റിതു മന്ത്രയുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് റംസാൻ, മറുപടിയിൽ ഞെട്ടി ബിഗ് ബോസ് ആരാധകർ

ബിഗ് ബോസ് സീസണ്‍ 3യില്‍ ടോപ് ഫൈവില്‍ എത്തിയ മത്സരാര്‍ത്ഥിയാണ് റംസാന്‍. ഇതിന് മുമ്പ് തന്നെ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റംസാന്‍. മികച്ച പ്രകടനമാണ് ഇത്തവണത്തെ സീസണില്‍ റംസാന്‍ കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ ടോപ്പ് ഫൈവില്‍ എത്താന്‍ റംസാന് സാധിച്ചു.

നേരത്തെ കിരീട സാധ്യത വരെ കല്‍പ്പിച്ച മത്സരാര്‍ത്ഥിയായിരുന്നു റംസാന്‍. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം താരം പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഹമത്സരാര്‍ത്ഥിയും ബിഗ് ബോസ് വിജയിയുമായ മണിക്കുട്ടനുമായി ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും റിതു മന്ത്രയുമായുള്ള റിലേഷൻഷിപ്പിനെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്. റംസാന്റെ വാക്കുകളിലേക്ക്...

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

1

ബിഗ് ബോസ് എന്ന പ്‌ളാറ്റ്‌ഫോം നമ്മള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നത് പോലെയിരിക്കും. ഒരോ മത്സരാര്‍ത്ഥിയുടെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കുമെന്ന് റംസാന്‍ പറയുന്നു. ബിഗ് ബോസ് ടാസ്‌കുകളുടെ വലിയ ഫാനായിരുന്നു ഞാന്‍. പല മെന്റല്‍ ടാസ്‌കും ഫിസിക്കല്‍ ടാസ്‌കും വരുമ്പോള്‍ ഞാന്‍ വീട്ടില്‍ ഇരുന്ന് ആലോചിക്കാറുണ്ട്, ഇത് എനിക്ക് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ പൊളിച്ചേനെയെന്ന്.

Also Read: അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

2

അതിന് ശേഷമാണ് ബിഗ് ബോസില്‍ നിന്ന് തനിക്ക് ഒരു കോള്‍ വന്നത്. ഈ സീസണില്‍ അവസരമുണ്ടെന്നും വരാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചു. അന്ന് നോക്കാമെന്നാണ് മറുപടി നല്‍കിയത്. ചെറിയ അഭിമുഖത്തിന് ശേഷം ഡയറക്ട് സെലക്ടായി. പിന്നെ പോകണോ പോകണ്ടെയോ എന്ന ഒരു കണ്‍ഫ്യൂഷനുണ്ടായി. കാരണം ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം എല്ലാവര്‍ക്കും കയറിച്ചെന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല.

Also Read: കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

3

മനസിനെ നല്ലപോലെ പ്രിപ്പേയ്ഡ് ചെയ്തു വേണം അവിടെ പോകാന്‍. അതിനുള്ളില്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്ന രീതിയില്‍ എടുക്കണം. അവിടത്തെ ടാസ്‌കുകള്‍ കാരണമാണ് ഞാന്‍ അവിടെ പോകാന്‍ കാരണമായത്. ടാസ്‌കുകള്‍ പ്രതീക്ഷിച്ചാണ് പോയത്. ഏറ്റവും നന്നായി ടാസ്‌കുകള്‍ ചെയ്യാനായിരുന്നു ഞാന്‍ ആഗ്രഹിച്ചതെന്നും റംസാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

4

എന്നാല്‍ ഞാന്‍ അവിടെ ചെന്നതിന് ശേഷമാണ് ഒരു കാര്യം മനസിലാവുന്നത്, ഇതിന്റെ ഇടയില്‍ ഒരോരുത്തരുടെയും മനസിലുള്ള ഗെയിമിംഗ്, സ്ട്രാറ്റജി, പ്ലാനിംഗ് എന്നിവയൊക്കെ ഇടയില്‍ കൂടി പോകുന്നുണ്ടെന്ന്. ആദ്യത്തെ ഒരാഴ്ച ഞാന്‍ വളരെ ഡൗണ്‍ ആയിരുന്നു. ഒരു ഐഡിയ ഉണ്ടായിരുന്നില്ല. ടാസ്‌കുകള്‍ക്ക് പകരം എല്ലാവരും ഭയങ്കര കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

5

സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിനോടൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഞാന്‍ സംസാരിക്കുമ്പോള്‍ സംസാരിക്കും, വഴക്കുണ്ടാക്കുകയാണെങ്കില്‍ വഴക്കുണ്ടാക്കും. സ്‌നേഹിക്കണമെഹ്കില്‍ സ്‌നേഹിക്കും. അത്രയേ വിചാരിച്ചിട്ടുള്ളൂ. ഞാന്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഗെയിമിലേക്കായിരുന്നു. ബാക്കിയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഫേസ് ചെയ്യുക എന്ന് മാത്രമായിരുന്നു- റംസാന്‍ പറഞ്ഞു.

6

ഷോയില്‍ നടന്ന ചെരിപ്പേറിനെ കുറിച്ചും റംസാന്‍ മനസ് തുറന്നു. അന്ന് സംഭവിച്ചത് ഒരു ടാസ്‌കിന്റെ ഭാഗമായിരുന്നു. ആ ടാസ്‌കിന്റെ ഏറ്റവും വലിയ പ്രത്യേകത ഒപ്പോസിറ്റ് ടീമിനെ പ്രൊവോക്ക് ചെയ്യുക എന്നതായിരുന്നു. പല വ്യക്തിപരമായ പ്രശ്‌നങ്ങളും അതിന്റെ ഉള്ളില്‍ ഉണ്ടാകുമ്പോള്‍ ഗെയിം മറന്ന് ചെയ്യുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ ഒന്നായിരുന്നു എന്നെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍.

7

അതിന് എതിരെയാണ് ഞാന്‍ ചെരുപ്പെറിഞ്ഞത്. സത്യത്തില്‍. ചെരുപ്പ് എറിഞ്ഞതല്ല, മുന്നോട്ടിടാന്‍ നോക്കിയപ്പോള്‍ ആ എനര്‍ജിയില്‍ ശക്തി കൂടിയതാണ്. ഒരിക്കലും ഒരു പ്‌ളാറ്റ ഫോമില്‍ നമ്മള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അതില്‍ എനിക്ക് ചെറിയ ഒരു പണിഷ്‌മെന്റ് ഉണ്ടായിരുന്നു. ഞാന്‍ അത് കയ്യും നീട്ടി സ്വീകരിച്ചു. ഞാന്‍ അത്രയും കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ കുറേ കാര്യങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിച്ചേനെയെന്നും റംസാന്‍ പറയുന്നു.

8

ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌കിനിടെ മണിക്കുട്ടനുമായി ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും താരം വ്യക്തമാക്കി. ആ ടാസ്‌ക് വിജയിക്കുന്നവര്‍ക്ക് നേരിട്ട് ഫിനാലേയിലേക്ക് കടക്കാമെന്നതായിരുന്നു പ്രത്യേകത. അതിന്റെ തുടക്കത്തില്‍ എല്ലാവരും കൂടെ അടിയൊന്നും കൂടാതെ എല്ലാവരും നല്ല കുട്ടികളായി നിന്നതോടെ ബിഗ് ബോസ് തന്നെ പറയുകയായിരുന്നു വേണമെങ്കില്‍ കായികപരമായി നേരിടാം എന്ന്.

9

ആ ടാസ്‌കില്‍ ഒരു റെഡ് ബോള്‍ ഉണ്ട്, ആ ബോള്‍ ലഭിക്കുന്നവര്‍ക്ക് കൂടുതല്‍ പോയിന്റ് കിട്ടും. ആ ബോള്‍ ആദ്യം ഞാന്‍ എടുത്തുവച്ചു. പിന്നീട് അധികം ഒന്നും ഇടപെടാന്‍ പോയില്ല. ഇതിനിടെ മറ്റുള്ളവര്‍ ബോള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനും എടുക്കാന്‍ ഇറങ്ങി. ഇതിനിടെ മണിക്കുട്ടന്‍ തന്റെടുത്ത് തട്ടിപ്പറിക്കാന്‍ വന്നു. അപ്പോ മണിക്കുട്ടനെ എടുത്തുമാറ്റി.

