റംസാനും ഋതു മന്ത്രയും പ്രണയത്തിലായിരുന്നോ? സൂര്യയുടെ മറുപടി വൈറൽ.. മണിക്കുട്ടനെ കുറിച്ചും..
ചെന്നൈ: ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യം സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയമായിരുന്നു. സൂര്യയുടേത് ഗെയിം പ്ലാനെന്ന വിമർശനമായിരുന്നു പലരും ഉയർത്തിയത്. ഇതോടൊപ്പം തന്നെ ഒരു ഘട്ടത്തിൽ ഋതു മന്ത്രയും മണിക്കുട്ടനും തമ്മിലുള്ള സൗഹൃദവും റംസാനും ഋതുവും തമ്മിലുള്ള സൗഹൃദവും പ്രണയമാണെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിലെല്ലാം മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് സൂര്യ. കേരളീയം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സൂര്യയുടെ പ്രതികരണം. സൂര്യയുടെ വാക്കുകളിലേക്ക്...

ഋതുവും മണിക്കുട്ടനും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നത് വെറും തെറ്റിധാരണ മാത്രമാണെന്ന് സൂര്യ പറയുന്നു. ഞാൻ ഷോയിൽ നിന്നും ഇറങ്ങിയ ദിവസമുള്ള അവസാന എപ്പിസോഡിലും ഋതുവിനെ അനിയത്തിയെ പോലെയാണ് കാണുന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്. ഋതുവിനെ കുറിച്ച് ഞാനും മണിക്കുട്ടനും സംസാരിച്ചിട്ടുണ്ട്.

ഋതുവിനെ കുറിച്ച് സംസാരം വന്നപ്പോള്‍ ഞാനും മണിക്കുട്ടനോട് ചോദിച്ചിട്ടുണ്ട്. അപ്പോൾ മണിക്കുട്ടൻ പറഞ്ഞത് എന്റെ കോണ്‍സപ്റ്റിലുള്ളൊരു പെണ്‍കുട്ടിയല്ല ഋതു. എനിക്ക് നിന്റെ അടുത്ത് കള്ളം പറയേണ്ട കാര്യമില്ല. ഋതു വേറൊരു രീതിയാണ്. ഒരിക്കലും എന്റെ കോൺസപ്റ്റിലുള്ള പെൺകുട്ടിയല്ല. അതുകൊണ്ട് തന്നെ ഒരിക്കലും എന്റെ വധുവായിട്ടോ, പ്രണയ സങ്കല്‍പ്പത്തിലോ ഋതു ഇല്ല എന്ന് തന്നെ മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്.

റംസാനോടും ഋതുവിന് പ്രണയം ഇല്ലായിരുന്നുവെന്നും സൂര്യ വ്യക്തമാക്കുന്നു. അവര്‍ നല്ല സുഹൃത്തുക്കളാണ്, സ്പഷ്യൽ ഫ്രണ്ട് എന്ന തരത്തിലുള്ള ഫ്രണ്ട് ഷിപ്പായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. അല്ലാതെ ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. പിന്നെ അവരുടെ വയസ്സ് തന്നെ നോക്കിയാല്‍ തന്നെ അങ്ങനൊന്ന് ഇല്ലെന്ന് നമുക്കറിയാമല്ലോ.

പിന്നെ ഷോയിൽ വന്നപ്പോള്‍ മുതല്‍ എന്നോട് റിതു പറഞ്ഞിട്ടുണ്ട്. എനിക്ക് പുറത്തുള്ളൊരു വ്യക്തിയെ ഇഷ്ടമാണെന്ന്.പിന്നെ അങ്ങനൊരു ബന്ധത്തിന്റെ ആവശ്യമില്ല. മണിക്കുട്ടന്റെ അടുത്താണെങ്കിൽ പോലും ടാസ്‌ക് നന്നായി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. കാരണം അദ്ദേഹം നല്ലൊരു നടനും പെര്‍ഫോമറും ഒക്കെയാണല്ലോ. രണ്ട് പേരൊടും ഞാന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ടാള്‍ക്കും അങ്ങനൊരു ബന്ധമില്ലെന്നും സൂര്യ പറഞ്ഞു.

നേരത്തേ ബിഗ് ബോസ് ഷോയ്ക്കിടെ പുറത്ത് തനിക്കൊരു പ്രണയമുണഅട് മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായി റിതു പറഞ്ഞിരുന്നു. തനിക്കൊരു പ്രണയമുണ്ടെന്നും എന്നാല്‍ അതിന്റെ ഭാവി എന്താണെന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ അറിയുകയുള്ളൂവെന്നുമായിരുന്നു റിതു പറഞ്ഞത്.

ഇതിന് പിന്നാലെ താനും റിതുവും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി റിതുവിന്റെ ആൺ സുഹൃത്തായ ജിയ ഇറാനി രംഗത്തെത്തിയിരുന്നു. റിതുവിനെ കുറിച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ചുമെല്ലാമുള്ള ജിയയുടെ വാക്കുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.ഷോ അവസാനിച്ചതോടെ ഈ പ്രണയ ബന്ധത്തെ കുറിച്ച് റിതു വെളിപ്പെടുത്തുമെന്ന് ആരോധകർ കരുതിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല.

അതിനിടെ മണിക്കുട്ടനോടുള്ള തന്റെ പ്രണയം ഗെയിം പ്ലാനാണെന്ന തരത്തിലുള്ള വിമർശനങ്ങൾക്കെതിരെ അഭിമുഖത്തിനിടയിൽ സൂര്യ പ്രതികരിച്ചു. എനിക്ക് മണിക്കുട്ടനോട് ഇഷ്ടമായിരുന്നു. ആ ഒരു ഇഷ്ടം എക്സ്പ്രസ് ചെയ്തു എന്നതാണ് തനിക്കെതിരെ ഇപ്പോഴും എല്ലാവരും തിരിഞ്ഞിരിക്കുന്നത്.എന്നാൽ അന്ന് ഇഷ്ടം പറഞ്ഞു എന്നത് കൊണ്ട് കുറ്റബോധമൊന്നുമില്ല. കാരണം ഇഷ്ടം മനസില്‍ വെക്കാനുള്ളതല്ല,സൂര്യ പറഞ്ഞു.

എന്റെ ഗെയിം ഫേക്ക് ആണെന്നും മണിക്കുട്ടനെ വെച്ച് ഞാന്‍ കളിക്കുകയാണെന്നും പലരും പറഞ്ഞ് കൊടുത്തിട്ടുണ്ട്. എനിക്ക് പുറത്തൊരു കാമുകനുണ്ടെന്ന് വരെ പൊളി ഫിറോസ് പറഞ്ഞതായി ഒരു ഗോസിപ്പ് വന്നിരുന്നു.
അതെല്ലാം പുള്ളിയുടെ മനസിലുണ്ട്. അങ്ങനെയാണ് എന്നെ ഓപ്പണായി നോമിനേറ്റ് ചെയ്തത്. പക്ഷേ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടി എന്ന നിലയ്ക്ക് എനിക്കത് ഫീല്‍ ആയി. അതിന് ശേഷം രണ്ട്, മൂന്ന് ദിവസം പിണക്കം നീണ്ട് നിന്നുള്ളു. വീണ്ടും സുഹൃത്തുക്കളായി.

നമ്മൾ ഒരു വ്യക്തിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തിലേക്ക് നമ്മൾ കടന്നു ചെല്ലാതെ തന്നെ അവരെ മാറി നിന്ന് സ്നേഹിക്കാം, അവർക്ക് നല്ലൊരു ജീവിതം കിട്ടാൻ നമ്മുക്ക് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം. ഇപ്പോ ഞാൻ ആ സ്റ്റേജിലാണ്.
വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications