മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും പിറകേ നടക്കുന്നതിൽ ദേഷ്യമുണ്ട്: തുറന്നുപറഞ്ഞ് സൂര്യയുടെ രക്ഷിതാക്കൾ
സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം പല തരത്തിലാണ് ബിഗ് ബോസ് ഹൌസിനുള്ളിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. പ്രണയം തന്നെയാണെന്ന് പലരും സമ്മതിക്കുമ്പോഴും സൂര്യ സ്ട്രാറ്റജി കളിക്കുകയാണെന്നാണ് മത്സരാർത്ഥികളിൽ പലരും പ്രേക്ഷകരും വിലയിരുത്തുന്നത്. തനിക്ക് ഇഷ്ടമാണെന്ന് സൂര്യ ആവർത്തിച്ച് പറയുമ്പോഴും തനിക്ക് പ്രണയമില്ലെന്നും സുഹൃത്തുക്കളാണെന്നുമാണ് മണിക്കുട്ടൻ പറയുന്നത്. എന്നാൽ സൂര്യ- മണിക്കുട്ടൻ പ്രണയത്തെക്കുറിച്ച് മണിക്കുട്ടന്റെ രക്ഷിതാക്കളുടെ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

തുറന്നുപറയണം
സൂര്യയും മണിക്കുട്ടനും നല്ല സുഹൃത്തുക്കളാണെന്ന്. മണിക്കുട്ടൻ തനിക്കിഷ്ടമില്ലെന്ന കാര്യം പെട്ടെന്ന് തുറന്നു പറയണമെന്നാണ് ണിക്കുട്ടന്റെ അമ്മ പറയുന്നത്. ബിഗ് ബോസ് ഹൌസിനുള്ളിൽ വെച്ച് സൂര്യ പലതവണ മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് സൂര്യയോട് ഇഷ്ടമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മണിക്കുട്ടൻ. തനിക്ക് ഇഷ്ടമല്ലെന്നുള്ള കാര്യം സൂര്യയോട് നേരിട്ട് പറയുകയാണ് വേണ്ടതെന്നാണ് സൂര്യയുടെ അച്ഛനും അമ്മയും പറയുന്നത്. കാര്യങ്ങള്‍ തുറന്ന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടായിട്ടും അത് പറയാത്തത് സൂര്യയുടെ ഇമേജിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും അച്ഛനും അമ്മയും പയുന്നു.

നേരിട്ട് പറയണം
അവർ തമ്മിൽ സുഹൃത്തുക്കളാണ് നേരിട്ട് സംസാരിക്കാം സൂര്യാ നീയിങ്ങനെ ചെയ്യരുത് എന്റെ ഇമേജ് തകർക്കരുത് എന്ന് പറയാം. അവളത് കേള്‍ക്കും. പിന്നെ അവളത് ചെയ്യില്ല. അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മണിക്കുട്ടന് ഇങ്ങോട്ട് പ്രണയമില്ലാത്ത സ്ഥിതിക്ക് സൂര്യയോട് ദേഷ്യം തോന്നി എന്നത് സത്യമാണെന്നും അമ്മ പറയുന്നു. ഇപ്പോഴുള്ള സംഭവങ്ങളിൽ വിഷമമുണ്ടെന്നും ആകെയുള്ള ഒരു മകളെക്കുറിച്ച് മോശം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സഹിക്കാൻ കഴിയില്ലെന്നും അമ്മ പറയുന്നു.

ചിലപ്പോള്‍ കരയും
ചില ദിവസങ്ങളില്‍ ബിഗ് ബോസ് കണ്ട് കരയാറുണ്ടെന്നും സൂര്യയുടെ അമ്മ പറയുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യയുടെ മാതാപിതാക്കളുടെ പ്രതികരണം. ലാലേട്ടന്‍ വരുമ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടാവും. ആ സമയത്ത് സൂര്യ സ്മാര്‍ട്ട് അല്ല, കഴിവില്ല എന്നൊക്കെ പറഞ്ഞ് ഭാഗ്യലക്ഷ്മി മാനസികമായി തളര്‍ത്തിയതായി എനിക്ക് തോന്നിയിരുന്നതായി സൂര്യയുടെ അച്ഛനും സൂചിപ്പിച്ചു. നമ്മളെ കുറിച്ച് ഒരേ കാര്യം പത്ത് പ്രാവിശ്യം പറയുമ്പോള്‍ നമ്മള്‍ തന്നെ അങ്ങനെയാണെന്ന് സ്വാഭാവികമായി ചിന്തിക്കും. അതുപോലെ സ്മാര്‍ട്ട് അല്ലെന്ന് പറഞ്ഞതോടെ സൂര്യയുടെ ഉള്ളിലും അതുപോലെ തോന്നിയിട്ടുണ്ടാവും. ഇപ്പോള്‍ ഞാന്‍ ആക്ടീവ് ആയോന്ന് ഓരോരുത്തരോടും പോയി ചോദിക്കാറുണ്ട്.

തെറ്റ് പറയാനാവില്ല
ബിഗ് ബോസ് ഹൌസിൽ ചെന്നപ്പോള്‍ സൂര്യയ്ക്ക് മണിക്കുട്ടനോട് താല്‍പ്പര്യം തോന്നിയിരിക്കാമെന്നും മനുഷ്യനായതിനാൽ ഇക്കാര്യത്തിൽ അതുകൊണ്ട് പറയാന്‍ കഴിയില്ലെന്നും ഇരുവരും പറയുന്നു. ആര്‍ക്കും ആരോടും സ്‌നേഹം തോന്നാം. മണിക്കുട്ടന് ഇങ്ങോട്ട് ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് മോളോട് ദേഷ്യം തോന്നിയെന്നത് ശരിയാണെന്നും അമ്മ തുറന്നു സമ്മതിക്കുന്നുണ്ട്.

