സായി വിഷ്ണുവുമായി ബന്ധപ്പെട്ട ആ സംഭവം മനഃപ്പൂര്‍വ്വം ഉണ്ടായതല്ല: തുറന്ന് പറഞ്ഞ് അഡോണി
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ വിജയി ആരെന്ന് അറിയാന്‍ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷോ 95-ാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നെങ്കില്‍ ഓണ്‍ലൈനായി നടത്തിയ വോട്ടെടുപ്പിലൂടെ വിജയി പ്രഖ്യാപിക്കാനാണ് ബിഗ് ബോസ് അധികൃതരുടെ തീരുമാനം.
ഇതിനായുള്ള വോട്ടെടുപ്പ് കഴിഞ്ഞ ശനിയാഴ്ചയോടെ പൂര്‍ത്തിയായി കഴിഞ്ഞു. വിജയിയെ ഏത് നിമിഷവും പ്രക്യാപിച്ചേക്കാം. ഇതിനിടയിലാണ് ബിഗ് ബോസിലെ രസകരമായ വിശേഷങ്ങളുമായി അഡോണി രംഗത്ത് എത്തിയിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ് 3 യിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളായിരുന്നു അഡോണി. 77 ദിവസത്തോളമായിരുന്നു അഡോണി ബിഗ് ബോസിലുണ്ടായിരുന്നത്. ഇത്രയും ദിവസത്തിനിടയില്‍ ഷോയില്‍ നിന്നും കിട്ടിയ അനുഭവങ്ങളും പാഠങ്ങളുമാണ് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ അഡോണി വ്യക്തമാക്കുന്നത്.

പ്രേക്ഷകരില്‍ പലരും ചോദിക്കാന്‍ ഉദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ക്ക് കൂടിയാണ് അഡോണി അഭിമുഖത്തില്‍ മറുപടി നല്‍കുന്നത്. ഇതോടൊപ്പം തന്നെ തനിക്ക് സിനിമയിലേക്ക് ലഭിച്ച അവസരത്തെ കുറിച്ചും വളരെ സന്തോഷത്തോടെ തന്നെ അഡോണി തുറന്ന് പറയുന്നു. ബിഗ് ബോസില്‍ വന്നതെ തുടര്‍ന്നാണ് ഇത്തരമൊരു അവസരം ഉണ്ടായതെന്നും അഡോണി വ്യക്തമാക്കുന്നു.

ബിഗ് ബോസിന് മുമ്പ് ചെറിയ ചെറിയ പരിപാടികളിലായിരുന്നു കൂടുതലായും പങ്കെടുത്തിരുന്നത്. എന്നാല്‍ പിന്നീട് വലിയ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള നിരവധി അവസരം ലഭിച്ചു. ബിഗ് ബോസിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്ന് ഇതാണെന്ന് വ്യക്തമാക്കിയ അഡോണി താന്‍ ബിഗ് ബോസിലേക്ക് വന്നതിനെ കുറിച്ചു തുറന്ന് പറയുന്നു.

ഒരു വര്‍ഷം മുന്‍പ് ഇങ്ങോട്ട് ഒരു കോള്‍ വരികയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഒരാള്‍ ഒരു പ്രോഗ്രാമിനെ കുറിച്ച് ചോദിക്കാനുണ്ടെന്ന് പറഞ്ഞ് നമ്പര്‍ വാങ്ങി. പിന്നീട് എന്നെ വിളിച്ച് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ആദ്യം ചോദ്യം കേട്ടപ്പോള്‍ വിചാരിച്ചിരുന്നത് കൂട്ടുകാര്‍ ആരോ പറ്റിക്കുകയാണെന്നായിരുന്നു.

