Get Updates
Get notified of breaking news, exclusive insights, and must-see stories!

നോബിയുടെ പിറന്നാളാഘോഷത്തിനിടയില്‍ സംഘട്ടനം!!! ബിഗ് ബോസ് സീസണ്‍ 3-ല്‍ നാടകീയ രംഗങ്ങള്‍

ഇപ്പോള്‍ പ്രേക്ഷകരുടെ ചര്‍ച്ചാവിഷയമാണ് ബിഗ് ബോസ് സീസണ്‍ 3. ഒരാഴ്ച പിന്നിട്ടിട്ടും പരസ്പരം വഴക്കിടലുകളില്ലാതെ മുന്നോട്ടു പോയിരുന്ന ഈ ഷോ തമ്മിലടിയും പിണക്കങ്ങളും കൊണ്ടിപ്പോള്‍ സജീവമായിരിക്കുകയാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടന്‍ മണിക്കുട്ടന്‍, റോഡിയോ ജോക്കി കിടിലന്‍ ഫിറോസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് ഇതില്‍ അണിചേര്‍ന്നിരിക്കുന്നത്.

അണിയറക്കാർ ഉദ്ദേശിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ എരിവും പുളിയും കൂടിക്കൂടി വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ആയിരുന്നു കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ വലിയ സംഘർഷമുണ്ടായത്. കാര്യം അന്വേഷിക്കാനെത്തിയ നോബി മാർക്കോസ് ശരിക്കും ഞെട്ടി. അതൊരു ബർത്ത് ഡേ സർപ്രൈസ് ആയിരുന്നു....

കാര്യം നിസാരം, പക്ഷേ

കാര്യം നിസാരം, പക്ഷേ

തുടക്കത്തിലെ പിണക്കങ്ങള്‍ വളരെ നിസാരമായിരുന്നു. അവ എല്ലാവരും പരസ്പരം പറഞ്ഞുതീര്‍ക്കുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ദമ്പതികളായ ഫിറോസും ഭാര്യ സഞ്ജനയും ഒപ്പം മിഷേലും കടന്നു വന്നതിലൂടെ ഗംഭീര അടിപിടികള്‍ക്കാണ് തുടക്കമിട്ടത്.

പ്രശ്ന സമൃദ്ധം

പ്രശ്ന സമൃദ്ധം

ഡിംപലും മിഷേലും തമ്മിലുള്ള പ്രശ്നങ്ങളാണ് ബിഗ് ബോസ് സീസൺ 3 യുടെ ഇപ്പോഴത്തെ ഹൈലൈറ്റ്. തന്റെ മരിച്ചുപോയ സ്‌നേഹിത ജൂലിയറ്റിനെ കുറിച്ച് പറഞ്ഞ് വികാരാധീനയായ ഡിംപലിനെ പ്രേക്ഷകര്‍ കണ്ണീരോടെയാണ് കണ്ടുതീര്‍ത്തത്. എന്നാല്‍ അതെല്ലാം വെറും നാടകമാണെന്നും ഗെയിമിനു വേണ്ടിയുള്ള പബ്ലിസിറ്റി ഷോകളാണെന്നും മിഷേല്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ഡിംപല്‍ വാവിട്ട് കരയുകയും പിന്നീടങ്ങോട്ട് ഇരുവരും വഴക്കിടയുകയും ചെയ്തിരുന്നു.

 ഗ്രൂപ്പുകളി

ഗ്രൂപ്പുകളി

അതിനെ തുടര്‍ന്ന് പല ഗ്രൂപ്പുകളായി മത്സരാര്‍ത്ഥികള്‍ ചേരി തിരിയുന്ന കാഴ്ചയാണ് കണ്ടത്. കിടിലന്‍ ഫിറോസും ഭാഗ്യലക്ഷ്മിയും ഉള്‍പ്പെടെയുള്ളവര്‍ ഡിംപലിനെ ആശ്വസിപ്പിച്ചു. മറ്റുള്ളവരെ ഒന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ മിഷേല്‍ താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ഇതെല്ലാം ഡിംപലിന്റെ നാടകമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

