• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഭാഗ്യവും, സഹതാപവും കൊണ്ടു അവിടെ പിടിച്ചു നിൽക്കുന്നത് സൂര്യയും നോബിചേട്ടനും'- അശ്വതിയുടെ റിവ്യു

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ 83 ദിനങ്ങളാണ് പൂർത്തിയായിരിക്കുന്നത്. എലിമിനേഷൻ പ്രതീക്ഷിച്ചെങ്കിലും, ഇത്തവണ എവിക്ഷൻ ഉണ്ടായില്ല. കൊവിഡ് പ്രശ്നങ്ങളുള്ളതിനാലാണ് അത്. അടുത്ത ആഴ്ച, ഇത് നോമിനേഷൻ ലിസ്റ്റിൽ നിന്ന് തന്നെ ആയിരിക്കും എവിക്ഷൻ ഉണ്ടാവുക.

നെഞ്ചിടിപ്പ് കൂട്ടി മോഹന്‍ലാലിന്റെ എലിമിനേഷന്‍ എപ്പിസോഡ്... ഒടുവില്‍ സൂര്യ ജസ്റ്റ് എസ്‌കേപ്പ്ഡ്! നെഞ്ചിടിപ്പ് കൂട്ടി മോഹന്‍ലാലിന്റെ എലിമിനേഷന്‍ എപ്പിസോഡ്... ഒടുവില്‍ സൂര്യ ജസ്റ്റ് എസ്‌കേപ്പ്ഡ്!

ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?

എന്തായാലും ഇത്തവണത്തെ എപ്പിസോഡ് മൊത്തത്തിൽ കൊള്ളാമായിരുന്നു എന്നാണ് പൊതു അഭിപ്രായം. മോഹൻലാലിന്റെ വരവും, എലിമിനേഷനിലെ സർപ്രൈസും ക്യാപ്റ്റൻസി ടാസ്കും എല്ലാം പൊടിപൊടിച്ചു. നടി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ വായിക്കാം...

എലിപ്പതി, എലിപ്പതി

എലിപ്പതി, എലിപ്പതി

ഇന്ന് ലാലേട്ടൻ നമ്മടെ അബ്രാം ഖുറേഷിടെ ഡ്രെസ്സൊക്കെ ഇട്ടാണ് വന്നേക്കുന്നതേ.. "ലോകത്തിൻ കഥയറിയാതെ"...
അതന്നെ ലാലേട്ടൻ വന്ന കഥയറിയാതെ എല്ലാം അങ്ങിങ് ആയിരുന്നു... പിന്നെല്ലാം ഓടിക്കൂടി.. വിനയേട്ടനെ വാരി വിതറാൻ തുടങ്ങി!
ഇന്നലെന്ത്‌ ലാലേട്ടാ ക്യാപ്റ്റൻസിയെ കുറിച് ചോദിക്കാഞ്ഞേ? ഓഹ് ഇന്നത്തേക്ക് എന്തേലും മാറ്റി വെക്കണല്ലോ ല്ലെ.. ഓക്കേ ഓക്കേ മൻസിലായി. ങേ അനൂപേട്ടൻ പറഞ്ഞാൽ അനുസരിക്കാൻ തോന്നുമോ റംസാന്, അപ്പൊ ബാക്കിയുള്ളൊരു പറഞ്ഞാൽ തോന്നുലെ .. ഹായ് ഞാൻ മനസ്സിൽ വിചാരിച്ചതു ലാലേട്ടൻ ചോതിച്ചു എലിപ്പതി.. എലിപ്പതി !!!.

ഗംഭീര ക്യാപ്റ്റൻസി, പെർഫോമൻസിൽ മണിക്കുട്ടൻ

ഗംഭീര ക്യാപ്റ്റൻസി, പെർഫോമൻസിൽ മണിക്കുട്ടൻ

അനൂപിന്റെ ക്യാപ്റ്റൻസി വളരെ ഭംഗി ആരുന്നു. പിറന്നാൾ പ്രാങ്കിന്റെ സമയം സൂര്യക്ക് വയ്യാ എന്നറിഞ്ഞപ്പോൾ പൂളിൽ നിന്നു ഓടിപ്പോയ ആ ഓട്ടം താങ്കൾ എത്രത്തോളം കെയറിങ് ആണെന്ന് മനസിലാക്കി തന്നു.
കൊലയാളി ആണെന്ന് ആരും അറിഞ്ഞില്ലേലും പെർഫോമൻസ് ബേസിൽ മണിക്കുട്ടൻ മുന്നിൽ തന്നെ ആയിരുന്നു. ചുമ്മാ ഓരോ കാരണങ്ങൾ പറയുന്നതാണെന്നു ഞങ്ങൾക്കെന്താ മനസിലാകൂലെ.