പിന്നീടാണ് മനസ്സിലായത് അത് പറ്റിക്കല്‍ ആയിരുന്നില്ലെന്ന്. അഭിമുഖത്തിനുള്ള സമയം പറഞ്ഞപ്പോഴാണ് പൂര്‍ണ്ണമായും വിശ്വാസമായത്. നാല് തരത്തിലുള്ള ഇന്റര്‍വ്യൂ കഴിഞ്ഞിട്ടാണ് എന്നെ സെലക്ട് ചെയ്യുന്നത്. ഞാന്‍ എല്ലാം പോസിറ്റീവായിട്ടാണ് എടുക്കുന്നത്. കാരണം ഇതൊരു ഗെയിം ഷോ ആണ്. കാരണം ഇതൊരു ഗെയിം ഷോ ആണ്. നമ്മള് അവിടെ ഒരു ഗെയിമിനാണ് പോകുന്നത്.

അവിടെ എത്തുന്ന ഓരോ മത്സരാര്‍ത്ഥിയും അവരുടേതായ രീതിയില്‍ കളിക്കും. ഞാനും അങ്ങനെയായിരുന്നു. കുറച്ച് പേര്‍ക്ക് അത് ഇഷ്ടമാവും. ഈ ഗെയിം കാണുന്ന ജനങ്ങളാണ് തീരുമാനിക്കുക നമ്മള് അവിടെ നിക്കണോ വേണ്ടയോ എന്ന്. ശരിയായ രീതിയിലാണ് പോകുന്നതെങ്കില്‍ നമ്മള് അവിടെ നില്ക്കും. ഞാന്‍ 77 -ാം ദിവസം അവിടെ നിന്ന് പുറത്തായെന്ന് കരുതി ജീവിതത്തില്‍ നിന്നല്ല പുറത്തായതെന്നും അഡോണി പറയുന്നു.

ഇതിന് മുന്‍പ് എത്രയോ പരീക്ഷകളില്‍ നമ്മള് തോറ്റിട്ടുണ്ട്. പിന്നീട് അത് വിജയിച്ച് വരികയും ചെയ്തിട്ടുണ്ട്. അതുപോലെ ഒരു അവസരം കിട്ടിയപ്പോള്‍ ചെയ്ത് നോക്കാമെന്ന് വിചാരിച്ചതാണ്. അത് മോശമായില്ല. നിലവില്‍ ഒന്ന് രണ്ട് സിനിമകളിലേക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ ബാക്കി കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് അതിന്റെ അറിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

ആരോടും ഒരു പിണക്കവും പരിഭവും ഇല്ലാതെയാണ് ഷോയില്‍ നിന്നും പുറത്തേക്ക് വന്നത്. പുറത്തിറങ്ങുന്ന സമയത്ത് എന്റെ വലത് വശത്ത് സായിയെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. അപ്പോഴാണ് റംസാന് എന്നെ വന്ന് കെട്ടിപ്പിടിക്കുന്നത്. ശേഷം ലാലേട്ടന്റെ ഒപ്പം വേദിയില്‍ നില്ക്കുമ്പോള് ഒരു പ്രത്യേക അവസ്ഥയിലായിരിക്കും നമ്മള്. ഒത്തിരി വികാരങ്ങള്‍ നമ്മുടെ മനസിലേക്ക് വരുമെന്നും അഡോണി പറയുന്നു.
Recommended Video

അന്നേരം സായിയുടെ പേര് പറയാതിരുന്നത് മനഃപ്പൂര്‍വ്വമായിരുന്നില്ല. ആ സമയത്തെ ഒരു സാഹചര്യത്തില്‍ വിട്ട് പോയതാണ്. ബിഗ് ബോസ് എന്നത് ഒരു ഗെയിം ഷോ ആണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ വെച്ച് നമ്മള് വൈരാഗ്യം കാണിക്കേണ്ട ആവശ്യമില്ല. പുറത്ത് പലരും പലവിധത്തിലാണ് കാര്യങ്ങള്‍ എടുക്കുന്നതും അതിനെ കുറിച്ച് പറയുന്നത്. എന്നാല്‍ സത്യാവസ്ഥ ഇതാണെന്നും അഡോണി പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications