ബിഗ് ബോസിൽ ഈ മൂന്ന് പേർ ആദ്യ അഞ്ച് പേരുടെ പട്ടികയിലേ ഇല്ല? വോട്ടിംഗിൽ ഒന്നാമത് ആര്? അറിയാം
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയിയെ കണ്ടെത്തുന്നതിനുളള വോട്ടിംഗ് അവസാനിച്ചു കഴിഞ്ഞു. ഇനി വിജയി ആരെന്ന പ്രഖ്യാപനത്തിനുളള കാത്തിരിപ്പാണ്. സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ആരാധകര്‍ പല പ്രവചനങ്ങളും നടത്തുന്നുണ്ട് മണിക്കുട്ടന്‍ വിജയിക്കുമെന്നും അതല്ല ഡിംപല്‍ ഭാല്‍ വിജയിയാകും എന്നും പറയുന്നവരുണ്ട്. പുറത്ത് വരുന്ന ചില സൂചനകള്‍ പ്രകാരം ബിഗ് ബോസിലെ പ്രധാനികളായ 3 പേര്‍ ചിലര്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചേക്കില്ല. വിശദമായി അറിയാം

കൊവിഡ് സാഹചര്യം കാരണം ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഷൂട്ടിംഗ് അവസാനിക്കുമ്പോള്‍ അവശേഷിച്ചിരുന്ന 8 പേരില്‍ നിന്നാണ് വിജയിയെ കണ്ടെത്താനുളള വോട്ടെടുപ്പ് നടന്നത്. 8 മത്സരാര്‍ത്ഥികളും തിരിച്ച് കേരളത്തിലേക്ക് എത്തിയതിന് ശേഷം തിങ്കളാഴ്ച രാത്രി 11 മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെ വോട്ട് ചെയ്യാനുളള സമയം അവസാനിക്കുകയും ചെയ്തു.

മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, റംസാന്‍, കിടിലം ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, നോബി മാര്‍ക്കോസ്, അനൂപ് എന്നിവരാണ് മത്സര രംഗത്തുളള എട്ട് പേര്‍. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതോടെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മാത്രമല്ല ഇവരുടെ ഫാന്‍സും വോട്ട് പിടിത്തത്തില്‍ സജീവമായി തന്നെ രംഗത്ത് ഉണ്ടായിരുന്നു.
Also Read: മാസം 12,000 രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? സുരക്ഷിതമാര്‍ഗത്തിലൂടെ കോടിപതിയാകാം
Also Read: വെറും 50 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ നേടാം 34 ലക്ഷം രൂപ
Also Read:1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് - അറിയേണ്ടതെല്ലാം

പ്രേക്ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന മത്സരാര്‍ത്ഥി ആയിരിക്കും ഇത്തവണത്തെ ബിഗ് ബോസ് വിജയി. അത് ആരെന്ന പ്രഖ്യാപനം ഷോ അധികൃതര്‍ നടത്താനിരിക്കുന്നതേ ഉളളൂ. എന്നാല്‍ വോട്ടെടുപ്പില്‍ ആരാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്നത് സംബന്ധിച്ചും ആരൊക്കെയാണ് ആദ്യ അഞ്ച് പേരില്‍ ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുന്നത് എന്നത് സംബന്ധിച്ചും പല റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

വോട്ടിംഗ് നില പ്രകാരം മണിക്കുട്ടനാണ് മുന്നിലെന്നും അദ്ദേഹം ബിഗ് ബോസ് വിജയി ആകുമെന്നും പ്രചാരണമുണ്ട്. രണ്ടാം സ്ഥാനത്ത് സായി വിഷ്ണുവിന്റെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നത്. ഷോയിലെ രണ്ട് വനിതാ മത്സരാര്‍ത്ഥികളില്‍ ഒരാളായ ഡിംപല്‍ ഭാല്‍ ആണ് മൂന്നാമത് നില്‍ക്കുന്നത് എന്നാണ് സൂചന. അതേസമയം കിടിലം ഫിറോസ് നാലാം സ്ഥാനത്തും അനൂപ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അവസാന അഞ്ചില്‍ ഉള്‍പ്പെടാത്ത മൂന്ന് പേര്‍ റിതുവും റംസാനും നോബി മാര്‍ക്കോസുമാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിതും ആറാം സ്ഥാനത്തും തൊട്ട് പിന്നില്‍ റംസാനും ഏറ്റവും അവസാനത്തെ സ്ഥാനത്ത് നോബിയും ആണെന്നാണ് സൂചന. നോബി നേരത്തെ തന്നെ ബിഗ് ബോസിലെ ഏറ്റവും വീക്കായ മത്സരാര്‍ത്ഥിയാണെന്ന വിമര്‍ശനം നേരിട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ വല്ല കഴമ്പുമുണ്ടോ എന്നറിയാന്‍ ഫിനാലെ വരെ കാത്തിരിക്കണം.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ ആരാധകരോട് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ' ഒരുപാട് പരീക്ഷണങ്ങൾ വരും, ഒരു പുഞ്ചിരിയോടെ നേരിടണം.... "THE SHOW MUST GO ON" (LIFE MUST GO ON). Thank u my dear friends for ur prayers & support #BB3' എന്നാണ് മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ' എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്ന അംഗീകരിച്ചതിന് നന്ദി. തനിക്കൊപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി. തനിക്ക് വേണ്ടി വോട്ട് ചെയ്തവര്‍ക്കും നന്ദി. എല്ലായ്‌പ്പോഴും ചിരിയും സ്‌നേഹവും പ്രസരിപ്പിക്കൂ' എന്നാണ് ഡിംപല്‍ കുറിച്ചിരിക്കുന്നത്

സായ് വിഷ്ണുവിന്റെ പ്രതികരണം: 'എനിക്ക് വേണ്ടി ചെയ്ത ഓരോ വോട്ടിനും നന്ദി.. എന്നിലേക്ക് ഇപ്പോളും നിർത്താതെ വന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ ഓരോ നല്ല വാക്കുകൾക്കും നന്ദി.. എനിക്ക് വേണ്ടി മാറ്റി വെച്ച നിങ്ങളുടെ സമയത്തിന് നന്ദി.. നിറകണ്ണുകളോടെ അല്ലാതെ എനിക്ക് ഓർക്കാൻ പറ്റാത്ത നിങ്ങളുടെ സ്നേഹത്തിന് നന്ദി.. ഒറ്റയ്ക്ക് പൊരുതിയ ഒരുവന്റെ ജീവിതത്തിൽ ഒറ്റക്കെട്ടായി കൂടെ വന്നു നിന്നതിന് നന്ദി.. എന്നിൽ നിങ്ങളെ കണ്ടു എന്ന് പറഞ്ഞതിന് നന്ദി.. നിങ്ങളിൽ ഒരാളായി ചേർത്ത് നിർത്തുന്നതിനു നന്ദി.. എല്ലാത്തിലുമുപരി നിങ്ങളുടെ സ്വപ്നങ്ങളെ പറ്റി എന്നോട് അഭിമാനത്തോടെ വന്നു പറയുന്നതിനും, ആ സ്വപ്നങ്ങളിൽ കൂടുതൽ വിശ്വസിക്കാൻ ഞാൻ ഒരു കാരണമാകുന്നു എന്ന് അറിയുന്നതിനും നന്ദി..'


Click it and Unblock the Notifications