വീണ്ടും ക്യാപ്റ്റൻസി ടാസ്ക്

വീണ്ടും ക്യാപ്റ്റൻസി ടാസ്ക്

എല്ലാം ലാലേട്ടന്റെ ഇഷ്ട്ടം.. വീട്ടിൽ ഒരു ക്യാപ്റ്റനെ വേണോ എന്നു ചോദിച്ചപ്പോൾ.. നന്നായി ലാലേട്ടാ "സ്വന്തമായിട്ട് ഒരു ഇഷ്ട്ടമില്ലെ" എന്നു ചോയ്ച്ചത്.അപ്പൊ ക്യാപ്റ്റൻസി ടാസ്ക് 3 മികച്ച മത്സരർഥികൾ ആയ അനൂപ്, കിടിലു, നോബിചേട്ടൻ.. പക്ഷെ, ടാസ്ക് ഒരൽപ്പം കടുക്കട്ടി ആയതിനാൽ നോബിചേട്ടന് ഹെൽത്ത് പ്രോബ്ലം ഉള്ളത് കൊണ്ടു മറ്റൊരാളെ ലാലേട്ടൻ തന്നെ തീരുമാനിച്ചു "ഋതു". അതും നന്നായി ലാലേട്ടാ അവരോടു തീരുമാനിക്കാൻ പറയാതെ സ്വയം തീരുമാനിച്ചു ഋതുവിനെ ആക്കിയത്.
കടുകട്ട ഗെയിം ആയിരുന്നു. മണിക്കുട്ടന്റെ കമെന്ററി ആയിരുന്നു ചിരിച്ചു വശം കെട്ടത് .അനൂപും കിടിലുവും ഒരേ സമയം തീർത്തു,അതുകൊണ്ട് രണ്ടാമതും കളിച്ചു, കൂടെ വീണ്ടും ഋതുവിനെ കൂട്ടി. അനൂപ് ജയിച്ചു.. ഒരിക്കൽക്കൂടി അനൂപ് ക്യാപ്റ്റൻ ! അടുത്തൊന്നും സംഭവം തീരൂലാ.

"ഭാഗ്യം, പ്രകടനം, സഹതാപം"

അടുത്ത ഗെയിം വന്നു "ഭാഗ്യം, പ്രകടനം, സഹതാപം" ഇതിൽ ഏതു കാരണത്താൽ ആണ് ഓരോരുത്തർ അവിടെ നിൽക്കുന്നത് എന്നുള്ളത് പറയണം. സൂര്യ വളരെ കറക്റ്റ് ആയി പറഞ്ഞു എന്നെനിക്ക് തോന്നി. സഹതാപം എന്നുള്ളതിൽ സായിയെ ആണ് ചൂസ് ചെയ്തത്, അതൊരൽപം സായിയെ വേദനിപ്പിച്ചിട്ടുണ്ട് എന്നു തോന്നി.

അത് സൂര്യയും നോബിയും

അത് സൂര്യയും നോബിയും

എന്റെ ഒരു അഭിപ്രായത്തിൽ ഭാഗ്യവും, സഹതാപവും കൊണ്ടു അവിടെ പിടിച്ചു നിൽക്കുന്നത് സൂര്യയും നോബിചേട്ടനും ആണ്, പ്രകടനം കൊണ്ടു മണിക്കുട്ടൻ, അനൂപ്. സായിയും സൂര്യയും ആണ് സഹതാപം എന്ന കോളത്തിൽ ഉണ്ടായിരുന്നത്. കിടിലു നോബി ചേട്ടന് ഭാഗ്യം കൊടുത്തു പക്ഷെ എന്തിനു കൊടുത്തു എന്നു പറഞ്ഞത് ശരിയല്ല നോബി ചേട്ടൻ എത്ര നോമിനേഷനിൽ ആണ് അതിനു വന്നേക്കുന്നത് ? ശരിയാണ് ഭാഗ്യം കൊണ്ടു തന്നെ ആണ് അവിടെ നിൽക്കുന്നത് പക്ഷെ അതു ഒരു ഗെയിംർ എന്ന നിലക്ക് പ്രേക്ഷകർ പിന്തുണ നൽകിയിട്ടല്ല, ആരും നോമിനേറ്റ് ചെയ്യാതെ രക്ഷപെട്ടിട്ടാണ് എന്നാണ് എന്റെ ഒരു കാഴ്ചപ്പാടിൽ. പറയാനുള്ളത് തുറന്നു പറ കിടിലു അല്ലാതെ സോപ്പിട്ടു പതപ്പിക്കാതെ.

