ദീർഘവീക്ഷണമുള്ളയാൾ.. പക്ഷേ.. കിടിലം ഫിറോസിന്റെ നെഗറ്റീവുകൾ എണ്ണി പറഞ്ഞ് ആരാധികയുടെ കുറിപ്പ്
ചെന്നൈ; ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണും പകുതിക്ക് വെച്ച് അവസാനിച്ചിരിക്കുകയാണ്. ഷോ വീണ്ടും തുടങ്ങുമോ ഇല്ലയോ എന്നുള്ള ചർച്ചകള് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഒപ്പം മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളും.
അത്തരത്തിൽ മത്സരാർത്ഥിയായ കിടിലൻ ഫിറോസിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫിറോസിന്റെ പോസറ്റീവുകളും നെഗറ്റീവുകളുമാണ് കുറിപ്പിൽ പറയുന്നത്. പോസ്റ്റ് വായിക്കാം

ഫിറോസിന്റെ പോസറ്റീവുകൾ
കിടിലം ഫിറോസ്
Positive 1 : വര്ഷങ്ങളുടെ പൊതു പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ശക്തമായൊരു ഫാൻ ബേസുമായി ഗേമിൽ വന്ന contestant.
Positive 2 : ഗേമിന്റെ ഓരോ ഘട്ടങ്ങളെയും വ്യക്തമായി നിരൂപിക്കുകയും ദീർഘവീക്ഷണവും ഉള്ള ആൾ.Positive 3 : പല contestants നെയും influence ചെയ്യാനും തന്റെ വരുതിയിലാക്കാനുമുള്ള കഴിവ് (നല്ലതോ ചീത്തയോ )

നെഗറ്റീവുകൾ
Negative 1 : വ്യക്തമായി ഗേമിന്റെ ഓരോ ഘട്ടങ്ങളെയും മനസ്സിലാക്കിയിട്ടും അതിന് അനുസരിച്ചു perform ചെയ്യാൻ കഴിയുന്നില്ല.Negative 2 : നിരൂപണവും strategy planning ഉം ഒഴിച്ചു നിർത്തിയാൽ വീട്ടിലെ മിക്ക കാര്യങ്ങളിലും ടാസ്കിലും poor performer.

നാടകമായി തോന്നി
Negative 3 : ചടുലമായ സംസാരവും point by point explanation ഉം തുടക്കത്തിൽ impressive ആയിരുന്നെങ്കിലും പിന്നീട് ആവർത്തനവിരസതയും നാടകീയവും ആയി തോന്നി.Negative 4 : Seasonal performer. ആരെങ്കിലും provoke ചെയ്യുമ്പോൾ മാത്രം performance ചെയ്യാനായി ഇറങ്ങി തിരിക്കും. അല്ലെങ്കിൽ ഒതുങ്ങി കൂടി planning ൽ മാത്രം focus ചെയ്യും.

അവസാന തോൽവി
Negative 5 : "ഇനി എന്റെ കളി കണ്ടോ" തുടങ്ങിയ അനാവശ്യ വീരവാദം. മിക്കപ്പോഴും അതിന്റെ അവസാനം തോൽവി ആയിരിക്കും.
Negative 6 : ഗേമിന്റെ മുൻപ് താൻ ചെയ്തതും നടന്നതും ശേഷം നടക്കാൻ പോകുന്നതും ആയ കാര്യങ്ങൾ ആവർത്തിച്ചു പറയുന്നു..അതൊന്നും ഈ ഗേമിന്റെ ഉള്ളിൽ വിഷയങ്ങളെ ആവാൻ പാടില്ലായിരുന്നു. ആദ്യ ആഴ്ചകളിൽ മറ്റുള്ളവരെ സ്വയം പരിചയപ്പെടുത്താൻ ഇത് ആവശ്യമായിരുന്നു.
Recommended Video

സംരക്ഷിക്കാൻ കഴിയുന്നില്ല
Negative 7 : ഗ്രൂപ്പ് ഉണ്ടാവുന്നത് സ്വാഭാവികം. പക്ഷെ നോബി ഒഴികെ തന്റെ കൂടെ നിൽക്കുന്ന മറ്റാരെയും സാരക്ഷിക്കാനും കഴിയുന്നില്ല. തനിക്കെതിരെ വരുന്ന ആരോപങ്ങളെപ്പോലും ജയിക്കാനുള്ള കഴിവ് പ്രകടിപ്പിക്കുന്നില്ല.സ്വന്തം വ്യക്തിത്വത്തിന്റെ ഒരു ഭാഗം വെളുക്കെ ചിരിച്ചു കൊണ്ട് മറച്ചു പിടിക്കാതെ പൂർണമായും ഒരു contestant എന്ന നിലയിൽ consistent ആയി perform ചെയ്തിരുന്നെങ്കിൽ സീസണിലെ വിന്നർ ആകാൻ സാധ്യത ഉണ്ടായിരുന്നു. 100 ദിവസം നിൽക്കണമെന്നല്ലാതെ ജയിക്കാനുള്ള ആവേശം തീരെ കാണുന്നില്ല.


Click it and Unblock the Notifications
