ആരാധകരെ ഞെട്ടിച്ച് സൂര്യ; ഇവിടെ നിന്നും കുറച്ചുദിവസത്തേക്ക് വിട്ടുനില്‍ക്കുന്നു, കാരണം തേടി സോഷ്യല്‍ മീഡിയ
ബിഗ് ബോസിന്റെ ഈ സീസണിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു സൂര്യ മേനോന്‍. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യമായിരുന്നു സൂര്യയെ ആദ്യം പ്രേക്ഷകരില്‍ ശ്രദ്ധേയയാക്കിയത്. കൂടാതെ മണിക്കുട്ടനോടുള്ള പ്രണയം വെളിപ്പെടുത്തിയതും താരത്തെ കൂടുതല്‍ ശ്രദ്ധിക്കാനിടയാക്കി.
സോഷ്യല്‍ മീഡിയയില്‍ സൂര്യയുടെ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. അതേസമയം, ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നതിന് ശേഷം താരം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് താരം നിര്‍ണായകമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്.

ബിഗ് ബോസില്‍
ഐശ്വര്യ റായിയുടെ രൂപ സാദൃശ്യമായിരുന്നു സൂര്യയെ ബിഗ് ബോസ് ഹൗസില്‍ എത്തിച്ചത്. ഷോയിലെ ചെറിയ സംഭവങ്ങള്‍ക്ക് പോലും പൊട്ടിക്കരയുന്ന ഒരു വ്യക്തികൂടിയാണ് സൂര്യ. മറ്റ് മത്സരാര്‍ത്ഥികളെ പോലെ ബോള്‍ഡാകാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

14ാം ആഴ്ച
14ാം ആഴ്ചയിലെ വാരാന്ത്യ എപ്പിസോഡിലായിരുന്നു സൂര്യ പുറത്തുപോയത്. സൂര്യയ്ക്ക് ഒപ്പം അന്നത്തെ ആഴ്ചയില്‍ രമ്യയും പുറത്തുപോയിരുന്നു. മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും അദ്ദേഹത്തിന്റെ പിറകെ സൂര്യ നടക്കുന്നതില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇതിനെതിരെ പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു.

നാട്ടിലേക്ക്
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സൂര്യ നാട്ടിലേക്ക് മടങ്ങിയത്. ഷോ നിര്‍ത്തിയതിനെ തുടര്‍ന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു സൂര്യയും നാട്ടിലെത്തിയത്. തിരികെ എത്തിയ സൂര്യയ്ക്ക് അത്ര നല്ല സ്വീകാര്യതയായിരുന്നില്ല സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും താരം നേരിട്ടിരുന്നു.

ആര്‍മി ഗ്രൂപ്പുകള്‍
മറ്റ് ആര്‍മികളില്‍ നിന്ന് ഞാനും എന്റെ കുടുംബവും ഇപ്പോഴും സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു. ഇനി നിങ്ങള്‍ക്ക് കാണേണ്ടത് എന്റെ മരണമാണോ?' സൂര്യയുടെ വാക്കുകളാണിത്. മറ്റൊരു സ്റ്റോറിയില്‍ ദയവു ചെയ്ത് തന്നെ സ്‌നേഹിക്കുന്നവര്‍ ആരുടെയും അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുതെന്നും അവര്‍ അറിയാത്ത കാര്യമായിരിക്കുമെന്നും സൂര്യ പറഞ്ഞു.

സൈബര്‍ ആക്രമണം
സോഷ്യല്‍ മീഡിയകള്‍ വഴി രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്നാ താരം നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിച്ച മോശമായ സന്ദേശവും താരം പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നിര്‍ണായകമായ ഒരു തീരുമാനം എടുത്തുരിക്കുകയാണ് സൂര്യ.

ചെറിയ ഇടവേള
ഇപ്പോള്‍ താന്‍ സൈബര്‍ ഇടങ്ങളില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കുകയാണെന്ന് സൂര്യ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യയുടെ ഈ തീരുമാനം ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വൈറവലായിട്ടുണ്ട്.

പിന്നീട് കാണാം
വര്‍ണ്ണ ശലഭമായി പാറി പറക്കാന്‍ കൊതിച്ചു, നിശാശലഭമായി ലക്ഷ്യമറിയാതെ ചിറകുകള്‍ തളര്‍ന്നു വീണു', എന്നും 'ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നില്‍ക്കുന്നു. പിന്നീട് കാണാം', എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

അഭിമുഖം
നേരത്തെ ഒരു അഭിമുഖത്തിലും സൂര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഷോയ്ക്ക് ശേഷവും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തി താനാണെന്ന് സൂര്യ പറഞ്ഞിരുന്നു. 'ഒരു വിഭാഗം എന്നെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ മറ്റൊരു വിഭാഗം എന്റെ സത്യസന്ധത മനസിലാക്കി പിന്തുണച്ചു. എന്തായാലും അധിക്ഷേപേ കമന്റുകള്‍ സങ്കടകരമാണ്.

ഫേക്ക് ആയിരുന്നില്ല
ഞാന്‍ ഫേക്ക് ആയിരുന്നില്ല. ഞാന്‍ നൂറ് ശതമാനുവം ജെനുവിനായിരുന്നെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. സങ്കടം വരുമ്പോള്‍ കരയുന്നതും പൂമ്പാറ്റകളോട് സംസാരിക്കുന്നതുമൊക്കെ എന്റെ സ്വഭാവമാണ്. ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്തല്ലെന്നും സൂര്യ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ വച്ച് ചെറിയ കാര്യങ്ങള്‍ക്ക് പോലും വൈകാരികമായി പ്രതികരിക്കുന്ന ആളായിരുന്നു സൂര്യ.

വിജയി ആര്
അതേസമയം, ബിഗ് ബോസ് ഈ സീസണിലെ വിജയിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അവാസാനിച്ചിരിക്കുകയാണ്. ആരാകും ഇത്തവണത്തെ മത്സരാര്‍ത്ഥിയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഡിംപല്‍, മണിക്കുട്ടന്‍, റംസാന്‍ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്നത്.
കടലോരങ്ങളെ തഴുകി ദീപിക ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications
