'റിതുവുമായി ഔട്ട് വന്നത് പ്രണയിനിക്ക് വിഷമമുണ്ടാക്കി, വിളിച്ച് സംസാരിച്ചാണ് സോൾവാക്കിയത്'; മനസുതുറന്ന് റംസാൻ

ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു റംസാന്‍. വിജയിയാകുമെന്ന് പ്രേക്ഷകര്‍ പ്രവചിച്ചിരുന്നെങ്കിലുും ടോപ്പ് ഫൈവില്‍ എത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി കൂടിയായിരുന്നു റംസാന്‍. ഓരോ ടാസ്‌കുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

1

ബിഗ് ബോസ് ഹൗസിലെ ടാസ്‌കുകളാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്ന് റംസാന്‍ പല അഭിമുഖങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും മണിക്കുട്ടനെയും കുറിച്ച് തുറന്നു പറയുകയാണ് താരം. ഇന്ത്യഗ്ലിറ്റ്‌സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റംസാന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. റംസാന്റെ വാക്കുകളിലേക്ക്..

2

ബിഗ് ബോസില്‍ ആരൊക്കെ വിന്നര്‍ ആകുമെന്ന ഒരു കാര്യത്തില്‍ പ്രതീക്ഷ വച്ചിരുന്നില്ലെന്ന് റംസാന്‍ പറയുന്നു. മണിക്കുട്ടന്‍ വിന്നറായതില്‍ സന്തോഷമുണ്ടെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും റംസാന്‍ പറഞ്ഞു. അവസാനം രണ്ട് പേരായി മണിക്കുട്ടനെയും സായിയെയും തിരഞ്ഞെടുത്തപ്പോള്‍ അതില്‍ മണിക്കുട്ടനാണ് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തതെന്ന് റംസാന്‍ പറഞ്ഞു.

3

രണ്ട് പേരും വന്നുനിന്നപ്പോള്‍ മണിക്കുട്ടന് തന്നെ കിട്ടണമെന്നായിരുന്നു ആഗ്രഹം. അത് അങ്ങനെ തന്നെ സംഭവിച്ചു- റംസാന്‍ പറഞ്ഞു. ബിഗ് ബോസിന് ഉള്ളില്‍ ചെന്നപ്പോള്‍ തനിക്ക് സംഭവിച്ച മാറ്റത്തെ കുറിച്ചും റംസാന്‍ പറഞ്ഞു. അവിടെ പോകുന്നതിന് മുമ്പ് താന്‍ മുഴുവനായും ഡ്രിം ഒക്കെ ചെയ്തിട്ടാണ് പോയത്. പിന്നെ എനിക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സാധിച്ചില്ല, അപ്പോഴാണ് തനിക്ക് ഇത്രയധികം മീശയുണ്ടെന്ന കാര്യം മനസിലായതെന്ന് റംസാന്‍ പറഞ്ഞു.

4

അഭിമുഖത്തിനിടെ അവതാരകന്‍ ചോദിച്ച റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കും റംസാന്‍ മറുപടി പറഞ്ഞു. മലയാളത്തില്‍ ഡാന്‍സ് ചെയ്യാന്‍ ഏത് താരത്തോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിന് ചാക്കോച്ചന്‍ എന്നായിരുന്നു റംസാന്‍ മറുപടി നല്‍കിയത്. ബോളിവുഡിലെ ഇഷ്ടപ്പെട്ട ഡാന്‍സര്‍ ചോദ്യത്തിന് ഒരുപാട് പേരുണ്ടെന്നായിരുന്നു റംസാന്‍ പറഞ്ഞത്. അതില്‍ കുറച്ച് പേരുകളും റംസാന്‍ വ്യക്തമാക്കി.

5

രണ്‍വീര്‍ സിംഗിനെ വലിയ ഇഷ്ടമാണ്, പുള്ളിയുടെ വൈബും കാര്യങ്ങളും എല്ലാവരില്‍ നിന്നും വ്യത്യസ്തമാണ്, അങ്ങനെ നമുക്ക് നമ്മുടേതായ ഒരു വൈബ് ഉണ്ടാക്കിയെടുക്കാന്‍ ഭയങ്കര പാടാണ്. അങ്ങനെ ബോളിവുഡ് എന്നൊരു പ്ലാറ്റഫോമില്‍ അദ്ദേഹം ഉണ്ടാക്കിെയടുത്ത വൈബ് വേറെ ലവലാണ്. പ്രത്യേകിച്ച് പത്മാവദ് എന്ന ചിത്രത്തില്‍ ഒരു പാട്ട് സീന്‍ കണ്ടാല്‍ മനസിലാവും, അത് അദ്ദേഹത്തെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല എന്ന്- റംസാന്‍ പറഞ്ഞു.

6

തന്നെ ഷോക്ക് ചെയ്യിപ്പിച്ച ഒരാളാണ് വരുണ്‍ ധവാന്‍. കാരണം, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന മൂവിയില്‍ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് കൂടുതല്‍ ഇഷ്ടം. അതിന് ശേഷം ഭയങ്കരമായ ഡ്രാഫ്റ്റിംഗ് ചേഞ്ച് വന്നെരാളാണ് വരുണ്‍ ധവാന്‍. അദ്ദേഹം എടുക്കുന്ന എഫേര്‍ട്ടിന് അഭിനന്ദിക്കണം. അങ്ങനെയാണ് അദ്ദേഹത്തിന്റെ വലിയൊരു ഫാനായത്. ബോളിവുഡിലെ ലിസ്റ്റ് പറഞ്ഞാല്‍ ഇങ്ങനെ പോയിക്കൊണ്ടിരിക്കും- റംസാന്‍ വ്യക്തമാക്കി.

