ഡിംപലുമായി എന്താണ് പ്രശ്‌നമെന്ന് ആരാധിക; ചോദ്യത്തിന് മജിസിയയുടെ മറുപടി ഇങ്ങനെ, വൈറല്‍
ബിഗ് ബോസ് സീസണ്‍ 3യില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു ഡിംപലും മജിസിയ ഭാനുവും. ഷോ ആരംഭിക്കുന്ന സമയത്ത് മികച്ച സുഹൃത്തുക്കളായ ഡിംപല്‍ ഫൈനല്‍ വരെ എത്തിയെങ്കിലും മജിസിയ പകുതിവച്ച് എലിമിനേറ്റ് ആയിരുന്നു. രണ്ട് പേരുടെയും സൗഹൃദം ആരാധകര്‍ക്കിടെയില്‍ വലിയ ചര്‍ച്ചയായിരുന്നു. മജിസിയ പുറത്തിറങ്ങിയതിന് പിന്നാലെ ഡിംപലിന്റെ സഹോദരി തിങ്കളിനെ സന്ദര്‍ശിക്കാന്‍ പോയ ചിത്രങ്ങളും വൈറലായിരുന്നു.

എന്നാല്‍ ഡിംപലിന്റെ പിതാവിന്റെ മരണത്തിനും ശേഷം ഡിംപലും മജിസിയയും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. പിന്നാലെ മജിസിയയ്‌ക്കെതിരെ ഡിംപലിന്റെ അമ്മ ആരോപണവുമായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഫിനാലെ നടക്കുന്ന ദിവസം മജിസിയയെ കുറിച്ച് ഡിംപല്‍ പങ്കുവച്ച വോയിസ് ക്ലിപ്പ് പുറത്തുവിട്ട് സഹോദരി തിങ്കള്‍ രംഗത്തെത്തിയിരുന്നു.
വോയിസിപ്പ് ക്ലിപ്പില്‍ ഫിനാലെയ്ക്കിടെയുളള മജ്സിയയുടെ പെരുമാറ്റത്തെ കുറിച്ചെല്ലാം മജ്സിയ തുറന്നുപറഞ്ഞിരുന്നു. മജ്സിയയുടെ ഹറാസ്മെന്റ് കാരണം താന്‍ വിഷമത്തിലാണെന്നും ഡിംപല്‍ പറഞ്ഞു. തുടര്‍ന്ന് ഡിംപലിന്റെ ആരാധകരും മറ്റു മല്‍സരാര്‍ത്ഥികളുടെ ഫാന്‍സും അടക്കം ബിഗ് ബോസ് താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
Recommended Video
എന്നാല്‍ ഇപ്പോഴിതാ ഡിംപലുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടോ എന്ന ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഡിംപലുമായി ഒരു പ്രശ്നവുമില്ല, എല്ലാം കഴിഞ്ഞു എന്നാണ് മജ്സിയ മറുപടി നല്‍കിയത്. ഇരുവരും തമ്മിലുളള പ്രശ്നങ്ങള്‍ കഴിഞ്ഞെന്നാണ് മജ്സിയ പറയുന്നത്.


Click it and Unblock the Notifications