• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടും കല്‍പ്പിച്ച് സൂര്യ: ഇനി അത് നോക്കി നില്‍ക്കില്ല, വൈറലായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി

ബിഗ് ബോസിന്റെ വിജയി ആരായിരിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഇത്തവണ കിരീടം ചൂടുമെന്നാണ് ഓരോ ആരാധകരും വിശ്വസിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ച ബിഗ് ബോസ് പിന്നീട് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.

ആ വാശിക്ക് രണ്ട് വിവാഹം കഴിച്ചു, ആദ്യ പ്രണയം; ഭാര്യമാരുടെ കിടിലന്‍ ചോദ്യത്തില്‍ ബഷീര്‍ ബഷി, മറുപടി വൈറല്‍ആ വാശിക്ക് രണ്ട് വിവാഹം കഴിച്ചു, ആദ്യ പ്രണയം; ഭാര്യമാരുടെ കിടിലന്‍ ചോദ്യത്തില്‍ ബഷീര്‍ ബഷി, മറുപടി വൈറല്‍

മണിക്കുട്ടന്‍, റിതു മന്ത്ര, സായി വിഷ്ണു, കിടിലം ഫിറോസ്, നോബി, റംസാന്‍, അനൂപ് കൃഷ്ണന്‍ ഡിംപല്‍ എന്നിവരാണ് ഇത്തവണ ഫൈനലില്‍ എത്തിയത്. 95 ദിവസം പിന്നിട്ടപ്പോഴാണ് ഷോ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.

1

അതേസമയം, ഇത്തവണത്തെ സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ മേനോന്‍. ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ സൂര്യ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അതിന് പ്രധാന കാരണം, ഐശ്വര്യ റായിയുമായി താരത്തിനുള്ള മുഖച്ഛായയാണ്. ഇത് ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയിരുന്നു.

2

90ാം ദിവസമായിരുന്നു സൂര്യ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുപോയത്. ഹൗസില്‍ വച്ച് താരത്തിന് മണിക്കുട്ടനോട് തോന്നിയ പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പല തവണ സൂര്യ മണിക്കുട്ടനോട് തന്റെ പ്രണയം പറഞ്ഞങ്കിലും താരം നിരസിക്കുകയായിരുന്നു. താന്‍ ഇവിടെ ഗെയിം കളിക്കാനാണ് വന്നതെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

3

ഇതിനിടെ സൂര്യയ്ക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൂര്യ ഗെയിം സ്ട്രാറ്റജിയായാണ് മണിക്കുട്ടനോടുള്ള പ്രണയത്തെ കാണുന്നതെന്നായിരുന്നു വിമര്‍ശനം. മണിക്കൂട്ടന്റെ ആരാധകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പിന്നീട് പുറത്തെത്തിയപ്പോള്‍ സൂര്യ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു.

4

പുറത്തിറങ്ങിയതിന് പിന്നാലെ സൂര്യ കനത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൂര്യ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ വന്ന പല മെസേജുകളും സൂര്യ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ മണിക്കുട്ടനും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

5

ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോയാണെന്നും തങ്ങള്‍ക്ക് പുറത്ത് ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. സൂര്യ ഒരു പാവം കുട്ടിയാണെന്നും വെറുതെ വിടണമെന്നും സഹ മത്സരാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയിലൂടെ ആവശ്യപ്പെട്ടിരുന്നു.

6

പിന്നാലെ സൈബര്‍ ആക്രമണം രൂക്ഷമായതോട് കൂടി സൂര്യ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. കുറച്ച് നാളത്തേയ്ക്ക് ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം മാറി നിന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം താരം മടങ്ങി എത്തിയിരുന്നു. ഒരു കിടിലം ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു സൂര്യയുടെ മടങ്ങി വരവ്. ഇതിനൊപ്പം ഒരു സന്തോഷ വാര്‍ത്തയും താരം പങ്കുവെച്ചിരുന്നു.

7

തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തുവെന്നതായിരുന്നു സൂര്യ പങ്കുവെച്ച ആ സന്തോഷ വാര്‍ത്ത. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. പിന്നാലെ സൂര്യയുടെ ഈ അപ്രതീക്ഷിത മടങ്ങി വരവ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൂര്യയുടെ സന്തോഷത്തില്‍ ആരാധകര്‍ പങ്കുചേരുകയും ചെയ്തിരുന്നു.

8

എന്നാല്‍ ഇപ്പോഴിതാ സൂര്യയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്നെ ഇഷ്ടമല്ലാത്തവര്‍ ദയവ് ചെയ്ത അണ്‍ഫോളോ ചെയ്യണമെന്നും ഇനിയും മോശം കാര്യങ്ങള്‍ അയച്ചാല്‍ ഞാന്‍ നോക്കി നില്‍ക്കില്ലെന്നും സൂര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പറയുന്നു. സൈബര്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം.

ഞെട്ടിക്കാനുറച്ച് രാഹുൽ ഗാന്ധി. പുതിയ തിരുമാനം. യുവനേതാക്കൾ തെറിക്കും..പാർട്ടിയുടെ അമരത്തേക്ക് ഇവർഞെട്ടിക്കാനുറച്ച് രാഹുൽ ഗാന്ധി. പുതിയ തിരുമാനം. യുവനേതാക്കൾ തെറിക്കും..പാർട്ടിയുടെ അമരത്തേക്ക് ഇവർ

എ ഗ്രൂപ്പിനെ അടിച്ചൊതുക്കി വിശാല ഐ ഗ്രൂപ്പിന്റെ സമഗ്ര വിജയം! ഉമ്മൻ ചാണ്ടി മാത്രമല്ല, ചെന്നിത്തലയും അപ്രസക്തംഎ ഗ്രൂപ്പിനെ അടിച്ചൊതുക്കി വിശാല ഐ ഗ്രൂപ്പിന്റെ സമഗ്ര വിജയം! ഉമ്മൻ ചാണ്ടി മാത്രമല്ല, ചെന്നിത്തലയും അപ്രസക്തം

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3:Soorya Menon wants those who don't like her to unfollow,Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X