സായിയുമായുള്ള അടിക്ക് ശേഷം അത് സംഭവിച്ചു; നിങ്ങള്‍ കണ്ടത് എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം; മനസുതുറന്ന് സൂര്യ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസ് സീസണ്‍ 3യുടെ ഇത്തവണത്തെ വിജയി ആരായിരിക്കുമെന്ന കാത്തിരിപ്പിലാണ് എല്ലാവരും. വോട്ടെടുപ്പ് അവസാനിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിജയിയെ പ്രഖ്യാപിക്കാത്തത് ആരാധകര്‍ക്കിടെയില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തില്‍ നിലനില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങളാണ് ഗ്രാന്‍ഡ് ഫിനാലെ നടത്തുന്നതിനുള്ള തടസമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്‍ഡോര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ ഫിനാലെ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

1

തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ബിഗ് ബോസ് കിരീടം ചൂടുമെന്നാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്. മണിക്കുട്ടന്‍, റിതുമന്ത്ര, ഡിംപല്‍, സായ് വിഷ്ണു, നോബി, അനൂപ് കൃഷ്ണന്‍, റംസാന്‍, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലില്‍ മത്സരിക്കുന്നത്. ഇവരില്‍ ചിലര്‍ക്ക് വിജയ സാധ്യത പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച നടക്കുന്നുണ്ട്.

2

മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍ എന്നിവര്‍ക്കാണ് കൂടുതല്‍ പ്രേക്ഷകരും വിജയ സാധ്യത കല്‍പ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. എന്നാല്‍ ഫൈനല്‍ എപ്പോള്‍ നടക്കുമെന്നാണ് ഓരോ ആരാധകന്റെയും മന,ിലെ ചോദ്യം

3


ഗ്രാന്‍ഡ് ഫിനെലെയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെ ബിഗ് ബോസ് താരം സൂര്യയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥികളായ റിതുവിനെ കുറിച്ചും സായ് വിഷ്ണുവിനെ കുറിച്ചും സൂര്യ പറയുന്ന വാക്കുകളാണിത്.

4

പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു റിതുമന്ത്രയും സായ് വിഷ്ണുവും. ഇവര്‍ക്കൊപ്പം സൂര്യയും മത്സരത്തിന്റെ അവസാനം വരെ ചര്‍ച്ചയായിരുന്നു. മത്സരത്തിനിടെ പലപ്പോഴും മൂരും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ആദ്യ നാളുകളില്‍ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.

5

എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച ശേഷമാണ് ഇവര്‍ ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ലൈവില്‍ എത്തിയപ്പോഴാണ് ഇവരുമായുള്ള സൗഹൃത്തെ കുറിച്ചും അടുപ്പത്തെ കുറിച്ചും താരം തുറന്നുപറഞ്ഞത്. റിതുവിനെ കുറിച്ച് സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ,

6

ഷോ അവസാനിക്കുന്ന സമയത്താണ് റിതുവുമായി അടുക്കുന്നതെന്ന് താരം പറയുന്നു. തുടക്കത്തില്‍ തനിക്ക് റിതുവുമായി സൗഹൃദം ഇല്ലായിരുന്നു. ഓരോ സമയത്തും ഓരോരുത്തരോടായിരുന്നു അടുപ്പം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ തനിക്ക് റിതുവുമായി തനിക്ക് അധികം വഴക്കുകളോ പ്രശ്‌നങ്ങളോ ഇല്ലെന്ന് സൂര്യ പറയുന്നു.

7

എന്നാല്‍ പിന്നീട് തര്‍ക്കങ്ങള്‍ക്കിടെയില്‍ ഒരു ബോണ്ട് വരുകയായിരുന്നു. അത് പിന്നീട് നല്ലൊരു സൗഹൃദമായി മാറിയെന്നും സൂര്യ ലൈവിനിടെ വ്യക്തമാക്കി. സായിയെ കുറിച്ചും സൂര്യ മനസു തുറന്നു. ഷോയിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു സായ് വിഷ്ണു, വേഗം ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു സായി എന്നും സൂര്യ പറയുന്നു.

8

ദേഷ്യം വരുമ്പോള്‍ എന്തെങ്കിലും പറയും, അതേയുള്ളൂ. നിങ്ങള്‍ എല്ലാവരും എഡിറ്റ് ചെയ്ത കുറച്ചജ് ഭാഗങ്ങള്‍ മാത്രമായിരിക്കും കാണുക. അതില്‍ എന്റെയും സായിയുടെയും അടി മാത്രമായിരിക്കും. എന്നാല്‍ അടിക്ക് ശേഷം സംഭവിച്ചത് ഇങ്ങനെയായിരുന്നു. അടിക്ക് ശേഷം ഒരു സ്‌നേഹമുണ്ടാകും. മിണ്ടാതിരിക്കുമ്പോള്‍ ചായ വോണോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്. മിക്കവാറും ഞാനും സായിയും ഒരേ ജോലി ചെയ്യുന്ന ഗ്രൂപ്പിലായിരിക്കും ഉണ്ടാകുകയെന്നും സൂര്യ പറയുന്നു.

9

അവിടെ മിണ്ടാതിരിക്കാനൊന്നും ആര്‍ക്കും പറ്റില്ല, ഒരു മണിക്കൂറൊക്കെ മിണ്ടാതിരിക്കും. ഒന്നും അതിന് അപ്പുറത്തേക്ക് പോകാറില്ല. അവിടെ ആര്‍ക്കും ആരോടും മിണ്ടാതിരിക്കാന്‍ സാധിക്കില്ല. പരസ്പരം എല്ലാവര്‍ക്കും ഉള്ളില്‍ സ്‌നേഹമുണ്ട്. എന്നാല്‍ പുറമേ പോകുന്ന എപ്പിസോഡ് കാണുമ്പോള്‍ തോന്നും തമ്മില്‍ വലിയ പ്രശ്‌നമാണെന്നും

10

എന്നാല്‍ സത്യത്തില്‍ അങ്ങനെ ഒന്നും അവിടെയില്ല. കുറച്ച് കഴിയുമ്പോള്‍ എല്ലാവരും തമ്മില്‍ സ്‌നേഹമാകുമെന്നും സൂര്യ പറയുന്നു. ഇതുവരെ ബിഗ് ബോസ് പ്രേക്ഷകര്‍ കാണാത്ത വിശേഷങ്ങളെ കുറിച്ചാണ് സൂര്യ ഇപ്പോള്‍ ലൈവിലൂടെ മനസുതുറന്നത്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+