എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ
ബിഗ് ബോസ് മത്സരാർത്ഥിയായ സൂര്യയുടെ വസ്ത്രധാരണത്തെ വിമർശിച്ച് ഫിറോസ് ഖാനും സജ്ന ഫിറോസും വിമർശിച്ചത് പല തർക്കങ്ങളിലേക്കും നയിച്ചിട്ടുണ്ട്. മത്സരാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് ബിഗ് ബോസിലേക്ക് എത്തിയ മോഹൻ ലാലാണ് സജ്ന ഫിറോസും മറ്റ് മത്സരാർത്ഥികളും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് ചോദിക്കുന്നത്. ഇതോടെ സൂര്യയും രമ്യയും അടക്കം പല മത്സരാർത്ഥികളും ഇരുവർക്കുമെതിരെ രംഗത്തെത്തുന്നുണ്ട്. ഋതുമന്ത്രയും ഇതേ കാര്യം തന്നെയാണ് ലാലേട്ടന് മുമ്പിൽ ആവർത്തിക്കുന്നത്.

വസ്ത്രം നിങ്ങളുടെ ഇഷ്ടമല്ലേ?
എന്റെ വസ്ത്രധാരണത്തെ കുറ്റം പറയുന്നു. ഇപ്പോ ഞാൻ മോഡലിംഗ് ചെയ്യുന്നതുകൊണ്ട് ആ സമയത്ത് ആ ഡ്രസ് ഇടുമെന്നല്ലാതെ എന്റെ പഴ്സണൽ ലൈഫിൽ ഞാൻ എപ്പോഴും ട്രഡീഷണലായി വസ്ത്രം ധരിക്കുന്ന ആളാണെന്നും സൂര്യ മോഹൻലാലിനോട് പറയുന്നു. ട്രഡീഷണൽ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന. അല്ലെങ്കിൽ ആ രീതിയിൽ ചിന്തിക്കുന്ന ഒരു പെൺകുട്ടിയാണ്. ഒരു മോഡേൺ പെൺകുട്ടിയാണോ ട്രഡീഷണലാണോ എന്നുള്ളതിൽ പ്രാധാന്യമുണ്ടോ എന്നാണ് സൂര്യ ചോദിക്കുന്നത്. എന്നാൽ വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ ഇഷ്ടമല്ലേ എന്നാണ് മോഹൻലാലും ചോദിക്കുന്നത്.

അത് വീട്ടുകാരെ വേദനിപ്പിക്കും
എനിക്ക് ഉള്ള ഡ്രസ്സേ എനിക്കിടാൻ കഴിയൂ. ബിഗ് ബോസിലേക്ക് വരുന്നു എന്നതുകൊണ്ട് കുറച്ച് നാടൻ ഡ്രസ് എടുത്തിട്ട് വന്ന പെൺകുട്ടിയല്ല. ഉള്ള വസ്ത്രങ്ങളും കൊണ്ട് ഇങ്ങോട്ട് വന്നതാണ്. ആ ഒരു രീതിയിൽ വന്നിട്ട്. നേരത്തെ പുറത്ത് ഹോട്ട് ആൻഡ് സെക്സിയാണ് എന്ന തരത്തിലുള്ള പദംപ്രയോഗം വരുമ്പോഴേക്ക് ഇത് കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മയ്ക്കും അച്ഛനും ഒക്കെ ആണെങ്കിലും ഒരു വിഷമം വരും. പ്രൊഫഷണലി ഓകെ. പേഴ്സണലി ഞാൻ അങ്ങനെ തന്നെ ആവണമെന്ന് പറയുന്നതിൽ കഴമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്നും സൂര്യ പറയുന്നു.

എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല
തന്നെക്കുറിച്ച് എന്തോ ഒരു വലിയ കാര്യം പറയാനുണ്ട് എന്ന് ഫിറോസ് ഖാൻ പലപ്പോഴും പറഞ്ഞതിനെക്കുറിച്ചും സൂര്യ മോഹൻലാലിന് മുമ്പിൽ ആവർത്തിക്കുന്നു. അത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നാണെന്നും ഇതെല്ലാം പറയുമ്പോ ആളുകളത് ഏത് തരത്തിലാണെടുക്കുകയെന്നും പുറത്തേക്ക് പോകുമ്പോഴെന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും സൂര്യ ആശങ്ക പങ്കുവെക്കുന്നു.

