'പ്രപഞ്ച ശക്തി'; സൂര്യ പോയപ്പോൾ ഒരു നെഗറ്റീവ് എനർജി പരന്നു, ബിഗ് ബോസിന് പണി കിട്ടാൻ കാരണമോ? കുറിപ്പ്
രണ്ടാം സീസണ്‍ പോലെ തന്നെ കൊവിഡ് മഹാമാരി ബിഗ് ബോസ് മലയാളം മൂന്നാം സീസണിനും വിലങ്ങിട്ടിരിക്കുകയാണ്. ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നിര്‍ത്തി വെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരെ ആകെ നിരാശയിലാക്കിയിരിക്കുകയാണ്.
രമ്യ, സൂര്യ എന്നിവരാണ് ഷോ നിര്‍ത്തുന്നതിന് തൊട്ട് മുന്‍പ് നടന്ന എവിക്ഷനില്‍ പുറത്ത് പോയത്. ഷോ നിര്‍ത്തേണ്ടി വന്നതോടെ സൂര്യയുടെ ആരാധകര്‍ പുതിയ വാദങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ആരാധകരുടെ ഗ്രൂപ്പിൽ രേവതി മോഹൻ പങ്കുവെച്ച കുറിപ്പ് വായിക്കാം:

ഐശ്വര്യമായിരുന്നു സൂര്യ.
" വിശ്വാസം അതല്ലേ എല്ലാം". ചില കാര്യങ്ങൾ അങ്ങനെ ആണ്. ബിഗ്‌ബോസ് ഹൗസിലെ ഐശ്വര്യമായിരുന്നു സൂര്യ.. പലരും പലപ്പോലായി പറഞ്ഞപ്പോളും ചിലരെങ്കിലും അത് കളിയാക്കിയിട്ടുണ്ട്. സൂര്യ പോയതിനു ശേഷം ആ വീടിനു ഒരു പോസിറ്റീവ് എനർജി നഷ്ടപ്പെട്ടത് പോലെ തോന്നിയിട്ടുള്ളത് സൂര്യ ആർമിക്കു മാത്രമായിരുന്നില്ല. സൂര്യ പോയതിനു ശേഷം ഒരുപാട് ആളുകൾ യൂട്യൂബിൽ സൂര്യയെ മിസ്സ് ചെയ്യുന്നു എന്ന് കമന്റ് ഇടുന്നത് കണ്ടു..

വൈകി ഏഷ്യാനെറ്റ് തിരിച്ചറിഞ്ഞു
ഒരുപാട് ആളുകളുടെ മനസ്സ് സൂര്യക്കൊപ്പം ആയിരുന്നു എന്ന് വൈകി ഏഷ്യാനെറ്റ് തിരിച്ചറിഞ്ഞു. വിഷയ ദാരിദ്ര്യം കൊണ്ട് വളയുന്ന ടിക്കറ്റ് to ഫിനാലെ ആണ് ഇപ്പോൾ നടക്കുന്നത്. ഓണത്തിനോക്കെ നാട്ടിൻ പുറത്ത് നടത്തുന്ന ആഘോഷങ്ങൾ ആണ് അവിടെ നടക്കുന്നത്.. അതുപോലും രസകരമാക്കാൻ പലർക്കും കഴിയുന്നില്ല.. അതാണ് സൂര്യ എന്ന പോസിറ്റിവിറ്റി spread ചെയ്യുന്ന ആളുടെ അഭാവം നമുക്ക് കാട്ടുന്നത്.

ഗെയിംനു അപ്പുറം മനുഷ്യത്വം
എല്ലാ ചർച്ചകളിലും സൂര്യയുടെ ഒരു ഫിസിക്കൽ പ്രെസെൻസ് ഉണ്ടായിരുന്നു. സൗഹൃദം ആയാലും പ്രണയം ആയാലും ദേഷ്യം ആയാലും സൂര്യ അത് പ്രകടിപ്പിച്ചിരുന്നു. ഗെയിംനു അപ്പുറം മനുഷ്യത്വം കാത്ത വ്യക്തി ആയിരുന്നു. പ്രാർത്ഥനയും ജപവും ഒക്കെ ആർക്കും ട്രോളാൻ ഉള്ള കാര്യങ്ങൾ അല്ല. അത് ചെയ്യുന്നവർക്കു മാത്രമല്ല അവർക്ക് ചുറ്റിനും ഉള്ളവർക്കും അവരോടൊപ്പമുള്ളവർക്കും അത് ലഭിക്കും.

നെഗറ്റീവ് എനർജി
ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും ഷോ ഈ സീസണിൽ നന്നായി പോകുന്നുണ്ടായിരുന്നു. കോവിഡ് റിപ്പോർട്ട് ആയിട്ടും ഷോ മുടങ്ങിയില്ല. എന്തായാലും സൂര്യ അവിടുന്ന് പോയപ്പോൾ ഒരു നെഗറ്റീവ് എനർജി spread ആയതായി തോന്നിയിട്ടുണ്ട്. ഒരു ദൈവികത നഷ്ടമായത് പോലെ. ഒരുപക്ഷെ വിശ്വാസം ആയിരിക്കാം. അവിശ്വാസികൾക്ക് കളിയാക്കാം.
Recommended Video

പ്രപഞ്ച ശക്തി
പ്രപഞ്ച ശക്തി എന്ന് വിളിക്കുന്നത് നമുക്കറിയാത്ത ശാസ്ത്രത്തിനു അപ്പുറം ഉള്ള ചില കാര്യങ്ങൾ ആണ്. നിങ്ങൾക്കു അതൊക്കെ ട്രോൾ ആയിരിക്കും. പ്രാർത്ഥനയും വിശ്വാസവും കൊണ്ട് നടക്കുന്നവർ പറയട്ടെ അവർക്കു മനസിലാകും. ഒരു കാര്യം ഉറപ്പാണ് സൂര്യ പോയതോടെ അവിടെ ഒരു ഐശ്വര്യം നഷ്ടമായിട്ടുണ്ട്''


Click it and Unblock the Notifications
