മണിക്കുട്ടൻ ഫൈനലിലെത്തും: സൂര്യയുടെ പെരുമാറ്റം വേദനിപ്പിച്ചെന്ന് മാതാപിതാക്കള്‍
സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ബിഗ് ബോസ് ഹൌസിനകത്തും പുറത്തും ഒരു പോലെ ചർച്ചയാണ്. സൂര്യ മണിക്കുട്ടനോടുള്ള പ്രണയം പരസ്യമായി തുറന്നുപറഞ്ഞെങ്കിലും മണിക്കുട്ടൻ ഇതുവരെയും അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ സൂര്യയുടെ ബിഗ് ബോസിലെ പ്രകടനത്തെക്കുറിച്ച് മാതാപിതാക്കളുടെ പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

മണിക്കുട്ടനോട് ഇഷ്ടം...
ബിഗ് മത്സരാർത്ഥിയായ മണിക്കുട്ടൻ നല്ല സ്വഭാവമുള്ള ആളാണെന്നും ഫൈനലിലേക്ക് തീർച്ചായും എത്തുന്ന മത്സരാർത്ഥിയാണെന്നുമാണ് സൂര്യയുടെ മാതാപിതാക്കളുടെ പ്രതികരണം. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയത്തെക്കുറിച്ച് സൂര്യയുടെ മാതാപിതാക്കളുടെ പ്രതികരണമാണ് വീഡിയോയിലൂടെ പുറത്തുവന്നിട്ടുള്ളത്. ബിഗ് ബോസ് ഹൌസിനുള്ളിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വിഷമിപ്പിച്ച സംഭവം ഏതാണെന്ന ചോദ്യത്തിനാണ് മണിക്കുട്ടൻ എന്ന് അമ്മ മറുപടി നൽകിയിട്ടുള്ളത്. ജീവിതത്തിൽ ഇതുവരെയും പ്രണയത്തെക്കുറിച്ച് സൂര്യ പറഞ്ഞിട്ടില്ലെന്നും വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഒഴിഞ്ഞ് മാറാറായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു. സൂര്യയ്ക്ക് ഇഷ്ടമാണെങ്കിലും മണിക്കുട്ടന് തിരിച്ചങ്ങോട്ട് സ്നേഹമില്ലാത്തത് വിഷമകരമാണ്. ഈ സാഹചര്യത്തിൽ സൂര്യയല്ലേ ചമ്മുന്നതെന്നും അമ്മ ചോദിക്കുന്നുണ്ട്.

ഗെയിം പ്ലാനോ?
ബിഗ് ബോസ് ഹൌസിനുള്ളിൽ പലപ്പോഴും പൊട്ടിപ്പെണ്ണായാണ് സൂര്യ ഇടപെടുന്നതെന്ന് അമ്മ കൂട്ടിച്ചേർക്കുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയത്തെ ഗെയിമിനന്റെ ഭാഗമായി മാത്രമാണ് കാണുന്നതെന്നാണ് അച്ഛന്റെ പ്രതികരണം. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ഗെയിം സ്ട്രാറ്റജിയാണെന്ന തരത്തിൽ പലരും വിമർശനമുന്നയിച്ചിരുന്നു. എന്നാൽ സൂര്യ തനിക്ക് സുഹൃത്താണെന്ന് മണിക്കുട്ടൻ പറഞ്ഞതോടെ ഇതൊക്കെ കേള്‍ക്കുമ്പോഴാണ് ദേഷ്യം വരുന്നതെന്നാണ് സൂര്യ ക്യാമറയെ നോക്കി പ്രതികരിച്ചത്.

ഫൈനലിസ്റ്റ് തന്നെ
മണിക്കുട്ടൻ നല്ല സ്വഭാവമുള്ള വ്യക്തിയാണെന്നും ബിഗ് ബോസ് ഹൌസിലെ ഏറ്റവും നല്ല മത്സരാർത്ഥിയാണെന്നുമാണ് മാതാപിതാക്കളുടെ അഭിപ്രായം. എന്നാൽ സൂര്യയെ വിവാഹം ആലോചിച്ച് വന്നാൽ നടത്തിക്കൊടുക്കുക തന്നെ ചെയ്യുമെന്നും രണ്ട് പേരും തുറന്ന് പറയുന്നുണ്ട്.

ഫൈനലിൽ ഉറപ്പ്
ബിഗ് ബോസ് ഷോയുടെ ഫൈനലിലെത്താൻ യോഗ്യതയുള്ള മത്സരാർത്ഥിയാണ് മണിക്കുട്ടനെന്നും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സൂര്യയുടെ മാതാപിതാക്കള്‍ തുറന്നുപറയുന്നു. ഡിംപൽ ബാൽ, സജ്ന- ഫിറോസ് ഖാന എന്നീ മത്സരാർത്ഥികളും ഫൈനൽ റൌണ്ടിലെത്തുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

പ്രിയം അഭിനയത്തോട്
കലാകാരിയും നർത്തകിയുമായ സൂര്യയെക്കുറിച്ചോർത്ത് ഏറെ അഭിമാനിക്കുന്നുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നും അതുവഴി അഭിനേത്രിയായി കഴിവ് തെളിയിക്കണമെന്നുമാണ് സൂര്യ ആഗ്രഹിക്കുന്നത്. മിത്രം, തരീയം എന്നീ രണ്ട് സിനിമകളിൽ നായികയായി വേഷമിടുകയും ചെയ്തിട്ടുണ്ട്.

സന്തോഷം..
സൂര്യ ബിഗ് ബോസിലേക്ക് പോയതിൽ ഏറെ സന്തോഷമുണ്ട്. മകളുടെ കഴിഞ്ഞ മൂന്ന് വർഷമായുള്ള ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിട്ടുള്ളതെന്നും മാതാപിതാക്കള്‍ പറയുന്നു. ഷോയ്ക്കുള്ളിൽ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും സൂര്യ പുലർത്തുന്ന അച്ചടക്കം തനിക്കിഷ്ടമാണെന്നും അമ്മ കൂട്ടിച്ചേർത്തു. കിടിലം ഫിറോസ്, സജ്ന ഫിറോസ്, എന്നിവരുമായി നേരത്തെ തന്നെ സൂര്യയ്ക്ക് പരിചയമുണ്ട്. തില്ലാന തില്ലാന റിയാലിറ്റി ഷോയിലും വാൽക്കണ്ണാടി ഷോയിലും ഒരുമിച്ച് പ്രവർച്ചിരുന്നുവെന്നും അമ്മ ഓർമിക്കുന്നു.

സൂര്യയ്ക്ക് വിമർശനം
സൂര്യ മണിക്കുട്ടനോടുള്ള പ്രണയം പറഞ്ഞതോടെ മലയാളം ബിഗ് ബോസിനുള്ളിൽ സൂര്യ ലവ് സ്ട്രാറ്റജി ഇറക്കി കളിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയും ഷോയുടെ ആരാധകരും പറഞ്ഞത്. ബിഗ് ബോസിന്റെ ഒന്നാമത്തെ സീസണിൽ വെച്ച് പ്രണയത്തിലായ ശ്രീനിഷും പേളി മാണിയും പിന്നീട് പ്രണയം തുറന്ന് പറഞ്ഞ് വിവാഹം കഴിച്ചിരുന്നു. പേളിയെ ശ്രീനിഷിന് വിവാഹം കഴിച്ചുകൊടുക്കമെന്ന് പേളിയുടെ പിതാവ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
സാരിയിൽ തിളങ്ങി ഹംസനന്ദിനി, ചിത്രങ്ങൾ കാണാം


Click it and Unblock the Notifications
