ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച് സൂര്യ അക്കാര്യം തുറന്നുപറഞ്ഞു; ആശ്വസിപ്പിച്ച് മണിക്കുട്ടന്‍, മറുപടി ഇങ്ങനെ
ബിഗ് ബോസ് സീസണ്‍ 3 പ്രേക്ഷകരെ കോരിത്തരിപ്പിച്ച് മുന്നേറുകയാണ്. ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ ഉറപ്പായും പറയാം അത് മണിക്കുട്ടനാണെന്ന്. വീടിനുള്ളില്‍ ഒരു ഓളം ഉണ്ടാക്കാന്‍ മണിക്കുട്ടുന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ സെ്കുകളിലെ മികച്ച പ്രകടനങ്ങളും വീടിനുള്ളില്‍ പാട്ടും ഡാന്‍സുമൊക്കെയായി മണിക്കുട്ടന്‍ അടിച്ചുപൊളിക്കുകയാണ്.
ഇതിനിടെ മണിക്കുട്ടനോട് തനിക്ക് പ്രണയമാണെന്ന് തുറന്നുപറഞ്ഞ ഒരു മത്സരാര്‍ത്ഥിയാണ് സൂര്യ. എന്നാല്‍ സൂര്യയുടെ പ്രണയത്തെ മണിക്കുട്ടന്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മണിക്കുട്ടനോട് മറ്റൊരു കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് സൂര്യ.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

വന്നത് ഗെയിം കളിക്കാന്‍
മണിക്കുട്ടനോടുള്ള പ്രണയം സൂര്യ പലപ്പോഴായി തുറഞ്ഞു പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിനോടും നേരിട്ടും മറ്റ് മത്സരാര്‍ത്ഥികളോടെല്ലാം സൂര്യ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സൂര്യയുടെ സ്‌നേഹത്തെ മനസിലാക്കുന്നുവെങ്കിലും ഇവിടെ വന്നത് ഗെയിം കളിക്കാനാണെന്നും സമയമില്ലെന്നുമാണ് മണിക്കുട്ടന്‍ നല്‍കിയ മറുപടി. സൂര്യയുടെ പ്രണയം വെറും സ്‌ട്രോറ്റജി മാത്രമാണെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

പുറത്താണെങ്കില്‍
അതേസമയം, താന്‍ പുറത്താണെങ്കില്‍ ഒരുപാട് സമയമുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. സൂര്യ.. അങ്ങനെയാണെങ്കില്‍ പ്രണയിക്കാന്‍ നമുക്ക് സമയമുണ്ട്. ആരായാലും ഇവിടെ നിങ്ങള്‍ നൂറുദിവസവും ഉണ്ടായിരിക്കാം എന്ന് മണിക്കുട്ടന്‍ പറഞ്ഞു. മണിക്കുട്ടന്റെ വാക്കുകള്‍ കേട്ട് എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുന്ന സൂര്യയെയാണ് പിന്നീട് ആ എപ്പിസോഡില്‍ കണ്ടത്

തുറന്നുപറഞ്ഞ് സൂര്യ
എന്നാല്‍ ഇപ്പോഴിതാ തന്റെ പെരുമാറ്റത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം സൂര്യ മണിക്കുട്ടനോട് തുറന്നുപറഞ്ഞിരിക്കുകയാണ്. മണിക്കുട്ടനോട് തോന്നിയ പ്രണയും തന്റെ നിഷ്‌കളങ്കതയും സ്ട്രാറ്റജിയാണെന്നാണ് മറ്റുള്ളവര്‍ പറയുന്നതെന്ന് സൂര്യ പറയുന്നു. എന്നാല്‍ ഇത് കേട്ടതിന് പിന്നാലെ മണിക്കുട്ടന്‍ സൂര്യയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.

പിടിച്ച് നില്‍ക്കാന്‍
എന്റെ നിഷ്‌കളങ്കത. ഞാന്‍ ട്രെഡിഷണലായിട്ട് വസ്ത്രം ധരിക്കുന്നത്. എല്ലാം പിടിച്ച് നില്‍ക്കാനായി ചെയ്യുന്നതാണെന്നും. എന്റെ പ്രണയം എല്ലാം ഗെയിം പ്ലാന്‍ ആണെന്നാണ് ഇവിടെ പറയുന്നത്. എന്നാല്‍ ഇത് കേട്ട മണിക്കുട്ടന്റെ മറുപടി ഇങ്ങനെ, അങ്ങനെ പ്ലാന്‍ ചെയ്താലും എത്രകാലം ഇവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റും എന്നാണ് മണിക്കുട്ടന്‍ തിരിച്ചു ചോദിക്കുന്നത്.

സിനിമയില്‍ എത്തിയേനെ
തനിക്ക് ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സിനിമയില്‍ എത്തിയേനെ എന്ന് സൂര്യ ചിരിച്ചുകൊണ്ട് പറഞ്ഞു. അവര്‍ അങ്ങനെ പറയുന്നത് അവരുടെ ഉള്ളില്‍ അങ്ങനെ ഉള്ളത് കൊണ്ടാകും. ഓരോരുത്തരും പറയുന്നത് അവരവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലേ എന്നും മണിക്കുട്ടന്‍ സൂര്യയോട് ചോദിച്ചു.

എല്ലാ സൈഡില്‍ നിന്നും കേള്‍ക്കുന്നു
എന്നാല്‍ ഇവിടെ ഒരാളല്ലെ പറയുന്നത്. എല്ലാ സൈഡില്‍ നിന്നും കേള്‍ക്കുന്നുണ്ട്. പുറത്തു നിന്നുമുള്ള കാര്യം പറയരുതെന്നാണ് പറയുന്നത്. പക്ഷെ ഈ ഫിറോസില്ലേ അവന്‍ പറഞ്ഞു, പുറത്തവന്‍ ഭയങ്കര പാവമാണെന്നും ഇവിടെ വന്ന് മാറിയെന്നും. അതെങ്ങനെ പറയും. അത് പുറത്തുള്ള കാര്യമല്ലേ- സൂര്യ പറഞ്ഞു.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
