നിര്‍ണായക തീരുമാനമെടുത്ത് സൂര്യ; ഇവിടെ തുടരാന്‍ ഇനി വയ്യ, പുറത്തുപോകണം; ഞെട്ടിത്തരിച്ച് ആരാധകര്‍

82 ദിവസങ്ങള്‍ പിന്നിട്ട് ബിഗ് ബോസ് സീസണ്‍ 3 മുന്നോട്ടു പോകുകയാണ്. തുടക്കത്തില്‍ 18 മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന ഹൗസില്‍ ഇപ്പോള്‍ 9 പേര്‍ മാത്രമാണ് ഉള്ളത്. അഡോണിയാണ് ഹൗസില്‍ നിന്ന് അവസാനമായി എനിമിനേറ്റായി പോയത്.

അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്തുപോയത് ബിഗ് ബോസ് ഹൗസിനെ ഏറെ ഉലച്ചിരുന്നു. മണിക്കുട്ടന്‍ പുറത്തുപോയെങ്കിലും പിന്നീട് തിരിച്ചുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഹൗസില്‍ നിന്ന് തനിക്ക് പുറത്തുപോകണമെന്ന് ആവശ്യവുമായി സൂര്യ രംഗത്തെത്തിയിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

വീക്ക്‌ലി ടാസ്‌ക്

വീക്ക്‌ലി ടാസ്‌ക്

എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആക്ടീവാകാന്‍ അവസരം നല്‍കുന്ന വീക്കലി ടാസ്‌കായിരുന്നു ഇത്തവണത്തേത്. ഭാര്‍ഗവീ നിലയം എന്നായിരുന്നു ടാസ്‌കിന് പേരിട്ടിരിക്കുന്നത്. വനാതിര്‍ത്തിയിലെ ഒരു ബംഗ്ലാവില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന സംഭവ വികാസങ്ങളുമാണ് ടാസ്‌കില്‍ ഉണ്ടായിരുന്നത്.

 അന്വേഷണം

അന്വേഷണം

മണിക്കുട്ടനും കുറ്റവാഴികളായിരുന്ന ടാസ്‌കില്‍ റിതുവും സൂര്യയുമായിരുന്നു പൊലീസ് ഉഗ്യോഗസ്ഥര്‍. പൊലീസ് യൂണിഫോമില്‍ തങ്ങളെ ആരും പരിഗണിക്കുന്നില്ലെന്ന് റിതുവപം സൂര്യയും ടാസ്‌കിനിടെ പല തവണ പറഞ്ഞിരുന്നു.

തൊപ്പി

തൊപ്പി

ടാസ്‌കിനിടെ തൊപ്പി നേരെ വയ്ക്കാന്‍ പറഞ്ഞത് സൂര്യയ്ക്ക് വിഷമമായെന്ന് റംസാന മാറ്റിനിര്‍ത്തി റിതു പറഞ്ഞിരുന്നു. ടാസ്‌കിന് ശേഷം വൈകുന്നേരം കൂടിയ ടീം മീറ്റിംഗില്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു. ഇപ്പോഴത്തെ ക്യാപ്റ്റനായ അനൂപിന്റെ നേതകൃത്വത്തിലായിരുന്നു മീറ്റിംഗ്.

എതിര്‍പ്പോടെ സംസാരിച്ചു

എതിര്‍പ്പോടെ സംസാരിച്ചു

ടാസ്‌കില്‍ പൊലീസ് യൂണിഫോമില്‍ എത്തിയ തനിക്ക് പലരുടെ കയ്യില്‍ നിന്ന് വിഷമിക്കുന്ന അനുഭവമുണ്ടായിരുന്നെന്ന് സൂര്യ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ റിതുവും മണിക്കുട്ടനും അനൂപും ഒഴികെയുള്ളവര്‍ എതിര്‍പ്പോടെയാണ് സംസാരിച്ചത്.

 സൂര്യ കരഞ്ഞു

സൂര്യ കരഞ്ഞു

ഇവര്‍ എതിര്‍ത്ത് സംസാരിച്ചതോടെ സൂര്യ മാപ്പ് പറഞ്ഞ് അവിടുന്ന് എണീറ്റ് പിന്നീട് സ്‌മോക്കിംഗ് റൂമിലും ടോയെലെറ്റിലും ബെഡ്‌റൂമിലും പോയി കരയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ പുറത്തെ ക്യാമറയ്ക്ക് മുന്നിലെത്തി തനിക്ക് ഇനി ഇവിടെ നില്‍ക്കേണ്ടെന്നും സൂര്യ പറയുകയുണ്ടായി.

പുറത്തു പോണം

പുറത്തു പോണം

ഇവിടെ ഇനി തനിക്ക് തുടരാന്‍ വയ്യെന്നും തനിക്ക് പുറത്തുപോകണമെന്നുമാണ് സൂര്യ പറഞ്ഞത്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ ദീര്‍ഘനേരം കരയുന്നതുകൊണ്ട്, ഫിറോസ്, റംസാന്‍, രമ്യ എന്നിവരൊക്കെ സൂര്യയെ ആശ്വസിപ്പിക്കാനെത്തി.

റിതും കരയുന്നു

റിതും കരയുന്നു

ഇതിനിടെ റിതുവും അവിടെ മാറി നിന്ന് കരയുന്നുണ്ടായിരുന്നു. പിന്നാലെ മണിക്കുട്ടനും അനൂപും റിതുവിനെ ആശ്വസിപ്പിക്കാനുമെത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സരാര്‍ത്ഥികള്‍ക്കിടെയില്‍ ഇങ്ങനെ ഒരു സംഘര്‍ഷമുണ്ടാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+