• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മണിക്കുട്ടനോട് ആദ്യമായി പ്രണയം തോന്നിയത് അപ്പോൾ.. പക്ഷെ ഇനി ഞാൻ ചെയ്യുക ഇതാണ്'.. തുറന്ന് പറഞ്ഞ് സൂര്യ

ചെന്നൈ; ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായ താരമാണ് സൂര്യ. മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയത്തിന്റെ പേരിലായിരുന്നു വിമർശനങ്ങൾ ഏറെയും. സൂര്യയുടേത് ഗെയിം പ്ലാൻ മാത്രമാണ് മണിക്കുട്ടനോടുള്ള പ്രണയം എന്നായിരുന്നു ആരാധകരിൽ ഒരു വിഭാഗം കുറ്റപ്പെടുത്തിയത്. എന്നാൽ ഇത്തരം ആരോപണങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ഇപ്പോൾ സൂര്യ. എപ്പോഴാണ്, എന്തുകൊണ്ടാണ് മണിക്കുട്ടനോട് പ്രണയം തോന്നിയതെന്ന് കേരളീയം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ വെളിപ്പെടുത്തുന്നത്. സൂര്യയുടെ വാക്കുകളിലേക്ക്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

ബോയ് ഫ്രണ്ട് കണ്ടപ്പോൾ

മണിക്കുട്ടനെ നേരത്തെ പരിചയമുണ്ട്. ആദ്യമായി മണിക്കുട്ടനെ പരിചയപ്പെടുന്നത് ബോയ്ഫ്രണ്ട് സിനിമ കണ്ടതിന് ശേഷമാണ്. സിനിമയിലെ മണിക്കുട്ടന്റെ ക്യാരക്ടർ കണ്ട് ഇഷ്പ്പെട്ടപ്പോൾ ഫോൺ നമ്പർ കണ്ടെത്തി വിളിച്ച് സംസാരിച്ചിരുന്നു. ഒരാഴ്ചയോളം ആ സൗഹൃദം നിലനിന്നിരുന്നു. പിന്നെ ഞാൻ കാണുന്നത് ഹാർട് ബീറ്റ്സ് എന്ന സിനിമയിൽ പുള്ളിക്കൊപ്പം അഭിനയിക്കുമ്പോഴാണ്.
അന്ന് ആരാധന ഉണ്ടായിരുന്നുവെങ്കിലും പുള്ളിയോട് സംസാരിക്കാനുള്ള ഒരു സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.

അമ്മയോട് പറഞ്ഞത്

പിന്നീട് ഞാൻ മണിക്കുട്ടനെ കാണുന്നത് ബിഗ് ബോസിലേക്ക് വന്നപ്പോഴാണ്. ബിഗ് ബോസിലേക്ക് പോകുന്ന സമയത്ത് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു, അമ്മേ മണിക്കുട്ടന്‍ ഷോയിലേക്ക് വരുമെന്നാണ് തോന്നുന്നത്. മണിക്കുട്ടൻ വരുമെന്ന് തന്റെ മനസ് പറയുന്നുണ്ടായിരുന്നു. പക്ഷെ സത്യത്തില്‍ മണിക്കുട്ടന്‍ വരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളൊന്നും ഉണ്ടായിരുന്നില്ല. ഷോയിൽ നിന്നും എന്നെ വിളിച്ച ആളോട് ചോദിച്ചിരുന്നുവെങ്കിലും അവരും അക്കാര്യം പറഞ്ഞിരുന്നില്ല.

ആരും സംസാരിച്ചില്ല

എന്നാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ ഞാൻ ആദ്യം കാണുന്നത് മണിക്കുട്ടനെയായിരുന്നു. ഭയങ്കര ഷോക്കായി പോയി. അവിടെ വന്ന സമയത്ത് ആദ്യ ദിവസങ്ങളിൽ ആരും എന്നോട് സംസാരിക്കുന്നുണ്ടായിരുന്നില്ല. കിടിലം ഫിറോസിക്കയുമായൊക്കെ നല്ല പരിചയം ഉണഅടാിരുന്നുവെങ്കിലും അദ്ദേഹം ഭാഗ്യലക്ഷ്മി ചേച്ചിയോടൊക്കെ ആയിരുന്നു കൂട്ട്.

സ്പേസ് ഉണ്ടായിരുന്നില്ല

എനിക്കൊരു സ്പേസ് കിട്ടിയിരുന്നില്ല.ആദ്യ ആഴ്ചയിൽ ഞാനും ഡിംപലും ഭാനുവുമായിരുന്നു കൂട്ട്. എന്നാൽ രണ്ടാമത്തെ ആഴ്ചയായപ്പോൾ എന്തുകൊണ്ടോ ഡിംപൽ എന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ തുടങ്ങി. ഇത് ഭയങ്കര സങ്കടമായി. ആ സമയത്താണ് മണിക്കുട്ടൻ തന്നെ ആശ്വസിപ്പിക്കാൻ വന്നത്. അടച്ച് കെട്ടിയ ഒരു വീട്ടിൽ നമ്മൾ ഇരുന്ന് വിഷമിക്കുമ്പോൾ ഒരാൾ വന്ന് നമ്മളുടെ വിഷമം കേൾക്കുന്നു, ആശ്വസിപ്പിക്കുന്നു, എന്നൊക്കെ ആകുമ്പോൾ ഒരു പെൺകുട്ടിക്ക് അയാളോട് ഇഷ്ടം തോന്നും. ആ ഒരു ഇഷ്ടം എക്സ്പ്രസ് ചെയ്തു എന്നതാണ് തനിക്കെതിരെ ഇപ്പോഴും എല്ലാവരും തിരിഞ്ഞിരിക്കുന്നത്.

 കുറ്റബോധമില്ല

എന്നാൽ അന്ന് ഇഷ്ടം പറഞ്ഞു എന്നത് കൊണ്ട് കുറ്റബോധമൊന്നുമില്ല.
കാരണം ഇഷ്ടം മനസില്‍ വെക്കാനുള്ളതല്ല. പക്ഷെ ഞാന്‍ ആളുടെ ഗെയിം കളഞ്ഞെന്ന് പറയുന്നത് ശരിയല്ല. ഷോയിൽ നിന്നും 91ാം ദിവസമാണ് ഞാൻ ഇറങ്ങുന്നത്. അതുവരെ ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റനായിട്ടുള്ള ആൾ മണിക്കുട്ടനാണ്. ടാസ്‌ക്കുകളിലെല്ലാം മണിക്കുട്ടൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

തെറ്റിധരിപ്പിച്ച് കാണും


മണിക്കുട്ടനും അങ്ങനെ പറഞ്ഞിട്ടില്ല.ചില രംഗങ്ങള്‍ കണ്ടവര്‍ തെറ്റിദ്ധരിച്ചതാകാം. മണിക്കുട്ടന്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ആരെങ്കിലും എന്നെ കുറിച്ച് പറഞ്ഞു കൊടുത്തത് കൊണ്ടായിരിക്കും. ഒരു ഗെയിം ആയതുകൊണ്ട് തെറ്റിദ്ധാരണകൾ സ്വാഭാവികമാണ്. എല്ലാവരും വിജയിക്കാനുള്ള ശ്രമമമാണ് നടത്തുക.

 ഗെയിം പ്ലാനാകാമെന്ന്

എന്റെ പ്രേമം ഗെയിം പ്ലാനാകാം എന്ന് ആരെങ്കിലും മണിക്കുട്ടനെ തെറ്റിധരിപ്പിച്ച് കാണാം. അപ്പോൾ മണിക്കുട്ടനും വിഷമം തോന്നിയേക്കാം. അതുകൊണ്ടായിരിക്കാം മണിക്കുട്ടൻ കൺഫഷൻ റൂമിൽ പോയി സൂര്യയുടെ പ്രണയം ഭയം ഉണ്ടാക്കുന്നുണ്ടുവെന്ന് പറഞ്ഞത്.

