സൂര്യയും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക്! മണിക്കുട്ടന് ഇനി ആശ്വാസമോ അതോ കഷ്ടമോ
പതിവ് പോലെ അല്ല ഇപ്പോള്‍ ബിഗ് ബോസില്‍ കാര്യങ്ങള്‍ നടക്കുന്നത്. പറഞ്ഞത് പോലേയും അല്ല കാര്യങ്ങള്‍ നടക്കുന്നത്. ക്യാപ്റ്റന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞു, പക്ഷേ രണ്ട് തവണ പുതിയ ക്യാപ്റ്റന്‍മാര്‍ വന്നു. കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ ഉണ്ടായില്ല. 100 ദിവസം എന്നത് 114 ദിവസമാക്കി ഉയര്‍ത്തി.
സാധാരണ ഗതിയില്‍ ഞായറാഴ്ചയിലെ എപ്പിസോഡില്‍ ആണ് എലിമിനേഷന്‍ ഉണ്ടാകാറുള്ളത്. ഇത്തവണ അത് ശനിയാഴ്ച തന്നെ നടന്നു. ഇത്തവണ, ഒരാള്‍ കൂടി പുറത്ത് പോകുന്നു എന്നാണ് അടുത്ത ദിവസത്തെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന...

രണ്ടാം എലിമിനേഷന്‍
ഒരാഴ്ച തന്നെ രണ്ട് എലിമിനേഷന്‍ എന്ന നിലയിലേക്കാണ് ബിഗ് ബോസിലെ കാര്യങ്ങള്‍ പോകുന്നത്. ഇത്തവണ അതിന്റെ വ്യക്തമായ സൂചനകള്‍ എപ്പിസോഡില്‍ തന്നെ മോഹന്‍ലാല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ആര് വേണമെങ്കിലും പുറത്ത് പോകാം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

സൂര്യ പുറത്തേക്ക്
ഞായറാഴ്ചയിലെ എപ്പിസോഡില്‍ പുറത്ത് പോകുന്നത് സൂര്യ മേനോന്‍ ആയിരിക്കും എന്നാണ് ബിഗ് ബോസ് തന്നെ നല്‍കുന്ന സൂചന. അടുത്ത ദിവസത്തെ എപ്പിസോഡിന്റെ ട്രെയ്‌ലറില്‍ സസ്‌പെന്‍സ് ഒന്നും ബാക്കിവയ്ക്കാതെ തന്നെ അത് വ്യക്തമാക്കുകയും ചെയ്തു.

ബിഗ് ബോസ് ഹൗസിലെ ദു:ഖപുത്രി
ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലെ ദു:ഖപുത്രിയായിരുന്നു സൂര്യ. പലപ്പോഴും സൂര്യയുടെ കരച്ചില്‍ ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാലും കരച്ചിലിന്റെ കാര്യത്തില്‍ അവസാനം വരെ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല.

ഫിറോസ്- സജ്‌ന
ഫിറോസ്- സജ്‌ന ദമ്പദിമാര്‍ ബിഗ് ബോസ് ഹൗസിലെ ടെറര്‍ ആയിരുന്ന സമയത്ത് അവരുടെ സ്ഥിരം ടാര്‍ജറ്റുകളില്‍ ഒരാള്‍ കൂടിയായിരുന്നു സൂര്യ. സൂര്യ ഫേക്ക് ആണെന്ന് പലയാവര്‍ത്തി സജ്‌ന പറഞ്ഞത് ബിഗ് ബോസ് പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ഫിറോസിന്റേയും സജ്‌നയുടേയും പുറത്ത് പോകലിലേക്ക് നയിച്ച വിചാരണയില്‍ സൂര്യ ഉന്നയിച്ച ഈ വിഷയവും ഉണ്ടായിരുന്നു.

മണിക്കുട്ടനോട്
മണിക്കുട്ടനോട് ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞ ആളാണ് സൂര്യ. അത് പലപ്പോഴായി പരസ്യമായി തന്നെ പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. സൂര്യ ഒറ്റയ്ക്കിരുന്ന് നടത്തിയിരുന്ന ആത്മഭാഷണങ്ങളും ക്യാമറ നോക്കി പറഞ്ഞിരുന്ന കാര്യങ്ങളും എല്ലാം പ്രേക്ഷകര്‍ക്ക് രസകരമായി തോന്നിയ കാര്യങ്ങളായിരുന്നു.

എന്താകും മണിക്കുട്ടന്റെ സ്ഥിതി
സൂര്യയുടെ ഇഷ്ടത്തെ പൂര്‍ണമായും തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല മണിക്കുട്ടന്‍. എപ്പോഴും രണ്ട് കാര്യത്തിനും ഉള്ള ഒരു സാധ്യത മണിക്കുട്ടന്‍ ബാക്കിവയ്ക്കാറുണ്ട്. സൂര്യയുടെ അടുപ്പം മണിക്കുട്ടന്‍ ഗെയിമിന് വേണ്ടി ഉപയോഗിക്കുന്നു എന്ന ആക്ഷേപവും ഉണ്ടായിരുന്നു.

ആശ്വാസമാകുമോ
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പലപ്പോഴും സൂര്യയുടെ പല സമീപനങ്ങളും മണിക്കുട്ടനെ അസ്വസ്ഥനാക്കിയിരുന്നു. സൂര്യ പോകുമ്പോള്‍ എന്താകും മണിക്കുട്ടന്റെ സ്ഥിതി എന്നാണ് പല പ്രേക്ഷകരും ചിന്തിക്കുന്നത്. പിതാവ് മരിച്ച് ഡിംപല്‍ മടങ്ങിയപ്പോള്‍, ആ സാഹചര്യം ഏറ്റവും വിദഗ്ധമായി ഉുപയോഗിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.

പൊട്ടിക്കരച്ചില്‍ ഉണ്ടാകുമോ
രമ്യ പണിക്കര്‍ പുറത്ത് പോയപ്പോള്‍ അത് ബിഗ് ബോസ് ഹൗസില്‍ കാര്യമായി ഒരു ഓളവും സൃഷ്ടിച്ചിരുന്നില്ല. ഒരാള്‍ പോലും പൊട്ടിക്കരഞ്ഞില്ല എന്ന് മാത്രമല്ല, എല്ലാവരും ചിരിച്ചുകൊണ്ട് യാത്രയാക്കുകയും ചെയ്തു. സൂര്യ പുറത്ത് പോകുമ്പോള്‍ എന്താകും സ്ഥിതി എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications
