എന്തുകൊണ്ട് മജ്സിയയുടെ കോൾ എടുത്തില്ല; ആരോപണങ്ങൾക്ക് തിങ്കൾ ബാലിന്റെ മറുപടി.. ചാറ്റ് പ്രൂഫും പുറത്ത്
കൊച്ചി; ബിഗ് ബോസ് സീസൺ 3യിലെ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ. തന്റെ പിതാവിന്റെ മരണത്തോടെ ഡിംപൽ ഷോയിൽ നിന്ന് പുറത്തുപോയിരുന്നു. താരം ഷോയിലേക്ക് തിരികെ എത്തുമോയെന്നുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തുന്നുണ്ട്.
അതിനിടെ പുറത്തുപോയ ഡിംപൽ ആരോടും ബന്ധപ്പെടുന്നില്ലെന്നും ഫോണെടുക്കുന്നില്ലെന്നും ആരോപിച്ച് ബിഗ് ബോസ് ഹൗസിലെ ഡിംപലിന്റെ അറ്റവും അടുത്ത സുഹൃത്തായിരുന്ന മജ്സിയ ബാനുവുംസെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഹാൻ ടോമിയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ അവർക്ക് മറുപടി നൽകുകയാണ് ഡിംപലിന്റെ സഹോദരി തിങ്കൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് തിങ്കളിന്റെ മറുപടി. മജ്സിയയ്ക്ക് അയച്ച ചാറ്റുകളും വോയിസ് നോട്ടുകളും തിങ്കൾ വീഡിയോയ്ക്ക് ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

ആരാണ് പറഞ്ഞത്
ഒരു വീഡിയോ ചെയ്യാനുള്ള അവസ്ഥയില്‍ അല്ല ഞാന്‍. എന്നാൽ പോലും ഞാൻ ഇപ്പോൾ ഒരു വീഡിയോ ഇടാൻ കാരണം ഇതിന് മറുപടി പറഞ്ഞില്ലേങ്കിൽ സോഷ്യൽ മീഡിയ വഴി വേറെ പ്രശ്നങ്ങൾ ആയി മാറും എന്നുള്ളതുകൊണ്ടാണ്.ഇപ്പോൾ ഒരുപാട് ചോദ്യങ്ങള്‍ വരുന്നുണ്ട്. എന്ത് കൊണ്ടാണ് ഞാന്‍ മജ്സിയയുടെ ഫോണ്‍ എടുത്തിട്ടില്ലെന്നത്. ആദ്യം ചോദിക്കാനുളളത് ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്. ഞാൻ എടുത്തതിന്റെ പ്രൂഫ് ഈ വീഡിയോയ്ക്കൊപ്പം ചേർക്കുന്നു. ഞാൻ പല തവണ മജ്സിയയുടെ കോൾ എടുത്തിരുന്നു.

മറുപടി പറയുന്നത്
മജ്‌സിയയുമായി ഫോണിലും വാട്‌സാപ്പിലുമൊക്കെ കുറെ സംസാരിച്ചിരുന്നു. അത് ഒരുപാട് കൂടി പോയപ്പോഴാണ് ഞാൻ ആ കോൾസ് ഒഴിവാക്കിയത്.കാരണം എന്റെ അച്ഛനും മരിച്ചിട്ടുണ്ട്. ഞാനും ആ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളാണ്. പിന്നെ ഇതെല്ലാം ഒരു സോഷ്യല്‍ മീഡിയ വഴി മജ്‌സിയ പറഞ്ഞ സ്ഥിതിയ്ക്കാണ് ഇപ്പോൾ മറുപടി പറയുന്നത്.

ഹാനിനും മറുപടി
അതിനുള്ള റിയാക്ഷന്സ് വളരെ നെഗറ്റീവ് ആകുന്നു എന്ന് കണ്ടപ്പോൾ ഞാൻ അവരെ വിളിക്കുകയും വോയിസ് നോട്ട് അയക്കുകയും ചെയ്തിരുന്നു.എന്നാൽ ആ കുട്ടി എടുത്തിരുന്നില്ല. അതൊരുപക്ഷേ അവർക്ക് വിഷമം ഉണ്ടായത് കാരണമാകാം.
ഡിംമ്പലിനെതിരെ സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ഹാൻ ടോമി ഉയർത്തിയ പരാതികൾക്കും വീഡിയോയിലൂടെ തിങ്കൾ മറുപടി പറഞ്ഞു.എനിക്ക് ചോദിക്കാൻ ഉള്ളത് ഒരു ഒൻപതു വര്ഷം, പത്തുവർഷം റിലേഷനിലുളള ആളുകൾക്ക് ഉറപ്പാണോ നല്ല ബന്ധം ഉണ്ടായെന്ന്.