ശല്യം ചെയ്യുകയായിരുന്നുവെന്ന്

അങ്ങനെ പറഞ്ഞത് കൊണ്ട് ആളുകൾ വിചാരിച്ചു ഞാൻ ആളിന്റെ
ഞാന്‍ ആളിന്റെ പുറകെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന്. എന്നാൽ അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല. മണിക്കുട്ടൻ പറയട്ടെ എന്നാൽ. മണിക്കുട്ടന് എന്തെങ്കിലും വിഷമം തോന്നുമ്പോള്‍ അടുത്ത് പോയിരുന്ന് സംസാരിക്കും എന്നല്ലാതെ ഞാന്‍ പുറകെ നടന്ന് ഒരിക്കൽ പോലും ശല്യം ചെയ്തിട്ടില്ല.

മാന്യമായി മറുപടി നൽകി

ഇഷ്ടം ഒന്നുരണ്ട് വട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇഷ്ടം ഉള്ളത് കൊണ്ടാണ് മണിക്കുട്ടനോട് താനക്കാര്യം പറഞ്ഞത്. അതിന് മണിക്കുട്ടന്‍ വളരെ മാന്യമായിട്ട് തന്നെയാണ് മറുപടി നൽകിയതും. രണ്ട് പേർക്കും തോന്നുമ്പോഴാണ് പ്രണയം. പ്രണയം മണിക്കുട്ടന് ഇല്ലെന്ന് ഷോയിൽ നിന്ന് പുറത്തുവന്ന് ചില എപ്പിസോഡുകൾ കണ്ടപ്പോൾ എനിക്ക് മനസിലായി.

മാറി നിന്ന് സ്നേഹിക്കാം

നമ്മൾ ഒരു വ്യക്തിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തിലേക്ക് നമ്മൾ കടന്നു ചെല്ലാതെ തന്നെ അവരെ മാറി നിന്ന് സ്നേഹിക്കാം, അവർക്ക് നല്ലൊരു ജീവിതം കിട്ടാൻ നമ്മുക്ക് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം. ഇപ്പോ ഞാൻ ആ സ്റ്റേജിലാണ്. മണിക്കുട്ടൻ സന്തോഷത്തോടെ ഇരിക്കുകയെന്നതാണ് പ്രധാനം. ഞാൻ ഇല്ലാത്തതാണ് ആൾക്ക് സന്തോഷമെങ്കിൽ ഞാൻ മാറി നിൽക്കും. മണിക്കുട്ടനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും സന്തോഷം അതാണെങ്കില്‍ ഞാന്‍ എന്റെ സ്വപ്‌നം കുഴിച്ച് മൂടി ഒരു സൈഡിലേക്ക് മാറി നില്‍ക്കും.

കുടുംബം പറഞ്ഞിരുന്നു

മണിക്കുട്ടൻ എന്നെ പൂർണമായും അവഗണിച്ചിരുന്നില്ല. നിന്നെ ഒരു സുഹൃത്തായി മാത്രമേ കാണാൻ സാധിക്കു എന്ന് പറയാതിരുന്നത് കൊണ്ട് തന്നെയാണ് ഞാൻ വീണ്ടും പ്രണയം പറഞ്ഞത്. അതൊരുപക്ഷേ എന്നെ വിഷമിക്കാതിരിക്കാൻ ആയിരിക്കും. അതാളുടെ നല്ല സ്വഭാവഗുണമാണ്. മണിക്കുട്ടന്റെ കുടുംബം തന്നെ എന്റെ കാര്യത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ആള്‍ക്ക് കുടുംബമാണ് എല്ലാം അതുകൊണ്ട് തന്നെ വിവാഹത്തിന് തയ്യാറാണെന്ന് മണിക്കുട്ടൻ പറയുമെന്ന് കരുതുന്നില്ലെന്നും സൂര്യ പറഞ്ഞു.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം

  English summary
  Bigg Boss Malayalam Season 3: Soorya menon explains about her love towards manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X