• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യയുടെ പ്രണയം; ബിഗ് ബോസിന് മുന്നിൽ മനസ് തുറന്ന് മണിക്കുട്ടൻ

ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുമ്പോൾ പരസ്പരം വ്യത്യസ്തങ്ങളായ സ്ട്രാറ്റജികളാണ് ഓരോ മത്സരാർഥികളും പുറത്തെടുക്കുന്നത്. അത്തരത്തിൽ പ്രണയവും ഒരു തരത്തിലുള്ള സ്ട്രാറ്റജിയായി ഉപയോഗിക്കുന്നത് മുൻ സീസണുകളിലും പ്രേക്ഷകർ കണ്ടതാണ്. ചിലതെങ്കിലും ശരിക്കും പ്രണയമായിരുന്നെങ്കിലും അതുപോലെ തന്നെ നിലനിൽപ്പിനുവേണ്ടി അത് ഉപയോഗപ്പെടുത്തിയവരുമുണ്ട്. അത്തരത്തിലൊരു ആരോപണമാണ് മൂന്നാം സീസണിൽ സൂര്യ നേരിടുന്നത്. മണിക്കുട്ടനോട് തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ സൂര്യ അത് തെളിയിക്കാൻ ഉപയോഗിക്കുന്ന കാര്യങ്ങൾ മത്സരാർഥികളുടെ ഇടയിലും പ്രേക്ഷകർക്കിടയിലും പ്രത്യേകിച്ച് മണിക്കുട്ടന് തന്നെയും അപകടമായി തോന്നുന്നു എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കാഴ്ച.

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

പിന്നാലെ കൂടി സൂര്യ

പിന്നാലെ കൂടി സൂര്യ

സൂര്യയോട് തനിക്കുള്ളത് സൗഹൃദം മാത്രമാണെന്ന് പലകുറി മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ മണിക്കുട്ടനെ വിടാതെ പിന്തുടരുന്ന സൂര്യയെ ആണ് ഇപ്പോഴും കാണാനാവുന്നത്. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മണിക്കുട്ടന്റെ പേര് വലിച്ചിടുന്നതും ഇടയ്ക്കിടെ ക്യാമറയോട് മണിക്കുട്ടനെ കുറിച്ച് സംസാരിക്കുന്നതുമാണ് ബിഗ് ബോസ് വീട്ടിൽ സൂര്യയുടെ പ്രധാന ഹോബി. അനാവശ്യമായി പല സംഭാഷണങ്ങളിലേക്കും തന്നെ വലിച്ചിടുന്ന സൂര്യയുടെ സംസാരം മണിക്കുട്ടനെയും അസ്വസ്ഥനാക്കുന്നുണ്ട്. 12 വർഷമായി പരിചയമുള്ള, പുറത്ത് മറ്റൊരാളായി പെരുമാറുന്ന സൂര്യ വീടിനകത്ത് തന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന കാര്യത്തിൽ മണിക്കുട്ടനും സംശയങ്ങളുണ്ട്. അത് സഹ മത്സരാർഥികളോട് മണിക്കുട്ടൻ സംസാരിക്കുന്നുമുണ്ട്.

മണിക്കുട്ടന്റെ നിലപാട്

മണിക്കുട്ടന്റെ നിലപാട്

മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞ് പുറകേ നടക്കുകയാണ് സൂര്യ. ഇടയ്ക്ക് സൂര്യയോട് ഇക്കാര്യം വ്യക്തമായി പറഞ്ഞെങ്കിലും താനിത്രയും സ്‌നേഹിച്ചിട്ട് മണിക്കുട്ടന്‍ തിരിച്ച് സ്‌നേഹിക്കുന്നില്ലെന്ന പരാതിയിലാണ് സൂര്യ. സൂര്യയോട് തനിക്ക് ഇഷ്ടമുള്ളതായി ഒരു സൂചനയും നല്‍കിയിട്ടില്ല. പക്ഷേ അവള്‍ പറയുന്ന ഓരോ വാക്കും എങ്ങനെ പോകുമെന്ന് അറിയില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. മുന്‍പും ഒരു ടാസ്‌കിന്റെ ഭാഗമായി സൂര്യ തന്റെ കൂട്ടുകാരി ആണെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഇതേ നിലപാടാണ് മണിക്കുട്ടൻ ആവർത്തിക്കുന്നത്.