7

ബിഗ് ബോസ് യാത്ര ഒറ്റവാക്കില്‍ പറയാന്‍ പറഞ്ഞാല്‍, ടീച്ചര്‍ എന്ന് പറയാം. എന്റെ കരിയറില്‍ ഏറ്റവും വലിയ ടേണിംഗ് പോയിന്റ്, എന്‍രെ ഡാന്‍സ് തന്നെയാണെന്നാണ് വിശ്വാസം. അതിന്റെ കൂടെ ആക്ടിംഗ് കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ട്. അതില്‍ ഞാന്‍ ഭയങ്കരമായിട്ട് വിഷശ്വസിക്കുന്നു- റംസാന്‍ പറഞ്ഞു.

8

ഒരു ദിവസം ഒരു സെലിബ്രിറ്റിയോടൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ചാല്‍ അത് ആരാകുമെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, അത് ദുല്‍ഖര്‍ സല്‍മാനായിരിക്കുമെന്ന് റംസാന്‍ പറയുന്നു. കാരണം അദ്ദേഹം നല്ലൊരു ട്രാവലറാണെന്ന് എനിക്ക് മനസിലായിട്ടുണ്ട്. ഒരുപാട് ബൈക്കുകളുടെയും കാറുകളുടെയും കളക്ഷനുള്ള വ്യക്തിയാണല്ലോ, എനിക്ക് അതിനോട് വലിയ ക്രേസാണെന്ന് റംസാന്‍ പറഞ്ഞു.

9

ദുല്‍ഖറിന്റെ കാര്‍, ബൈക്ക് സെലക്ഷനൊക്കെ ഭയങ്ക യുണീക് ആണ്. സുഹൃത്തുകളോടൊപ്പം ട്രിപ്പ് പോകുന്നതിന്റെ പല വീഡിയോസും കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു ഡേ മുഴുവനായും സ്‌പെന്‍ഡ് ചെയ്യാന്‍ അവസരം കിട്ടിയാല്‍ നന്നായിരിക്കും. കൊറോണ കാലത്തുണ്ടായ ലോക്ക് ഡൗണില്‍ ഏറ്റവും പഠിച്ച കാര്യം വ്യായാമത്തെ കുറിച്ചാണ്. അതുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്ന് റംസാന്‍ പറയുന്നു.

10

ഒറ്റ വാക്കില്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളും അവതാരകന്‍ ചോദിച്ചു. ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പേരായിരുന്നു അവതാരകന്‍ ചോദിച്ചത്. റിതു മന്ത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ സിംഗര്‍ ഓഫ് ദ സീസണ്‍, കിടിലം ഫിറോസ്- മോട്ടിവേഷണല്‍ സ്പീക്കര്‍, മണിക്കുട്ടന്‍- നടന്‍, ഡിംപല്‍- ഫുള്‍ലി പാക്കഡ് വിത്ത് എനര്‍ജി, നോബി- ചിരിക്കുടുക്ക, സായി- മോട്ടിവേഷന്‍, അനൂപ് - അക്ടര്‍ എന്നിങ്ങനെയായിരുന്നു റംസാന്റെ മറുപടി.

11

ബിഗ് ബോസാണോ ഡി ഫോര്‍ ഡാന്‍സില്‍ എതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ഡി ഫോര്‍ ഡാന്‍സ് എന്നായിരുന്നു റംസാന്‍ പറഞ്ഞത്. അതിനുള്ള കാരണവും താരം വ്യക്തമാക്കി. ഞാന്‍ ഒരുപാട് ആഗ്രഹിച്ച വേദിയാണ് ഡി ഫോര്‍ ഡാന്‍സ്, ബിഗ് ബോസ് എന്നത് ഞാന്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ആഗ്രഹിച്ച കാര്യമല്ല ബിഗ് ബോസ്, എന്നാല്‍ വന്നു ചേര്‍ന്ന ഒരു നല്ല കാര്യമാണ്- റംസാന്‍ പറഞ്ഞു.

12

തന്റെ പ്രണയത്തെ കുറിച്ചും റംസാന്‍ അഭിമുഖത്തിനിടെ സൂചിപ്പിച്ചു, പ്രണയമില്ലാത്തവര്‍ ആരാണുള്ളത്, എത്ര വര്‍ഷങ്ങളായുള്ള പ്രണയമാണെന്ന് റംസാന്‍ പറഞ്ഞില്ല. 'ബിഗ് ബോസ് നിന്ന് പുറത്തുവന്നപ്പോള്‍ പ്രണയിനിയുമായി സംസാരിച്ചു, റിതുവുമായി ഔട്ട് വന്നതിനെ തുടര്‍ന്ന് പുള്ളിക്കാരത്തിക്ക് വിഷമമുണ്ടാക്കി, പിന്നീട് ഞാന്‍ വിളിച്ച് എല്ലാം സംസാരിച്ച് സോള്‍വാക്കി'- റംസാന്‍ പറഞ്ഞു.

13

ഈ ബിഗ് ബോസ് സീസണില്‍ റംസാന് ഇഷ്ടപ്പെട്ട ഡാന്‍സ് പെര്‍ഫോമന്‍സുകളെ കുറിച്ചും താരം പറഞ്ഞു. സൂര്യയ്ക്ക് മണിക്കുട്ടനും പഠിപ്പിച്ചുകൊടുത്ത ഡാന്‍സ് ഏറെ ഇഷ്ടപ്പെട്ടെന്നും താനും സന്ധ്യയുമായി പെര്‍ഫോം ചെയ്ത ഡാന്‍സും തനിക്ക് ഇഷ്ടപ്പെട്ടെന്നും റംസാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+