അർദ്ധരാത്രിയിലെ സംഘർഷം

അർദ്ധരാത്രിയിലെ സംഘർഷം

മിഷേലും ഡിംപലും തമ്മിലുള്ള വഴക്കിനു ശേഷം ശാന്തമായ ബിഗ് ബോസ് ഹൗസ് അര്‍ദ്ധരാത്രി പന്ത്രണ്ടിന് ഞെട്ടി ഉണര്‍ന്നത് മറ്റൊരു വഴക്കിനെ തുടര്‍ന്നാണ്. പുതുതായി എത്തിയ ഫിറോസും സായിയും തമ്മിലായിരുന്നു വഴക്ക്. വെറുംവാക് പയറ്റിന് അപ്പുറത്തേക്ക് കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. റംസാനും മറ്റും ചേര്‍ന്ന് രണ്ടുപേരെയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

നോബിയ്ക്ക് ബർത്ത് ഡേ സർപ്രൈസ്

നോബിയ്ക്ക് ബർത്ത് ഡേ സർപ്രൈസ്

ഈ സമയത്താണ് പാതി ഉറക്കത്തില്‍ നിന്നുണര്‍ന്ന് നോബി അവിടെ എത്തിച്ചേര്‍ന്നത്. ഇവര്‍ തമ്മിലുള്ള വഴക്ക് കണ്ട് കളി കാര്യമായെന്നു കരുതിയ നോബിയും ഇവരെ പിടിച്ചു മാറ്റാനും ഉപദേശിക്കാനും ശ്രമിച്ചു. എന്നാല്‍ ആ സമയം എല്ലാവരും പെട്ടെന്ന് ബഹളം നിര്‍ത്തി ഹാപ്പി ബര്‍ത്ത് ഡേ പാടി

നോബി ശരിക്കും ഞെട്ടി

നോബി ശരിക്കും ഞെട്ടി

അപ്പോഴാണ് നോബി തന്റെ പിറന്നാളാണെന്നും ഇത് തനിക്ക് സര്‍പ്രൈസ് തരാനുള്ള ഒരു നാടകമാണെന്നും തിരിച്ചറിയുന്നത്. പിന്നീട് നോബി കേക്ക് മുറിക്കുകയും റംസാന് അത് വായില്‍ വച്ച് കൊടുക്കുകയും ചെയ്തു. ബിഗ് ബോസ് ഷോയിലുള്ള മറ്റുള്ളവര്‍ ചേര്‍ന്ന് ബര്‍ത്ത് ഡേ പാട്ട് പാടുകയും ചെയ്തു.

പ്രേക്ഷകരും അമ്പരന്നു

പ്രേക്ഷകരും അമ്പരന്നു

തന്റെ മുന്‍ പിറന്നാളാഘോഷത്തെ കുറിച്ച് പറഞ്ഞ നോബി ഇത് തന്റെ അഞ്ചാമത്തെ പിറന്നാളാഘോഷമാണെന്നും പറയുകയുണ്ടായി. എന്നാല്‍ ഫിറോസും സായിയും തമ്മിലുള്ള വഴക്ക് കണ്ട പ്രേക്ഷകര്‍ അത് ഗൗരവത്തിലെടുത്ത് അമ്പരന്നു പോയെന്നതാണ് സത്യം. നോബിയുടെ പിറന്നാളാഘോഷത്തിനു മുന്‍പുള്ള ഒരു സൂത്രം മാത്രമായിരുന്നു അതെന്നറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്കും ആശ്വാസമായി.

എലിമിനേഷൻ

എലിമിനേഷൻ

വൈൽഡ് കാർഡ് എൻട്രിയ്ക്ക് ശേഷം ബിഗ് ബോസ്സ് സീസൺ 3 യിലെ ആദ്യ എലിമിനേഷനിലേക്കും കടക്കുകയാണ്. ആരൊക്കെയായിരിക്കും ബിഗ് ബോസ്സ് ഹൌസിൽ നിന്ന് പുറത്ത് പോകേണ്ടത് എന്നത് വരും ദിവസങ്ങളിൽ അറിയാം. ഋതുമന്ത്രയ്ക്ക് മാത്രം ഏഴ് നോമിനേഷൻ ആണ് ലഭിച്ചിട്ടുള്ളത്. കിടിലൻ ഫിറോസിനും ലക്ഷ്മി ജയനും നാല് വീതം നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+