‘പപ്പയുടെ മരണം അവൾ എങ്ങനെ എടുക്കുമെന്നറിയില്ല'; ലൈവിൽ പൊട്ടിക്കരഞ്ഞ് തിങ്കൾ ഭാൽ
ബിഗ് ബോസ് സീസൺ 3യിൽ നിന്ന് മണിക്കുട്ടൻ പടിയിറങ്ങിയതിന്റെ സങ്കടത്തിൽ നിൽക്കുന്നതിനിടെയാണ് മറ്റൊരു ദുഃഖവാർത്ത കൂടി ബിഗ് ബോസ് ഹൌസിലേക്ക് എത്തുന്നത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഡിംപൽ ഭാലിന്റെ അച്ഛന്റെ മരണവാർത്തയാണ് അത്. ആദ്യം വാർത്ത പുറത്തുവന്നപ്പോൾ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലു പിന്നീട് ഡിംപലിന്റെ സഹമത്സരാർത്ഥിയായിരുന്ന ലക്ഷ്മി ജയനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിംപലിന്റെ മൂത്ത സഹോദരി തിങ്കൾ ഭാൽ. പ്രേക്ഷകരെയും ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

അവളെ അറിയിക്കാൻ പോകുന്നു
പപ്പയുടെ മരണം അവളെങ്ങനെ എടുക്കുമെന്നറിയില്ല. സഹോദരനും സുഹൃത്തുക്കളും അവൾക്കടുത്തേക്ക് പോയിട്ടുണ്ട്. ഞാൻ അവളെ ഈ വിവരം അറിയിക്കാൻ പോകുകയാണ് എന്നായിരുന്നു തിങ്കളിന്റെ വാക്കുകൾ. ഇൻസ്റ്റഗ്രാം ലൈവിലെത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഹോദരി മാത്രം
പിതാവ് മരിക്കുമ്പോൾ തങ്ങളുടെ ഇളയ സഹോദരി നയന മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചതെന്നും തിങ്കൾ വ്യക്തമാക്കി. കേരളത്തിലായിരുന്ന താനും അമ്മയും ദില്ലിയിലെത്തിയെന്നും തിങ്കൾ വ്യക്തമാക്കി.

ഫലം നെഗറ്റീവ്
മരണശേഷം നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവായതിനാൽ മൃതദേഹം വിട്ടുനൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും തിങ്കൾ വ്യക്തമാക്കി. അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തിങ്കൾ വ്യക്തമാക്കി. അച്ഛനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഡിംപൽ ഏത് തരത്തിലാണ് മരണവാർത്തയോട് പ്രതികരിക്കുകയെന്നാണ് ബന്ധുക്കളുടേയും ആരാധകരുടേയും ഭയം. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ പിതാവ്.

ഹൃദയത്തിൽ നിന്ന് മായില്ല
നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു, പക്ഷെ ഒരിക്കലും ഹൃദയത്തില്‍ നിന്നും മായുന്നില്ല. നമ്മുടെ ഡിംപല്‍ ഭാലിന്റെ പപ്പ മരിച്ചു. എന്നായിരുന്നു ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പപ്പയുടേയും മമ്മിയുടേയും ഒപ്പമുള്ള ഡിംപലിന്റെ ചിത്രവും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. ഇതിന് ശേഷം ബിഗ് ബോസ് ഹൌസിലെത്തിയത് മുതൽ ഡിംപലിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മജിസിയ ഭാനുവും ഡിംപലിന്റെ പിതാവ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. മജ്സിയ ഭാനുവിനെ ഉദ്ധരിച്ച് സമയം മലയാളമായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്.

പനി ബാധിച്ചു
ഡിംപലിന്റെ പിതാവ് മരിച്ചെന്ന വാർത്ത ശരിയാണെന്ന് മജ്സിയ ഭാനുവും പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിക്കുന്നത്. പനി ബാധിച്ചിരുന്നുവെന്ന് മജ്സിയ ഭാനു പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോയിലുള്ള ഡിംപല്‍ പപ്പയുടെ മരണം എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് അറിയില്ലെന്നും പപ്പയുമായി അ വള്‍ ഒരുപാട് അറ്റാച്ച്ഡ് ആയിരുന്നുവെന്നും ഭാനു ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ദില്ലിയില്‍ വച്ചായിരുന്നു മരണമെന്നും ഡിംപലിന്റെ അടുത്തേക്ക് ബന്ധുക്കള്‍ പോയിട്ടുണ്ടെന്നും ഭാനു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications