മണിക്കുട്ടനെ വളർത്തിയത് ആ 2 പേർ.. ഫാൻ ഫൈറ്റ് മാറ്റി ചിന്തിച്ചാൽ ഇതല്ലേ ശരി?; വൈറൽ കുറിപ്പ്
ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീയുടെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വിജയിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഞായറാഴ്ച പൂർത്തിയായിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തങ്ങളുടെ ഇഷ്ട മത്സരാർത്ഥികളെ കുറിച്ചുള്ള കുറിപ്പുകൾ ഇപ്പോഴും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. അക്കൂട്ടത്തിൽ മണിക്കുട്ടനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

നായകൻ ഇയാൾ തന്നെ !ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർത്ഥി .
പലപ്പോഴും ദൈവത്തെ പ്രകീർത്തിച്ചും ,സ്‌ത്രീകളെക്കുറിച്ചു ബഹുമാനത്തോടെ സംസാരിച്ചും ,വിവാഹിതനാകാനുള്ള സ്വപ്നം പങ്കുവച്ചും ,വളർന്ന സാഹചര്യങ്ങളിലെ ഇല്ലായ്മകൾ പങ്കുവച്ചു കരഞ്ഞും ,ലാലേട്ടന്റെ മുന്നിൽ അതി വിനയം കാണിച്ചു ഭയപ്പാടോടെ നിന്നും അയാളൊരു നായകനായി മാറി .

ഇയാളെ തുടക്കത്തിൽ തന്നെ വെല്ലുവിളിച്ച കിടിലവും ,ഇയാളുടെ പ്രണയത്തിനായി പിറകെ ശല്യപ്പെടുത്തി നടന്ന സൂര്യയും ചേർന്നാണ് ഒരു ആവറേജ് കണ്ടസ്റ്റന്റ് ആയിരുന്ന ഇയാളെ ഇന്ന് കാണുന്നത്ര വളർത്തിയത് .ഒപ്പം ഇയാളോട് ഇഷ്ടം കൂടാനായി മാത്രമുള്ള വൈൽഡ് കാർഡുകൾ (angel)പോലും വന്നു !!

ഏഷ്യാനെറ്റ് പരമാവധി സഹായിച്ച ഒരു മത്സരാധിയാണ് മണിക്കുട്ടൻ .ഈ സീസണിലെ ഒട്ടുമുക്കാൽ ടാസ്കുകളും അഭിനയ പ്രാധാന്യമുള്ളതായതിനാൽ ഒരഭിനേതാവായ മണിക്കുട്ടന് നന്നായി സ്കോർ ചെയ്യാൻ പറ്റി .ഫിസിക്കൽ ടാസ്കുകളിൽ ഇദ്ദേഹത്തിന്റെ പ്രകടനം പലപ്പോഴും ആവറേജ് മാത്രമായി ഒതുങ്ങി .

ടിമ്പൽ നോടുള്ള സൗഹൃദം മലയാളിക്ക് ഒരുപാട് ഇഷ്ടം തോന്നിയെങ്കിലും ടിമ്പൽ പറയുന്നത് തലയാട്ടി അനുസരിക്കുന്ന ഒരു പാവത്താൻ എന്ന ഇമേജ് വിനയായി .അവസാന ആഴ്ചകളിൽ ടിമ്പലിന്റെ കുറ്റംപറയലുകളുടെ നിരന്തര ശ്രോതാവായി നിലപാടുകളില്ലാതെ ,വ്യക്തിത്വമില്ലാതെ ,കൈ കോർത്തിരിക്കൽ മണിക്കുട്ടന്റെ അതുവരെയുള്ള ആരാധകരെപ്പോലും ആശങ്കയിലാക്കി.

മാനസികമായി ഏറ്റവും വീക്കായ മത്സരാർത്ഥി ആയിരുന്നു മണിക്കുട്ടൻ .ഈ സീസണിൽ ഏറ്റവും കൂടുതൽ കണ്ണീർ ഒഴുക്കിയതും ഇദ്ദേഹമാണ് .ജനങ്ങളുടെ മനസറിഞ്ഞു പെരുമാറാൻ ഉള്ള സവിശേഷമായ കഴിവ് അയാളെ പെട്ടെന്ന് ജനങ്ങളിലേക്ക് അടുപ്പിച്ചു.

ഒരുപാടിടങ്ങളിൽ അഭിനയിക്കുകയാണെന്നും ,ഒരുപാടിടങ്ങളിൽ നിലപാടുകളിലെന്നും തോന്നി .കഷ്ടപ്പാടിന്റെ കഥപറഞ്ഞു ,അനാഥബാല്യത്തിന്റെ , മദ്യപാനിയായ അച്ഛന്റെ കഥ പറഞ്ഞു കരയിച്ച് അയാൾ ഒരുപാട് ഹൃദയങ്ങൾ കീഴടക്കി .

പക്ഷേ മത്സരത്തിന്റെ മുന്നോട്ട് പോക്ക് പകുതിയിൽ ഉപേക്ഷിച്ചു പുറത്തു പോയപ്പോൾ മുതൽ ഇയാൾക്ക് വിന്നർ ആകാനുള്ള അർഹത നഷ്ടപ്പെട്ടു .കാരണം ഈ മത്സരം മനസികബലം അസിസ്‌ഥാനപ്പെടുത്തിയുള്ളതാണ് എന്നത് തന്നെ !!

നന്നായി സംസാരിക്കാൻ അറിയാത്തതും ,ഗ്രൂപ്പിസവും ,വിധേയത്വവും പിഴവാണ് .ലാലേട്ടന്റെ ഇഷ്ട കണ്ടസ്റ്റന്റ് എന്ന് തോന്നിപ്പിച്ചതും ,ഏഷ്യാനെറ്റിന്റെ നായകൻ ഇമേജ് ചാർത്തലും ഇയാളെ ഒരുപാട് സഹായിച്ചു .ഈ സീസണിൽ ഒരു മികച്ച കണ്ടസ്റ്റന്റ് ആയിരുന്നു ഇദ്ദേഹമെങ്കിലും പൂർത്തിയാകാത്ത ഗെയിം ആണ് മണിക്കുട്ടന്റേത് .ഫാൻ ഫൈറ്റുകൾ മാറ്റിയിട്ട് ചിന്തിച്ചാൽ ഇതല്ലേ ശരി ??
മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍


Click it and Unblock the Notifications
