• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടനും റിതുവും പ്രണയത്തിലോ; സൂര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ, റിതു വന്നപ്പോൾ പറഞ്ഞിട്ടുണ്ട്

ബിഗ് ബോസ് സീസണ്‍ 3യുടെ കിരീടം ആര് ചൂടുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വോട്ടിംഗ് അവസാനിച്ച് രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എപ്പോള്‍ വിജയിയെ പ്രഖ്യാപിക്കുമെന്ന ആകാംഷയിലാണ് എല്ലാവരും. ആരാണെന്ന് വിജയ് എന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

ബിഗ് ബോസ് ഹൗസില്‍ നിന്നും മടങ്ങിയെത്തിയതോടെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സൂര്യ നല്‍കിയ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൂര്യയുടെ പ്രണയത്തെ കുറിച്ചും മറ്റ് ചില കാര്യങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

മണിക്കുട്ടനെ ശല്യം ചെയ്തിട്ടില്ല

മണിക്കുട്ടനെ ശല്യം ചെയ്തിട്ടില്ല

പ്രണയത്തിന്റെ പേരും പറഞ്ഞ് മണിക്കുട്ടനെ താന്‍ ശല്യം ചെയ്തിട്ടില്ലെന്ന് സൂര്യ അഭിമുഖത്തില്‍ പറയുന്നു. ഗെയിമിന് വേണ്ടി എന്തും കളിക്കുമെന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ചിലപ്പോള്‍ മണിക്കുട്ടനും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും സൂര്യ പറയുന്നു. സൂര്യയുടെ പ്രണയം ഇമേജിനെ ബാധിക്കുമോ എന്ന ഭയം അങ്ങനെ ഉണ്ടായതാവാമെന്നും സൂര്യ വ്യക്തമാക്കുന്നു.

എക്‌സ്പ്രസ് ചെയ്തിട്ടുണ്ട്

എക്‌സ്പ്രസ് ചെയ്തിട്ടുണ്ട്

മണിക്കുട്ടനോടുള്ള തന്റെ പ്രണയം ഒന്നു രണ്ട് തവണ എക്‌സ്പ്രസ് ചെയ്തിട്ടുണ്ട്. വളരെ മാന്യമായ രീതിയിലാണ് മണിക്കുട്ടന്‍ മറുപടി നല്‍കിയത്. ആള്‍ക്ക് പ്രണയമില്ലെന്ന് പുറത്തെത്തി എപ്പിസോഡ് കണ്ടതിന് ശേഷമാണ് മനസിലായത്. അദ്ദേഹം ഹാപ്പിയായിരിക്കുക, മാറി നിന്ന് ആള്‍ക്കായി പ്രാര്‍ത്ഥിക്കുക. അതൊക്കെയാണ് ഇനി ഞാന്‍ ചെയ്യാന്‍ പോവുന്നത്. മണിക്കുട്ടനും കുടുംബത്തിനും ്അദ്ദേഹത്തിന്റെ ഫാന്‍സിനും അതാണ് ഇഷ്ടമെങ്കില്‍ അങ്ങനെ നടക്കട്ടെ.

 ജയില്‍ പേടിയായിരുന്നു

ജയില്‍ പേടിയായിരുന്നു

തനിക്ക് ബിഗ് ബോസ് ഹൗസിലെ ജയില്‍ വല്ലാത്ത പേടിയായിരുന്നെന്ന് സൂര്യ പറയുന്നു. തലനാരിഴയ്ക്ക് പലപ്പോഴും രക്ഷപ്പെട്ടിട്ടുണ്ട്. സഹിക്കാന്‍ പറ്റാവുന്നതിനും അപ്പുറത്താണ് ജയിലിലെ ജീവിതം. ലോ ഷുഗര്‍ പ്രശ്‌നം കാരണം ഞാന്‍ താഴെ വീണിട്ടുണ്ടെന്നും സൂര്യ പറയുന്നു. മണിക്കുട്ടന്‍ പെട്ടെന്ന് പുറത്ത് പോയപ്പോള്‍ വിഷമമുണ്ടായിരുന്നു. ആള്‍ രഹസ്യ മുറിയിലാണെന്നും തിരിച്ച് വരുമെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു.

മണിക്കുട്ടനും റിതുവും

മണിക്കുട്ടനും റിതുവും

മണിക്കുട്ടനും റിതുവും ബിഗ് ബോസ് ഹൗസില്‍ വച്ച് പ്രണയത്തിലായിരുന്നോ എന്നതുമായുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതിനെ കുറിച്ചും സൂര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ടാസ്‌കിനിടെയില്‍ ഇവര്‍ തമ്മിലുള്ള ചില മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 മോഹന്‍ലാല്‍ ചോദിച്ചു

മോഹന്‍ലാല്‍ ചോദിച്ചു

കൂടാതെ റിതു മണിക്കുട്ടനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതേ കുറിച്ചും മോഹന്‍ലാലും ചോദിച്ചിരുന്നു. റിതു പെണ്‍വേഷത്തിലും മണിക്കുട്ടന്‍ ആണ്‍ വേഷത്തിലും ഗെയിം കളിച്ചപ്പോഴായിരുന്നു ഈ സംഭവം. അന്ന് പെണ്‍ വേഷം കെട്ടിയപ്പോള്‍ ക്യൂട്ടായിരുന്നു മണിക്കുട്ടന്‍. എന്നാല്‍ ഇക്കാര്യത്തില്‍ സൂര്യ പറയുന്നത് ഇങ്ങനെയാണ്.

 പ്രണയത്തിലായിരുന്നോ

പ്രണയത്തിലായിരുന്നോ

മണിക്കുട്ടനും സൂര്യയും പ്രണയത്തില്‍ അല്ലായിരുന്നെന്നാണ് സൂര്യ പറയുന്നത്. അത് തെറ്റിദ്ധാരണയാണെന്നും റിതുവിനെ ഒരു അനിയത്തിയെ പോലെയാണ് കാണുന്നതെന്ന് അവസാനത്തെ എപ്പിസോഡില്‍ വച്ച് പറയുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കുന്നു. കേരളീയം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

റിതുവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്

റിതുവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്

റിതുവിനെ കുറിച്ച് മണിക്കുട്ടനോട് ഞാന്‍ ചോദിച്ചിരുന്നു. എന്റെ കണ്‍സെപ്റ്റിലുള്ളൊരു പെണ്‍കുട്ടിയല്ല റിതു എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. റിതു വേറൊരു രീതിയാണ്. ഒരിക്കലും എന്റെ വധുവായിട്ടോ പ്രണയ സങ്കല്‍പ്പത്തിലോ റിതു ഇല്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ടെന്ന് സൂര്യ പറയുന്നു.

റിതുവും റംസാനും

റിതുവും റംസാനും

റിതുവും റംസാനും പ്രണയത്തിലാണോ എന്ന ചോദ്യത്തിനും സൂര്യ മറുപടി നല്‍കി. ഇരുവരും തമ്മില്‍ അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്. നല്ല സുഹൃത്തുക്കളാണ് അവര്‍. സ്‌പെഷ്യല്‍ ഫ്രണ്ട് എന്നൊക്കെ പറയില്ലേ. അവരുടെ വയസ് നോക്കിയാല്‍ നമുക്കറിയില്ലേ എന്നും സൂര്യ പറയുന്നു.

 ഒരാളുമായി ഇഷ്ടത്തില്‍

ഒരാളുമായി ഇഷ്ടത്തില്‍

റിതു ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോള്‍ തന്നെ പറഞ്ഞിരുന്നു പുറത്ത് താന്‍ ഒരാളുമായി ഇഷ്ടത്തിലാണെന്ന്. അതുകൊണ്ട് അങ്ങനെ ഒരു ബന്ധത്തിന്റെ ആവശ്യമില്ല, മണിക്കുട്ടന്റെ അടുത്ത് പെര്‍ഫോമന്‍സിനൊക്കെയാണ് ഞാന്‍ ഓടിച്ചെന്നിട്ടുള്ളത്. രണ്ട് പേരുടെയും അടുത്ത് ഇതേ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

അതേസമയം, സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ താരം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. നേരത്തെ താന്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നെന്ന് സൂര്യ പറഞ്ഞിരുന്നു.

തുറന്നടിച്ച് കെ മുരളീധരന്‍: യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം അത്, കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ലതുറന്നടിച്ച് കെ മുരളീധരന്‍: യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം അത്, കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ല

ഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കംഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കം

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  പി ജയരാജൻ
  Know all about
  പി ജയരാജൻ

  English summary
  Bigg Boss Malayalam Season 3: Soorya Menon says Manikuttan and Rithu Manthra were not in love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X