ഓവിയ എഫക്ട്

ഓവിയ എഫക്ട്

ബിഗ് ബോസ് തമിഴിലെ മത്സരാർഥിയായിരുന്ന ഓവിയയാണ് തന്റെ പ്രിയപ്പെട്ട താരമെന്ന് പറഞ്ഞതാണ് മണിക്കുട്ടനെ കൂടുതൽ അസ്വസ്തനാക്കുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിലെ പ്രണയ നഷ്ടത്തിന്റെ പേരിൽ പൂളിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഓവിയയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്ന കാര്യം സൂര്യ തന്നെ മണിക്കുട്ടനോട് പറഞ്ഞു. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 2017 പതിപ്പിലെ സെൻസേഷൻ താരമായിരുന്നു ഓവിയ ഹെലൻ. ഷോയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു ഓവിയ സഹ മത്സരാർത്ഥിയായ ആരവുമായി പ്രണയത്തിലായത്. ആരവ് ഓവിയയുടെ പ്രണയം നിരസിച്ചതോടെ ഓവിയ ബിഗ് ബോസ് ഹൗസിനകത്തെ പൂളിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് വൈകാരികമായ കാരണങ്ങളാൽ ഓവിയ ഷോ വിട്ടു പോവുകയും ചെയ്തു. അത്തരത്തിലൊരു നീക്കമാണോ സൂര്യയും നടത്തുന്നതെന്ന് മണിക്കുട്ടൻ സംശയിക്കുന്നു.

ബിഗ് ബോസിന് മുന്നിൽ

ബിഗ് ബോസിന് മുന്നിൽ

സംഭവം തന്നെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി കൺഫെഷൻ റൂമിലെത്തി ബിഗ് ബോസിനോട് കാര്യങ്ങൾ തുറന്ന് പറയുകയാണ് മണിക്കുട്ടൻ. സൂര്യ പറഞ്ഞ കാര്യങ്ങൾ താനിപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണെന്നും അവരെ അത് ബാധിക്കാതിരിക്കാനാണെന്നും മണിക്കുട്ടൻ വ്യക്തമാക്കുന്നു. എന്നാൽ എല്ലാം പറഞ്ഞ് വ്യക്തമാക്കിയിട്ടും താൻ മണിക്കുട്ടനെ ഭയങ്കരമായി സ്നേഹിച്ചിരുന്നു, ആ സ്നേഹം തിരിച്ചുകിട്ടുന്നില്ല എന്നൊക്കെ സൂര്യ പറയുമ്പോൾ തന്രെ ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാൻ പറ്റുന്നില്ലെന്ന് മണിക്കുട്ടൻ പറഞ്ഞു. 15 വർഷമായിട്ട് സിനിമ മാത്രമാണ് തന്റെയെല്ലാമെന്നും ഇങ്ങനെയുള്ള സാഹചര്യങ്ങൾ കാരണം സിനിമ പോലും നഷ്ടപ്പെടുമോയെന്ന പേടി തനിക്കുണ്ടെന്നും മുന്നോട്ടുള്ള യാത്ര പ്രശ്നമാണെന്നും അതിനാൽ ബോഗ് ബോസ് സഹായിക്കണമെന്നും മണിക്കുട്ടൻ പറഞ്ഞു.

മറുപടി

മറുപടി

ക്യാപ്റ്റൻസി ടാസ്ക്കിലായാലും മറ്റേത് ടാസ്ക്കിലായാലും ഇവിടെ ക്യാമറയിൽ പതിയുന്നത് പ്രേക്ഷകർ കാണുന്നത് ആരോഗ്യ പരമായ മത്സരമായിട്ടാണെന്ന് ബിഗ് ബോസ് പറഞ്ഞു. മത്സരത്തിനിടയിൽ ജയിക്കാൻ വേണ്ടി മാനസികവും ശരീരികവുമായ തന്ത്രപരമായ നീക്കങ്ങൾ എതിരാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നും അതിലൊന്നും തളരാതെ മത്സര ബുദ്ധിയോടെ കളിക്കണമെന്ന് ബിഗ് ബോസ് മണിക്കുട്ടനോട് പറഞ്ഞു.

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

English summary
Bigg Boss Malayalam season 3 Surya love towards Manikuttan truth and chances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X