ആ സംഭവം വേദനിപ്പിച്ചു
അതേ സമയം മണിക്കുട്ടൻ മാറി നില്‍ക്കേണ്ട കാര്യമില്ല. മറിച്ച് സൂര്യ നീ എന്റെ പുറകേ നടക്കരുതെന്നും ഞാന്‍ സിനിമയും കൊണ്ട് ജീവിക്കുന്നതാണെന്നും തുറന്നു പറയാം. എന്റെ ഇമേജിനെ അത് ബാധിക്കും എന്ന് മണിക്കുട്ടന് സൂര്യയോട് നേരിട്ട് പറയാമായിരുന്നു. എന്നാൽ അതൊന്നും ചെയ്യാതെ ഇക്കാര്യം അനൂപിനോടും നോബിയോടുമൊക്കെ പറഞ്ഞുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവം തങ്ങളെ വേദനിപ്പിച്ചുവെന്നും അവളോട് പറയാന്‍ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ മറ്റുള്ളവരോട് ഇതേ കുറിച്ച് പറഞ്ഞ് സൂര്യയുടെ ഇമേജ് തകര്‍ക്കാനാണ് നോക്കിയതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

പറയാതെ അറിയുമോ
നേരിട്ട് സംസാരിച്ച് തീര്‍ക്കാവുന്ന കാര്യം അവിടെയും ഇവിടെയും പോയി ഇരുന്ന് സംസാരിക്കേണ്ടതില്ലായിരുന്നുവെന്നും സൂര്യയുടെ രക്ഷിതാക്കള്‍ വെളിപ്പെടുത്തുന്നു. താല്‍പര്യമില്ലെന്ന കാര്യം മണിക്കുട്ടൻ തുറന്ന് പറഞ്ഞാല്‍ പിന്നെ അവള്‍ പുറകെ നടക്കില്ലെന്നും അക്കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാൽ ഈ പറയുന്നതൊന്നും സൂര്യ അതൊന്നും അറിയുന്നില്ല. അവളോട് പറഞ്ഞാല്‍ അല്ലേ ഇക്കാര്യങ്ങള്‍ മനസിലാകൂ എന്നും ചോദിക്കുന്നു.

ഒവിയെയപ്പോലെയാവില്ല
തമിഴ് ബിഗ് ബോസ് താരമായ ഒവിയെപ്പോലെയാവില്ല സൂര്യയെന്നും പോയാൽ പോകട്ടെ എന്ന തരക്കാരിയാണ് സൂര്യയെന്നും അമ്മ പറയുന്നു. അതെനിക്ക് നല്ല ഉറപ്പാണെന്ന് അമ്മ പറയുന്നു. തമിഴിലെ ബിഗ് ബോസ് താരം ഓവിയയെ പോലെ പ്രണയം നിരസിച്ചാല്‍ ആത്മഹത്യ ശ്രമം നടത്തുമോ എന്ന ചോദ്യത്തിനാണ് രക്ഷിതാക്കളുടെ മറുപടി. മണിക്കുട്ടനുമായുള്ള സംഭാഷണത്തിനിടെ ഒവിയയെക്കുറിച്ചും ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചും നേരത്തെ സൂര്യ പറഞ്ഞിരുന്നു. ഇക്കാര്യം അനുപുമായും നോബിയുമായും മണിക്കുട്ടൻ സംസാരിച്ചിരുന്നു.

ഇഷ്ടം സായിയോട്
ബിഗ് ബോസ് താരങ്ങളിൽ സൂര്യ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം സായി വിഷ്ണുവിനെയാണെന്നും ഇരുവരും പറയുന്നു. അവന്‍ ഇല്ലായ്മയില്‍ നിന്ന് വന്ന കുട്ടിയാണെന്നും അവന്റെ ഇല്ലായ്മയാണ് അവനെ രോഷാകുലനാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മറ്റുള്ളവരെ നോക്കുമ്പോള്‍ എല്ലാവരും നല്ലൊരു പൊസിഷനില്‍ ഉള്ളവരാണ്. അവന് മാത്രം ഒന്നുമില്ല. അത് കൊണ്ട് ഉണ്ടാകുന്ന നിരാശയില്‍ നിന്നുമാണ് ആ രോഷം വരുന്നത്.

മോശം പെരുമാറ്റം?
ബിഗ് ബോസ് താരങ്ങളിൽ എനിക്ക് ഇഷ്ടപ്പെടാത്ത പെരുമാറ്റമുള്ളത് പൊളി ഫിറോസിന്റേതാണ്. അദ്ദേഹത്തെ നേരിട്ട് അറിയാവുന്നതാണ്. ബിഗ് ബോസില്‍ വന്നപ്പോള്‍ വാതിലില്‍ എവിടെയോ അദ്ദേഹത്തിന്റെ തലമുട്ടിയെന്ന് തോന്നുന്നു. കാരണം പരസ്പരവിരുദ്ധമായി പറയേണ്ട കാര്യങ്ങള്‍ തോന്നുന്ന സമയത്താണ് പറയുക. നല്ല കഴിവുള്ള വ്യക്തിയാണെങ്കിലും ഫിറോസിന്റെ വാക്കുകള്‍ നല്ലതായിരുന്നില്ലെന്നാണ് സൂര്യയുടെ അച്ഛൻ പറയുന്നത്.


Click it and Unblock the Notifications
