• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസഹനീയം ഫിറോസ് ഖാന്‍... ഇത്തവണ ഇര ഋതുമന്ത്ര; ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ എന്ന് പരിഹാസം

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആയിരുന്നു ഫിറോസ് ഖാന്‍ -സജ്‌ന ദമ്പതിമാരുടെ പ്രവേശനം. വന്നുകയറിയ അന്ന് മുതല്‍ ഇന്ന് വരെ ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ പ്രശ്‌നക്കാരന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായി നില്‍ക്കുന്നത് ഫിറോസ് ഖാന്‍ ആണ്.

ആ സര്‍പ്രൈസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രമ്യ പണിക്കര്‍ തന്നെ... പുറംലോകം കാണാതെ മൂന്നാഴ്ച

അനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനം

ഓരോ സമയത്തും ആരുമായി പ്രശ്‌നമുണ്ടാക്കണം എന്നാലോചിച്ചാണോ ഫിറോസ് നടക്കുന്നത് എന്ന് ആര്‍ക്കും സംശയം തോന്നും. ഏറ്റവും ഒടുവില്‍ ഋതു മന്ത്ര ആയിരുന്നു ഫിറോസിന്റെ ഇര. എല്ലാം കേട്ടുകൊണ്ട് വെറുതേ നില്‍ക്കാന്‍ ഋതുവും തയ്യാറായിരുന്നില്ല. വിശദാംശങ്ങള്‍...

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

ഋതുവും നോബിയും

ഋതുവും നോബിയും

അടുക്കളയില്‍ വച്ചായിരുന്നു സംഭവം. ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഋതു മന്ത്ര, ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന നോബിയോട് സംസാരിക്കവേ ആണ് ഒരു ഷൂട്ടിങിന് പോയ കാര്യം പരാമര്‍ശിച്ചത്. നോബിയും ഋതുവും തമ്മിലുള്ള സംഭാഷണത്തില്‍ ഫിറോസ് ഖാന് എന്ത് കാര്യം എന്നല്ലേ...

ചാടിക്കേറി ഇടപെട്ടു

ചാടിക്കേറി ഇടപെട്ടു

സംഭാഷണം ഋതുവും നോബിയും തമ്മിലായിരുന്നു. ഇത് കേട്ട് അല്‍ മാറിയിരിക്കുകയായിരുന്നു ഫിറോസ് ഖാന്‍. ഉടനടി ഋതുവിന് നേരെ എത്തി ഒരു ചോദ്യം തൊടുക്കുകയായിരുന്നു ഫിറോസ്. മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു അത്.

ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ

ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ

'ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ' എന്നായിരുന്നു ഫിറോസിന്റെ ചോദ്യം. ഇതൊരു തര്‍ക്കമാകാതിരിക്കാന്‍ ആദ്യഘട്ടത്തില്‍ ഋതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒതുക്കത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുക എന്നതായിരുന്നു ഋതു ലക്ഷ്യമിട്ടത്.

ഫിറോസിന്റെ ചൊറിച്ചില്‍

ഫിറോസിന്റെ ചൊറിച്ചില്‍

എന്നാല്‍ ആ സംഭാഷണം ഒരു വഴക്കില്‍ അവസാനിപ്പിക്കണം എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു ഫിറോസ് ഖാന്‍. ഋതു പറയുന്ന ഒരു കാര്യവും ഉള്‍ക്കൊള്ളാനുള്ള മനസ്സ് കാണിക്കാതെ, എന്തൊക്കെയോ പറഞ്ഞുകൊണ്ട് ചൊടിപ്പിക്കുകയായിരുന്നു ഫിറോസ്.

ഷൂട്ട് എന്ന് പറഞ്ഞാല്‍

ഷൂട്ട് എന്ന് പറഞ്ഞാല്‍

ഷൂട്ട് എന്ന് പറഞ്ഞാല്‍ സിനിമ ഷൂട്ടിങ് മാത്രമാണെന്ന് അര്‍ത്ഥമില്ലെന്ന് ഋതു വിശദീകരിച്ചു. താന്‍ പരസ്യ ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് എന്നും വിശദീകരിച്ചു. എന്നാല്‍ ഇതിനേയും പരിഹസിക്കുകയായിരുന്നു ഫിറോസ് ഖാന്‍.

അസഹനീയം

അസഹനീയം

ഫിറോസ് ഖാന്റെ വാക്കുകളും വാദങ്ങളും അസഹനീയമായി തുടര്‍ന്നു. ഇതിനിടെ മണിക്കുട്ടന്‍ വിഷയത്തില്‍ ഇടപെട്ടു. ഒരാളുടെ പ്രൊഫഷനെ അപമാനിക്കരുത് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ഈ ആഴ്ചയിലെ ക്യാപ്റ്റനും മണിക്കുട്ടനാണ്.

സൂര്യയും രംഗത്ത്

സൂര്യയും രംഗത്ത്

മണിക്കുട്ടന്റെ വാക്കുകളും ഫിറോസ് ഖാന്‍ ചെവിക്കൊണ്ടില്ല. ഇതിനിടെ സൂര്യയും ഋതുമന്ത്രയെ പിന്തുണച്ച് രംഗത്തെത്തി. ഋതുവിനൊപ്പം താനും ചാല്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആ പരിപാടിയില്‍ രജിഷ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞു. ഇതിനേയും പരിഹസിക്കുകയായിരുന്നു ഫിറോസ്.

ആരുണ്ട് ബാക്കി

ആരുണ്ട് ബാക്കി

ബിഗ് ബോസ് ഹൗസില്‍ ഫിറോസ് ഖാന്‍ പ്രശ്‌നമുണ്ടാക്കാത്ത ഒരാള്‍ പോലും ഇപ്പോള്‍ ശേഷിക്കുന്നില്ല. ഒട്ടുമിക്ക തര്‍ക്കങ്ങളും സൃഷ്ടിക്കുന്നതും ഫിറോസ് ഖാന്‍ തന്നെ ആയിരിക്കും. നെഗറ്റീവ് ഇമേജിലൂടെ മറ്റൊരു തരത്തില്‍ പ്രേക്ഷക പിന്തുണ ഉറപ്പാക്കുന്നും ഉണ്ട് ഫിറോസ്- സജ്‌ന ദമ്പതിമാര്‍

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  വള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽ

  സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്

  English summary
  Bigg Boss Malayalam season 3: This time Firoz Khan selected Rithu Manthra for his arguments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X