രമ്യയുടെ മറുപടി
താൻ അഭിനയിച്ച സിനിമകളെക്കുറിച്ച് പറഞ്ഞ് ഫിറോസ് ഖാൻ തന്നെ വിമർശിച്ചുവെന്നും തന്റെ പഴ്സണൽ കാര്യങ്ങളെക്കുറിച്ച് പറഞ്ഞാൽ നാറുമെന്ന് പറഞ്ഞുവെന്നും രമ്യ പറയുന്നു. ഇവർ തനിക്ക് സ്ഥിരമായി മെസേജ് അയയ്ക്കാറുണ്ട് എന്നാൽ ഒരിക്കൽപ്പോലും ഞാൻ റിപ്ലൈ നൽകിയിട്ടില്ലെന്നും രമ്യ പറഞ്ഞതോടെ ഫിറോസും സജ്നയും ഇടയ്ക്ക് കയറി സംസാരിക്കുകയായിരുന്നു. ഇതോടെ ആദ്യം രമ്യയും പിന്നീട് മോഹൻലാലും എതിർപ്പ് അറിയിച്ചിരുന്നു. ഇതോടെ ഒരാള് സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കരുതെന്ന് നേരത്തെ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് കാണിച്ച് താക്കീത് നൽകുകയും ചെയ്തിരുന്നു.

ദമ്പതിമാർക്ക് താക്കീത്
ഒരാള് സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നിങ്ങൽക്ക് സമയം ഉണ്ടെങ്കിൽ തരാമെന്നും മോഹൻലാൽ പറയുന്നു. അവർ പറയുന്നതിനിടയിൽ കയറി പറയുന്നതെന്തിനാണ്? എന്നാൽ നിങ്ങള് സംസാരിക്കൂ എന്ന് മോഹൻ ലാൽ പറഞ്ഞെങ്കിലും ഇരുവരും സംസാരിച്ചിരുന്നില്ല. ഒരേ കാര്യം തന്നെ എത്ര തവണ പറയണമെന്നും ക്ഷോഭത്തോടെ സംസാരിക്കുന്നു.

പൊട്ടിത്തെറിച്ച് സൂര്യ
സജ്ന ശബ്ദമുയർത്തി സംസാരിച്ചതോടെ സൂര്യയും സജ്നയ്ക്കെതിരെ രംഗത്തെത്തുന്നുണ്ട്. കാരണം പറഞ്ഞോട്ടെ എന്ന് സൂര്യയോട് ചോദിച്ചതോടെ ഞാൻ എങ്ങനെയാണെന്ന് സജ്നയ്ക്ക് എങ്ങനെ അറിയാമെന്നാണ് സൂര്യ ചോദിക്കുന്നത്. സജ്ന തന്നെ ഒരു തവണ പോലും കണ്ടിട്ടില്ലെന്നും സൂര്യ ചൂണ്ടിക്കാണിക്കുന്നു. പിന്നെങ്ങനെയാണ് സജ്നയ്ക്ക് ഞാൻ ഇങ്ങനെയല്ലെന്ന് പറയാൻ സാധിക്കുമെന്നും സൂര്യ ചോദിക്കുന്നു. എന്നാൽ ഇതിനിടയിലേക്ക് ഫിറോസ് ഖാൻ കടന്നുവരുന്നുണ്ട്.
Recommended Video

സൂര്യയുടെ വെല്ലുവിളി
നേരത്തെ ഫിറോസും സജ്ന ഫിറോസും സൂര്യയെക്കുറിച്ചുള്ള കാര്യങ്ങളടുത്തിട്ടതോടെ കൂറേ നേരമായി ഞാൻ സഹിക്കുന്നു എന്ന് പറഞ്ഞ് ക്ഷോഭത്തോടെയാണ് സജ്ന സംസാരിക്കുന്നത്. സൂര്യയെക്കുറിച്ച് തനിക്ക് എന്തോ കാര്യം അറിയാമെന്ന് സജ്ന ആവർത്തിക്കുന്നുണ്ടെങ്കിലും ഫിറോസ് ഖാനാണ് അത് പറയേണ്ടെന്ന് പറഞ്ഞ് സജ്നയെ വിലക്കുന്നത്. ഇതിനിടെ അഡോണി ഇടപെട്ട് പുറത്തുള്ള കാര്യങ്ങളിവിടെ പറയേണ്ടതില്ലെന്ന് പറയുന്നുണ്ട്. എന്നാൽ സജ്ന ആ കാര്യം പറയട്ടെയെന്നും വെല്ലുവിളിക്കുകയാണെന്നും സൂര്യ പറയുന്നുണ്ട്. താൻ പുറത്തും ഇതുപോലെ തന്നെയാണെന്നും ഒരു മാറ്റവുമില്ലെന്നും സൂര്യ ആവർത്തിക്കുന്നുണ്ട്.


Click it and Unblock the Notifications
