ്യും? അത് തന്നെ ഞങ്ങളും ചെയ്യുന്നു. നിങ്ങളോട് കൂടെ ഞങ്ങൾ നിൽക്കുന്നു. അങ്ങനെ ആക്രമിക്കുന്നവരെ തീർച്ചയായും നിങ്ങൾ നിയമപരമായി നേരിടുകയാണ് വേണ്ടത്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ യും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വരെയും ഒറ്റപ്പെടുത്തുകയും ശിക്ഷിക്കേണ്ടത് അനിവാര്യമാണ്.


Click it and Unblock the Notifications