10

ഞാന്‍ ശ്രദ്ധിച്ച കാര്യം ആദ്യം മണിക്കുട്ടനുമായി പ്രശ്‌നമുണ്ടായിരുന്നില്ല. എന്റെ ദേഹത്ത് അറ്റാക്ക് ചെയ്യാനാണ് മണിക്കുട്ടന്‍ വന്നത്, എന്റെടുത്ത് മണിക്കുട്ടന്‍ വന്നപ്പോള്‍ മാത്രമാണ് ഞാന്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. അന്ന് വളരെ നന്നായാണ് ഞാന്‍ കളിച്ചത്. ഞാന്‍ മണിക്കുട്ടനെ പൊക്കിയെടുത്ത് മാറ്റാനാണ് ശ്രമിച്ചത്. ഏറ്റവും നല്ല ഗെയിമാണ് ഞാന്‍ അവിടെ കളിച്ചതെന്നും റംസാന്‍ പറയുന്നു.

11

ഫിസിക്കല്‍ ടാസ്‌കിന് മണിക്കുട്ടനുണ്ടാകുന്ന ഭയത്തെ കുറിച്ചും റംസാന്‍ പറയുന്നു, മണിക്കുട്ടന്‍ ഫിസിക്കല്‍ ടാസ്‌കുകളില്‍ ഭയങ്കര പിറകോട്ടായിരുന്നു. ടാസ്‌കുകളില്‍ പേടിച്ച് നില്‍ക്കുന്ന മണിക്കുട്ടനെ ഞാന്‍ കാണാറുണ്ട്. പക്ഷേ, ആക്ടിംഗിന്റെ ടാസ്‌ക് വരുവമ്പോള്‍ മണിക്കുട്ടന്‍ തകര്‍ക്കാറുണ്ട്. അങ്ങനെയിരിക്കെയാണ് മണിക്കുട്ടനോട് ഫിസിക്കല്‍ ടാസ്‌കുകളില്‍ നിങ്ങള്‍ക്ക് പേടിയാണെന്ന് പറഞ്ഞതെന്ന് റംസാന്‍ പറയുന്നു.

12

റിതുവുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിനും റംസാന്‍ മറുപടി നല്‍കി, അങ്ങനെയൊന്നുമല്ല സംഭവം, ഞാന്‍ നോബിച്ചേട്ടന്‍, അഡോണി, ഫിറോസിക്കാ, സന്ധ്യചേച്ചി, റിതു. നമ്മള്‍ എവിടെ ചെന്നാലും നമ്മുടെ ഫേവറീറ്റായ ചില ആളുകളെ നമുക്ക് കിട്ടും. അതു പോലെ കിട്ടിയ പേരുകളാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത്. അതില്‍ ഒന്നായിരുന്നു റിതു. അതല്ലാതെ റിലേഷനോ മറ്റുള്ള കാര്യങ്ങള്‍ ഒന്നും തന്നെയില്ല.

13

ഞങ്ങള്‍ എല്ലാവരെയും പോലെ തന്നെ മികച്ച സുഹൃത്തുകളായിരുന്നു. അക്കാര്യം റിതുവിന് അറിയാം. എല്ലാവര്‍ക്കും അറിയാം ഞങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന്. നേരത്തെ പറഞ്ഞ പേരുകളില്‍ പലരും അവസാനം പുറത്തേക്ക് പോയി. ഗേള്‍സില്‍ എനിക്ക് ആകെയുണ്ടായിരുന്ന മല്ലൊരു കമ്മ്യൂണിക്കേഷന്‍ റിതുവുമായിട്ടായിരുന്നു. ആ ഒരു ഫ്രണ്ട്ഷിപ്പ് മറ്റുള്ളവര്‍ വേറൊരു രീതിയില്‍ എടുത്തതായിരിക്കാമെന്നും റംസാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+