• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സൂര്യ ഉദയം'; സന്തോഷ വാർത്തയുമായി സോഷ്യൽ മീഡിയയിലേക്ക് ബിഗ് ബോസ് താരത്തിന്റെ കിടിലൻ തിരിച്ചുവരവ്

ബിഗ് ബോസ് മലയാളം സീസൺ 3യിൽ ആരാകും വിജയി എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. കോവിഡ് മൂലം ഇടയ്ക്കുവെച്ച ഷൂട്ടിങ് നിർത്തിവെച്ച ബിഗ് ബോസിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ നിന്നും പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ മുന്നിലെത്തുന്ന ആളാകും വിജയി ആവുക. ഇതിനായുള്ള വോട്ടിങ് അവസാനിച്ചിട്ട് ഒരാഴ്ചയ്ക്ക് മുകളിലായെങ്കിലും ഇതുവരെ വിജയി ആരാണെന്ന് പ്രഖ്യാപിച്ചട്ടില്ല.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

OO 1

വിജയിക്കായുള്ള കാത്തിരിപ്പ് തുടരുമ്പോഴും സമൂഹമാധ്യമങ്ങളിലെല്ലാം സജീവമാണ് ബിഗ് ബോസ് താരങ്ങൾ. ബിഗ് ബോസ് വീട്ടിൽ നിന്ന് നാട്ടിലെത്തിയ ശേഷം ഷോയുടെ ഭാഗമായി തുടർന്നിരുന്ന മത്സരാർഥികൾ പലരും വോട്ട് അഭ്യർത്ഥനയുമായും അനുഭവങ്ങൾ പലതും പങ്കുവെച്ചും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷോയിൽ നിന്ന് അവസാനം പുറത്തായ സൂര്യയും മറ്റ് മത്സരാർഥികൾക്കൊപ്പമാണ് നാട്ടിലെത്തിയത്.

OO 2

ഷോയിലായിരുന്നപ്പോൾ തന്നെ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ നിന്നും ഒരുപാട് വിമർശനങ്ങൾ സൂര്യയ്ക്കെതിരെ ഉയർന്നിരുന്നു. പ്രധാനമായും മണിക്കുട്ടനോട് തോന്നിയ പ്രണയമാണ് ഇതിന് കാരണം. പലപ്പോഴും മണിക്കുട്ടനോടുള്ള തോന്നിയ പ്രണയം സൂര്യയുടെ ഗെയിം പ്ലാനാണെന്നാണ് വലിയൊരു വിഭാഗം വാദിച്ചത്. പ്രണയം പറയാൻ സൂര്യ സ്വീകരിച്ച പല വഴികളും അന്ന് തന്നെ വിമർശിക്കപ്പെട്ടു.

OO 3

ഷോയിൽ നിന്ന് പുറത്തായി നാട്ടിലെത്തിയ ശേഷവും സൂര്യയ്ക്ക് നേരെ ഇത്തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും തുടർന്നിരുന്നു. പല ഫാൻ ആർമികളും ഇത്തരം അധിക്ഷേപങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വം നൽകി. പലപ്പോഴും മറ്റ് ബിഗ് ബോസ് താരങ്ങൾക്ക് സൂര്യയെ പിന്തുണച്ച് പലതവണ രംഗത്തുവരേണ്ട സാഹചര്യവുമുണ്ടായി.

OO 4

ഇത്തരം വിമർശനങ്ങൾക്കെതിരെ സൂര്യ തന്നെ പ്രതികരിച്ചെങ്കിലും കാര്യം ഗൗരവകരമായ സ്ഥിതിയിലേക്ക് മാറിയതോടെ നിയമപരമായി നേരിടുമെന്ന നിലപാടിലെത്തി. പലപ്പോഴും വൈകാരികമായാണ് സൂര്യ ഇത്തരം കാര്യങ്ങളോട് പ്രതികരിച്ചത്. നിങ്ങൾക്ക് കാണേണ്ടത് എന്റെ മരണമാണോന്ന് വരെ ഒരു ഘട്ടത്തിൽ സൂര്യയ്ക്ക് ചോദിക്കേണ്ടി വന്നു. പിന്നാലെ സൂര്യ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നതായി അറിയിച്ചിരുന്നു.

OO 5

ഇപ്പോഴിത സോഷ്യൽ മീഡിയയിലേക്ക് കിടിലൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സൂര്യ. തകർപ്പനൊരു സൂര്യയുടെ തിരിച്ചുവരവ്. ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലാണ് സൂര്യയുടെ പുതിയ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി സൂര്യ പങ്കുവെക്കുന്നുണ്ട്.

OO 6

ഇതോടൊപ്പം താന്‍ തിരികെ വന്നുവെന്നും നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും സന്തോഷത്തോടെ അറിയിക്കുന്നതായി സൂര്യ പറഞ്ഞു. തമിഴിലും തെലുങ്കിലുമാണ് സിനിമകള്‍. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സൂര്യ പറയുന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ച് നാളത്തേക്ക് പിന്മാറുന്നതായി സൂര്യ പറഞ്ഞത്. എന്തായാലും താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ സന്തുഷ്ടരാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.

മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
  ഒ പനീർ സെൽവം
  Know all about
  ഒ പനീർ സെൽവം

  English summary
  Bigg Boss Malayalam season 3 Soorya J Menon back to social media with a happy news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X