 പിച്ചി, നുള്ളി കേസുകൾ

പിച്ചി, നുള്ളി കേസുകൾ

പിന്നെ നടന്നത് "പിച്ചി..നുള്ളി" കേസ് ആയിരുന്നു. അന്നേരം ലാലേട്ടൻ കണ്ടെസ്റ്റാന്റ്സിനോട് പറഞ്ഞു "നിങ്ങൾ കരുതുന്നപോലെ അല്ലാ പ്രേക്ഷകർ.. അവർ കാണുന്ന രീതി വേറെ ആണ് " അതെ വേറെ ലെവൽ ആണ് മക്കളൊന്നു പുറത്തേക്കിറങ്ങു, അപ്പറിയാം. നോബിചേട്ടനോട് പറയാതെ തന്നെ പറഞ്ഞു കാര്യസ്തനായി ഒരിടത്തു ഇരുന്നോളാൻ..ഒരു തോർത്തും കൊടുത്തു തോളത്തു ഇടാൻ ! പുള്ളിക്കും അതാണ്‌ സന്തോഷം.

നോ എവിക്ഷൻ

നോ എവിക്ഷൻ

സംഭവം എന്തായാലും "NO EVICTION" ആയിരുന്നു. പുറത്തെ കോവിഡ് സാഹചര്യങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ കൊണ്ടാണ് എവിക്ഷൻ നടക്കാഞ്ഞത്. ഇന്ന് നോമിനേഷനിൽ ഉള്ളവർ തന്നെ ആണ് അടുത്ത ആഴ്ചയും നോമിനേഷനിൽ ഉണ്ടാവുക.

പറ്റില്ലെങ്കിൽ

പറ്റില്ലെങ്കിൽ

പ്ലസ്സിൽ കാണിച്ചു സൂര്യക്ക് സായിയുടെ ഒപ്പം കിച്ചണിൽ നിൽക്കാൻ മടിയാണത്രേ..അനൂപ് മാറ്റികൊടുക്കരുതായിരുന്നു. ഒരേ വീട്ടിൽ അല്ലെ നിൽക്കുന്നത്? അപ്പൊ സായി ഉണ്ടെങ്കിൽ അവിടെ നിൽക്കാൻ പറ്റില്ലാന്ന് പറഞ്ഞു ഇറങ്ങിപ്പോകണം എന്നായിരുന്നു പറയേണ്ടി ഇരുന്നത്. കിടിലു വീണ്ടും പുട്ട് കഴിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല തള്ള് ആയിരുന്നു...

സൂര്യ ഇറങ്ങിക്കളിക്കുന്നു

സൂര്യ ഇറങ്ങിക്കളിക്കുന്നു

അതുപോലെ സൂര്യ ഇനി ഇറങ്ങി കളിക്കുവാണ് സൂർത്തുക്കളെ.. ദോണ്ട് കിടിലുവിന്റെ കൂടെ ഇരുന്നു പരദൂഷണം പറഞ്ഞിരിക്കുന്നു. കൊച്ചേ ഇറങ്ങി കളിക്കുമെന്നു പറഞ്ഞത് ഇതായിരുന്നോ? ആഹ് അപ്പൊ നല്ല പഷ്ട്ട് കളി ആയിരിക്കും ഇനി.. നടക്കട്ട്.. നടക്കട്ട്!
എന്തായാലും ആ സഹതാപ ഗെയിം ഏറ്റിട്ടുണ്ട് എല്ലാവരുടെയും ഇടയിൽ, ഇനി ഇതിൽ പിടിച്ചാണ് ഈ ആഴ്ച പോവുക എന്നും മനസിലായി. കഴിഞ്ഞു പോയ കാര്യങ്ങൾ വീണ്ടും തോണ്ടി കൊണ്ടിരുന്നു പ്രേക്ഷകരെ ബോർ അടിപ്പിക്കരുത് ബിബ്ബോസ് ... അപ്പൊ നാളെ കാണാം

'കരഞ്ഞോ, മനുഷ്യരായാൽ കരയും. പക്ഷെ ഇതെന്തൊരു കരച്ചിലാ എന്റെ ദൈവമേ'- സൂര്യയുടെ കരച്ചിലിന് അശ്വതിയുടെ വിമർശനം'കരഞ്ഞോ, മനുഷ്യരായാൽ കരയും. പക്ഷെ ഇതെന്തൊരു കരച്ചിലാ എന്റെ ദൈവമേ'- സൂര്യയുടെ കരച്ചിലിന് അശ്വതിയുടെ വിമർശനം

അമ്മ ഞങ്ങളെ പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്:മാതൃദിനത്തിൽ ഡിംപൽഅമ്മ ഞങ്ങളെ പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്:മാതൃദിനത്തിൽ ഡിംപൽ

English summary
Bigg Boss Malayalam Season 3: Sympathy and Luck helped Soorya and Noby Marcose- Aswathy's review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X