ഡിംപലിന് ഒപ്പമുണ്ടായിട്ടില്ലെന്ന്
നമ്മൾക്ക് ചിലപ്പോ നിമിഷങ്ങൾ മതി ഒരാളെ സുഹൃത്ത് ആക്കാൻ. വർഷങ്ങൾ എടുക്കും ചിലപ്പോൾ നല്ല സുഹൃത്ത് ആയി പറയാൻ. നമ്മൾ ഒന്നിച്ച് ഇരിക്കും ചിരിക്കും സംസാരിക്കും എന്ന് കരുതി നമ്മൾ നല്ല സുഹൃത്തുക്കൾ ആയെന്ന് പറയാൻ സാധിക്കുമോ? ശരിയാണ് ഹാനിനേയും മറ്റുളളവരേയും ഡിംപൽ സുഹൃത്തായിട്ടാണ് കണ്ടത്. പക്ഷെ അവൾക്ക് ആവശ്യം ഉണ്ടായപ്പോൾ ഒന്നും അവർ ഉണ്ടായിട്ടില്ല എന്നാണ് ഡിംപൽ തന്നോട് പറഞ്ഞിട്ടുള്ളത്.

അവൾ സംസാരിച്ചു
എന്തായാലും അവൾക്കുണ്ടായ വിഷമങ്ങൾ അവൾ തിരിച്ച് വന്ന് പറയും. അവൾക്ക് വിഷമം ഉണ്ടായി.അവൾ ഓപറേഷൻ കഴിഞ്‍ഞ് റൂമിൽ കിടക്കുമ്പോൾ പോലും ആരും വന്ന് ചോദിച്ചില്ല. സഹായിച്ചില്ല.ഇവിടെ അടുത്താണ് ഈ പറയുന്നവരുടെ ഒക്കെ വീട്. ഒരിക്കൽ ഒരു മുറിവ് ഉണ്ടായാൽ ആ മുറിവിന്റെ പാടുകൾ അവിടെ തന്നെയുണ്ടാകും.എങ്കിലും അവൾ കാര്യങ്ങളെല്ലാം സംസാരിക്കും.

മലയാളികളെ പുച്ഛിച്ചുവെന്ന്
മലയാളികളെ ഡിംപൽ പുച്ഛിച്ചു എന്ന തരത്തിലുള്ള വിമർശനങ്ങൾക്കും ഡിംപൽ മറുപടി പറയുന്നു. ഡിംപലിന്റെ സൗഹൃദ വലയത്തിൽ എല്ലാം ഉള്ളത് മലയാളികളാമ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന മോശം കാഴ്ചപ്പാടുള്ളവരെ ഇഷ്ടമല്ലെന്നാണ് ഡിംപൽ പറഞ്ഞിട്ടുളഅളത്. അല്ലാതെ മലയാളികളെ എന്നല്ല.

എന്തുകൊണ്ട് ഫോൺ എടുത്തില്ല
ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ച് പോകാൻ ഒരു ശതമാനം ചാൻസ് ഉണ്ടെങ്കിൽ അതിനെതിരെ ഒരു സുഹൃത്ത് പറഞ്ഞുകഴിഞ്ഞാൽ ആ ചാൻസ് ഇല്ലാതാകും എന്ന വിചാരിച്ചാണോ ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നും തിങ്കൾ ചോദിച്ചു.
മജ്സിയയെ ആത്മാർത്ഥ സുഹൃത്താണെങ്കിൽ എത്രയോ തവണ വിളിച്ചിട്ടും അവർ എന്തുകൊണ്ട് റെസ്പോണ്ട് ചെയ്തില്ലെന്നും അവർ ചോദിച്ചു.

തിരിച്ച് വിളിക്കും
ഞങ്ങൾ കുടുംബത്തിൽ ഉള്ളവരെല്ലാം ഒരുമിച്ചാണ്. ഞാൻ ഡിംപലിന് കോളുകൾ കൊടുക്കുന്നില്ല. അവൾക്ക് ഒന്നോ രണ്ടോ കോളുകൾ മാത്രമേ കൊടുക്കുന്നൂള്ളൂ.ലാൽ സാർ വിളിച്ചപ്പോൾ പോലും ഫോൺ അവൾക്ക് നൽകിയിരുന്നില്ല. അവളുടെ ഫോൺ ഇപ്പോൾ ഞാനാണ് ഉപയോഗിക്കുന്നത്. അവൾ ഒകെ ആകുമ്പോൾ അവൾ നിങ്ങളെ തിരിച്ച് ബന്ധപ്പെട്ടോളും തിങ്കൾ മജ്സിയയ്ക്ക് അയച്ച ഓഡിയോിൽ പറഞ്ഞു.


Click it and Unblock the Notifications
