പുള്ളിയുടെ കൂടെ മെന്റലി എനിക്ക് പറ്റില്ല; ബുദ്ധിമുട്ടാണ്; സായിക്കെതിരെ രണ്ടും കൽപ്പിച്ച് സൂര്യ, ഹൗസിൽ ഞെട്ടൽ
ബിഗ് ബോസിലെ വിജയ ആരാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടെ ശക്തമായ മത്സരാണ് എല്ലാ മത്സരാര്‍ത്ഥികളും കാഴ്ചവയ്ക്കുന്നത്. എവിക്ഷനിലൂടെ ഒരാള്‍ പുറത്തുപോകുമെന്ന് കരുതിയെങ്കിലും എല്ലാവരെയും ഞെട്ടിച്ചായിരുന്നു ലാലേട്ടല്‍ ആ പ്രഖ്യാപനം നടത്തിയത്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
ആരും ഇത്തവണ പുറത്തുപോകുന്നില്ലെന്നാണ് ലാലേട്ടന്‍ അറിയിച്ചത്. അതേസമയം, ഇന്നലെ ലാലേട്ടന് മുന്നില്‍ സായിക്കെതിരെ ശക്തമായ നിലപാടുമായി സൂര്യയും റിതു മന്ത്രയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സായിക്കെതിരെ രണ്ടും കല്‍പ്പിച്ചുള്ള ചില തീരുമാനങ്ങളിലേക്ക് എത്തിയിരിക്കുകയാണ് സൂര്യ.

ആരോപണങ്ങള്‍
കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സായി വിഷ്ണുവിനെതിരെ ഗുരുതര ആരോപണവുമായി റിതുവും സൂര്യയും രംഗത്തെത്തിയിരുന്നു. പല തരത്തിലുള്ള ആരോപണങ്ങളാണ് സായിക്കെതിരെ സൂര്യ ഉന്നയിച്ചത്. കൂടാതെ സായിയോടുള്ള എതിര്‍പ്പ് സൂര്യ മറ്റുള്ളവരോട് പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

ക്യാപ്റ്റനായി അനൂപ്
കഴിഞ്ഞ ദിവസം രണ്ടാം വട്ടവും അനൂപ് ബിഗ് ബോസിന്റെ ക്യാപ്റ്റനായി മാറിയിരുന്നു. പിന്നാലെ ഓരോ ഡ്യൂട്ടികള്‍ക്കുമായി ടീമുകളെ തരംതിരിക്കാനും തീരുമാനിച്ചു. ഇത് പ്രകാരം സായിയും സൂര്യയും കിച്ചണ്‍ ടീമിലായിരുന്നു ഇടം നേടിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ സൂര്യ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

ജോലി ചെയ്യാന്‍ പറ്റില്ല
സായി വിഷ്ണുവിനൊപ്പം ജോലി ചെയ്യാനാവില്ലെന്ന് സൂര്യ കിടിലം ഫിറോസിനോട് പറയുകയായിരുന്നു. എനിക്കത് ബുദ്ധിമുട്ടാണെന്നും പുള്ളിയുടെ കൂടെ മെന്റലി പറ്റില്ലെന്നാുമാണ് സൂര്യ പറഞ്ഞത്. മുറ്റത്ത് വച്ചായിരുന്നു സൂര്യ കിടിലം ഫിറോസിനോട് മനസുതുറന്നത്.

ഫിറോസിന്റെ ഉപദേശം
പിന്നാലെ ഫിറോസ് സൂര്യയ്ക്ക് ഉപദേശവും നല്‍കി. നീ ഇക്കാര്യം അനൂപിനോട് പറഞ്ഞ് പതിയെ അതീന്ന് മാറെന്ന് ഫിറോസ് സൂര്യയോട് പറഞ്ഞു. ഇത് സൂര്യ അംഗീകരിക്കുകയും ചെയ്തു. ഞാന്‍ വെസലില്‍ നില്‍ക്കാം. വേണമെങ്കില്‍ ഫുള്‍ ടൈം നിക്കാം. പക്ഷേ പുള്ളിയുടെ കൂടെ നിക്കാന്‍ പറ്റില്ലെന്ന് സൂര്യ തറപ്പിച്ച് പറഞ്ഞു.

വലിയ അടികളിലേക്ക് പോകും
സായിയുടെ കൂടെ നിന്നാല്‍ വലിയ അടികളിലേക്ക് പോകും എനിക്കാണെങ്കില്‍ അടിയുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും സൂര്യ പറഞ്ഞു. എന്നാല്‍ പിന്നെ നമുക്ക് രണ്ട് പേര്‍ക്കും വെസലില്‍ നില്‍ക്കാമെന്ന് സൂര്യയോട് ഫിറോസ് പറഞ്ഞു. ഇല്ലെങ്കില്‍ വലിയ അടികളിലേക്ക് പോകും. നേരത്തെ നിന്നതല്ലേ, കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ക്കുവരെ അടിയാകും എന്ന് സൂര്യ പറഞ്ഞു.

അനൂപിനെ കണ്ട് ഫിറോസ്
ഇതോടെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫിറോസ് അനൂപുമായി സംസാരിച്ചു. എടാ ഇവള്‍ക്ക് സായിയുടെ കൂടെ കിച്ചണില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇവള്‍ വെസലില്‍ നിക്കട്ടെ. ഞാന്‍ കിച്ചണിലും വെസലിലും നില്‍ക്കാം എന്നായിരുന്നു ഫിറോസ് പറഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം അനൂപ് അംഗീകരിക്കുകയും ചെയ്തിരുന്നു.

സായി പറഞ്ഞത്
തങ്ങളെ സായ് ടാര്‍ജറ്റ് ചെയ്യുവെന്നായിരുന്നു നേരത്തെ സൂര്യയും റിതുവും ആരോപിച്ചത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഇവര്‍ തന്നെയാണ് തങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയാണെന്ന് പറയുന്നതെന്നുമായിരുന്നു സായ് വിഷ്ണു നല്‍കിയ മറുപടി. ഇതോടെ അടുത്ത എപ്പിസോഡുകളില്‍ എന്തൊക്കെ സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications