• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒടുവില്‍ സൂര്യയുടെ ആ ഇഷ്ടം തുറന്നുപറഞ്ഞു; ബിഗ് ബോസില്‍ വീണ്ടും പ്രണയം മൊട്ടിടുന്നു, പേര് പറയില്ലെന്ന് താരം

ബിഗ് ബോസ് സീസണ്‍ 3യില്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സൂര്യ. മുന്‍ ക്യാപ്ടനും കൂടിയായ സൂര്യ പൊതുവെ ശാന്ത സ്വഭാവക്കാരിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് വിഷമിച്ച് കരയുന്ന പ്രകൃതക്കാരി കൂടിയാണ് സൂര്യ. ക്യാപ്റ്റന്‍സിക്ക് ശേഷം സൂര്യകുറേ കൂടി സൈലന്റായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. കഴിഞ്ഞ വാരം ആക്ടീവായിരുന്നില്ലെന്ന കാരണത്താല്‍ ജയിലില്‍ അടച്ച രണ്ട് പേരില്‍ ഒരാള്‍ കൂടിയാണ് സൂര്യ. എന്നാല്‍ ഖഴിഞ്ഞ എപ്പിസോജുകളില്‍ ഒരു ബോബ് പൊട്ടിച്ചിരിക്കുകയാണ് സൂര്യ. ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് സൂര്യ ഒരു കാര്യം വെളിപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ഒരാളെ ഇഷ്ടമാണ്

ഒരാളെ ഇഷ്ടമാണ്

ബിഗ് ബോസ് ഹൗസിലെ ഒരാളെ തനിക്ക് ഇഷ്ടമാണെന്നാണ് സൂര്യ പറയുന്നത്. ആരും കാണാതെയായിരുന്നു സൂര്യയുടെ ഈ വെളിപ്പെടുത്തല്‍. കുളത്തിലെ വെള്ളത്തില്‍ വിരലുകള്‍ ഒടിച്ച് പാട്ടൊക്കെ പാടി നല്ല റൊമാന്റിക്ക് മൂഡിലയിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയിലായിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍.

ആരാണെന്ന് പറയില്ല

ആരാണെന്ന് പറയില്ല

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ബിഗ് ബോസ് എനിക്ക് ഈ വീട്ടിലെ ഒരാളെ ഭയങ്കര ഇഷ്ടമാണ്. ആരാണെന്ന് ഞാന്‍ പറയില്ല. ഒരു ക്രഷ്. നാളെ ഞാന്‍ പോകുമോ എന്നറിയില്ല. പോയാല്‍ അത് പറയാതെ പോയ പ്രണയമായിട്ട് ഇവിടെ അവശേഷിക്കും. പുറത്ത് വച്ച് എന്തായാലും പറയില്ലെന്നും സൂര്യ പറയുന്നു.

സൗഹൃദം കളയാന്‍ വയ്യ

സൗഹൃദം കളയാന്‍ വയ്യ

ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് പുറത്തുപോയാല്‍ ആ പ്രണയം പറയില്ലെന്നാണ് സൂര്യ പറയുന്നത്. പുറത്തുവച്ച് എന്താലായും പറയില്ല സൗഹൃദം കളയാന്‍ വയ്യ. ആരാണെന്ന് പറയില്ല. ക്ലൂവും തരില്ലെന്നുമാണ് സൂര്യ പറഞ്ഞത്. എന്നാല്‍ സൂര്യ പേര് പറഞ്ഞില്ലെങ്കിലും ആളെ ഞങ്ങള്‍ക്ക് അറിയാമെന്നാണ് സൂര്യ പറയുന്നത്.

മണിയിലുണ്ട് പേര്

മണിയിലുണ്ട് പേര്

സൂര്യ ഇഷ്ടപ്പെടുന്ന ആളെ ഞങ്ങള്‍ക്ക് അറിയാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അവന്റെ പേര് മണിയിലുണ്ട്. കെണിയിലല്ല കുട്ടനിലുണ്ട് പൊട്ടനില്‍ ഇല്ല എന്നാണ് വീഡിയോയ്ക് ്താഴെ ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്തത്. അഡോണി കേള്‍ക്കേണ്ട അവന്‍ ഉറക്കതില്‍ എഴുന്നേറ്റ് താനാണെന്ന് പറഞ്ഞുവരുമെന്നും പ്രേക്ഷകര്‍ പറയുന്നു.

ട്രോള്‍ വീഡിയോ

ട്രോള്‍ വീഡിയോ

എന്നാല്‍ പിന്നാലെ ബിഗ് ബോസ് തന്നെ സൂര്യയ്ക്ക് മുട്ടന്‍ പണിയുമായി വരുന്നുണ്ട്. മണിക്കുട്ടന്‍, സൂര്യ, റിതു മന്ത്ര എന്നിവരുടെ രംഗങ്ങള്‍ ചേര്‍ത്തു വച്ചു കൊണ്ടായിരുന്നു ട്രോള്‍ വീഡിയോയുമായി അണിയറ പ്രവര്‍ത്തകരെത്തിയത്. തേന്മാവിന്‍ കൊമ്പത്തിലെ രംഗങ്ങളുമായാണ് വീഡിയോ കോര്‍ത്തിണക്കിയിരിക്കുന്നത്.

കണ്ണീരും കിനാവുമായി

കണ്ണീരും കിനാവുമായി

നമ്മള്‍ കാണാതെ പോയ ആ കാര്‍ത്തുമ്പിപെണ്ണ് ഇന്നും ബിഗ്‌ബോസ് വീട്ടില്‍ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്. പക്ഷെ മാണിക്യനോ? എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്താലായും സൂര്യ ബിഗ് ബോസില്‍ നിന്ന് പുറത്തുപോയില്ലെങ്കില്‍ നല്ലൊരു പ്രണയ കഥ പ്രേക്ഷകര്‍ക്ക് കേള്‍ക്കാം.

ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് വാക്കേറ്റം; കാരണം ഒന്ന് മാത്രം; മോഹന്‍ലാല്‍ തിളങ്ങിയ ആ എപ്പിസോഡ് ഇങ്ങനെ

ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല വേണ്ട, കൊല്ലത്ത് കോൺഗ്രസിൽ കലാപം

ബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദം

ഗോപിനാഥ് ഡിസിസി അധ്യക്ഷനാവും? സുധാകരനെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്, കെപിസിസി അധ്യക്ഷനാക്കും?

നടി വിമല രാമന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Bigg Boss Malayalam Season 3: Soorya Menon says she loves someone at Bigg Boss House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X