• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മനസിൽ ഇപ്പോഴും ആ ടിപ് ടിപ് ഉണ്ടോ? മണിക്കുട്ടനോടുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് സൂര്യ

ബിഗ് ബോസ് മലയാളം സീസൺ 3 വിജയിയെ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ച ഷോയിൽ ഇനി വിജയിയെ വോട്ടെടുപ്പിലൂടെയാണ് കണ്ടെത്തുക. പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള സമയവും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മണിക്കുട്ടൻ ഉൾപ്പടെ എട്ട് മത്സരാർഥികളാണ് അന്തിമ പോരാട്ടത്തിൽ പ്രേക്ഷക വിധി കാത്തിരിക്കുന്നത്.

ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

SK 1

ഷൂട്ടിങ് അവസാനിക്കുന്ന എപ്പിസോഡുകൾക്ക് തൊട്ടുമുൻപാണ് സൂര്യ ബിഗ് ബോസിൽ നിന്നും പുറത്താക്കുന്നത്. മണിക്കുട്ടനോട് തോന്നിയ സൂര്യയുടെ പ്രണയം വീടനകത്തും പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചയായതാണ്. നാട്ടിലെത്തിയ ശേഷം ആ പ്രണയത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സൂര്യ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

SK 2

ഇഷ്ടം എന്ന് പറയുന്നത് പ്രകടിപ്പിക്കാനുള്ളതാണെന്ന് സൂര്യ പറയുന്നു. അത് മനസിൽ വെക്കാനുള്ളതല്ല. എന്നാൽ അത് തുറന്ന് പറഞ്ഞതിന്റെ പേരിലാണ് താൻ ഏറ്റവും വലിയ തെറ്റുകാരിയായി നിൽക്കുന്നത്. തുടക്കത്തിൽ തനിക്ക് അവിടെ ആരുമായും ഒരു കമ്പനി സൃഷ്ടിക്കാൻ സാധിച്ചില്ലെന്നും സുഹൃത്തായിരുന്ന ഡിംപൽ അകൽച്ച കാണിച്ചത് കൂടുതൽ വിഷമിപ്പിക്കുകയും ചെയ്തുവെന്നും സൂര്യ പറഞ്ഞു. അപ്പോൾ മണിക്കുട്ടനാണ് തന്നെ കേൾക്കാൻ തയ്യാറായത്. അങ്ങനെയാണ് ഒരു ഇഷ്ടം തോന്നി തുടങ്ങുന്നതെന്നും സൂര്യ വ്യക്തമാക്കി.

SK 3

"മണിക്കുട്ടന്റെ ഗെയിം വരെ ഞാൻ നശിപ്പിച്ചു എന്ന രീതിയിലാണ് ചിത്രീകരിക്കപ്പെട്ടത്. എന്നാൽ മണിക്കുട്ടൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ ഗെയിമും നന്നായി തന്നെയാണ് ചെയ്തത്. ഞാൻ അങ്ങനെ ഗെയിം നശിപ്പിച്ചോയെന്ന് ആളുകൾക്ക് അങ്ങനെയൊന്ന് ചിന്തിച്ചാൽ മതി. മണിക്കുട്ടൻ ഒരിക്കലും അങ്ങനെ പറഞ്ഞട്ടില്ലെങ്കിലും ചില ഭാഗങ്ങൾ കണ്ടപ്പോൾ ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നി," സൂര്യ പറഞ്ഞു.

SK 4

മണിക്കുട്ടന്റെ പുറകെ നടന്ന് ശല്യംചെയ്തട്ടില്ലെന്നും സൂര്യ പറഞ്ഞു. എന്നാൽ ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് മണിക്കുട്ടൻ മാന്യമായ രീതിയിലാണ് അതിന് മറുപടി നൽകിയത്. മണിക്കുട്ടന് തന്നോട് അത്തരത്തിലൊരു ഇഷ്ടമില്ലെന്ന് ചില എപ്പിസോഡുകൾ കണ്ടപ്പോഴാണ് മനസിലായത്. ഒരു വ്യക്തിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലാതെ തന്നെ അവരുടെ നല്ലതിനായി പ്രാർഥിക്കാം. ആ ഒരു അവസ്ഥയിലാണ് താനിപ്പോഴുള്ളതെന്നും സൂര്യ പറഞ്ഞു.

SK 5

നമ്മുടെ പ്രണയം അവർക്കൊരു ദ്രോഹമായിട്ട് വരാൻ പാടില്ലെന്നും സൂര്യ പറഞ്ഞു. മണിക്കുട്ടന്റെ ആരാധകർക്കും വീട്ടുകാർക്കും കൂട്ടുകാർക്കും അതിലുപരി മണിക്കുട്ടനും അതാണ് വേണ്ടതെങ്കിൽ തന്റെ സ്വപ്നം ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും സൂര്യ പറഞ്ഞു. മണിക്കുന്റെ വീട്ടുകാർ തന്നെ ഇതിന് താൽപര്യമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. മണിക്കുട്ടന്റെ ലോകം വീട്ടുകാരും കൂട്ടുകാരുമാണെന്നും സൂര്യ കൂട്ടിച്ചേർത്തു.

SK 6

"മാന്യമായി നിന്നുകൊണ്ട് തന്നെയാണ് ഞാൻ എന്റെ പ്രണയം പറഞ്ഞത്. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ആളുടെ ജീവിത്തിൽ നിന്ന് താൻ പിന്മാറുകയാണ് നല്ലതെന്ന് തോന്നിയപ്പോഴാണ് പിന്മാറിയത്. അതും സ്നേഹമാണ്." തന്റെ പ്രവൃത്തി മണിക്കുട്ടന്റെ അച്ഛനും അമ്മയ്ക്കും ഏതെങ്കിൽ തരത്തിൽ വേദനയായിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും സൂര്യ പറഞ്ഞു.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം

  English summary
  Bigg Boss Malayalam Season 3 Soorya j Menon reveals about his love feeling towards Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X