ബിഗ് ബോസിലെ ആ 3 ടോപ് പ്ലയേഴ്സ് ഒതുങ്ങി, അടുത്ത വെടിക്കെട്ടിന് ആര് തിരികൊളുത്തും? വൈറൽ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ മൂന്ന് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ പോരാട്ടതിന്റെ ചൂടും ചൂരും കനക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡ് തകർപ്പനായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എല്ലാ മത്സരാർത്ഥികളോടും മോഹൻലാലിന്റെ തകർപ്പൻ ഡയലോഗുകളുണ്ടായിരുന്നു. ടോപ് പ്ലയേഴ്സ് ആയ ചിലർ ഈ ഒരു എപിസോഡോട് കൂടി ഒതുക്കപ്പെട്ടിരിക്കുകയാണ് എന്നാണ് ബിഗ് ബോസ് ആരാധകൻ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. വായിക്കാം

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

അഹങ്കാരവും ഓവർ കോൺഫിഡൻസും

അഹങ്കാരവും ഓവർ കോൺഫിഡൻസും

കുറിപ്പ് ഇങ്ങനെ: ' ദ കംപ്ലീറ്റ് ബിഗ് ബോസ് ഷോ!! ഇന്നലത്തെ എപ്പിസോഡിനെ അങ്ങനെ വിളിക്കാം... പരിധിയിലധികം കത്തിത്തുടങ്ങിയ മത്സരാഗ്നി ഒരൊറ്റ എപ്പിസോഡിൽ ബിഗ് ബോസ് വെള്ളം കോരിയൊഴിച്ചു കെടുത്തി.. പ്രധാനമായും 4 സ്ട്രോങ് മത്സരാർഥികളാണ് ഇന്നു വിചാരണ ചെയ്യപ്പെട്ടത്..

1.റംസാൻ : പത്താം ആഴ്ച വരെ നോമിനേഷൻ കാർഡ് ഉപയോഗിക്കാതെ തന്നെ വളരെ മികച്ച രീതിയിൽ മത്സരിച്ച റംസാൻ അഹങ്കാരവും ഓവർ കോൺഫിഡൻസും കാരണം നിലയില്ലാത്ത വെള്ളത്തിലേക്കു കൂപ്പുകുത്തി.. ഇനിയുള്ള എല്ലാ ആഴ്ചയിലും ഡയറക്ട് നോമിനേഷൻ എന്ന കടമ്പ മത്സരാർഥി എന്ന നിലയ്ക്ക് നല്ല ടെൻഷൻ നൽകുന്ന ഒന്നാണ്. ഒരു സ്ട്രോങ് മത്സരാർഥിക്ക് ഇത്രയും കഠിനമായ പണിഷ്മെന്റ് കൊടുക്കാൻ കാരണം മാന്യതയില്ലാത്ത പ്രവർത്തി തന്നെയാണ്.

" ബിഗ് ബോസിന്റെ സ്പെഷ്യൽ കിഡ് "

2 & 3 :ഡിമ്പൽ & ഫിറോസ് : ഫിറോസ് ഡിമ്പൽ സിമ്പതിയുപയോഗിക്കുന്നു എന്ന ആരോപണത്തെക്കാൾ ബിഗ്ബോസിനെ ചൊടിപ്പിച്ചത് നോമിനേഷൻ സമയത്തെ " ബിഗ് ബോസിന്റെ സ്പെഷ്യൽ കിഡ് " എന്ന വിളിയാണെന്ന് തോന്നുന്നു.. തെറ്റായിട്ടൊന്നും പറഞ്ഞില്ല എന്നതിൽ തുടങ്ങി വിളിക്കാനുള്ള കാരണവും ക്യാപ്റ്റൻസി ടാസ്കിനെ പറ്റിയും ടാസ്കിനിടയിലെ പ്രൊവോക്ഡ് ആയതുമൊക്കെ അക്കമിട്ടു നിരത്താൻ തുടങ്ങിയ ഫിറോസ് ലാലേട്ടന്റെ മറു ചോദ്യങ്ങൾക്ക് മുന്നിൽ പരുങ്ങി.. പുറത്തെ അവസ്ഥ കൂടെ സൂചിപ്പിച്ചപ്പോൾ എല്ലാം കയ്യിൽ നിന്നു പോയ അവസ്ഥ ആയി..

ഒടുവിൽ മാപ്പുപറയേണ്ടി വന്നു

ഒടുവിൽ മാപ്പുപറയേണ്ടി വന്നു

ഇവിടെയും വർക് ആയത് ഒരു രീതിയിൽ ഡിമ്പലിന്റെ സിമ്പതി സ്ട്രാറ്റജി ആണെന്നു പറയാതെ വയ്യ.. ഗത്യന്തരമില്ലാതെ അയാൾക്ക് ഗയിം പ്ലാൻ കയ്യിൽ നിന്നു പൊയി എന്നു മനസിലായി.. ഒടുവിൽ മാപ്പുപറയേണ്ടി വന്നു.. ഡിമ്പലിനോട് "ഫിറോസ് നിൽക്കുന്നതിൽ പ്രശ്നമുണ്ടോ ?" എന്ന ചോദ്യത്തിനു വളരെ മനോഹരമായി ഡിമ്പൽ മറുപടി നൽകി .. ഒരു ഗയിമറുടെ ബുദ്ധി പ്രകടിപ്പിച്ചു.. കഴിഞ്ഞ സീസണിലെ രേഷ്മയുടെ അവസ്ഥ നമ്മൾ കണ്ടതാണല്ലോ (സാഹചര്യം വ്യത്യസ്ഥമാണെങ്കിലും)

പുറത്തു വരാൻ താൽപര്യം

പുറത്തു വരാൻ താൽപര്യം

തന്റെ ഗയിം പ്ലാൻ വളരെ നെഗറ്റിവിറ്റിയാണ് പുറത്തുണ്ടാക്കിയതെന്നു മനസില്ലാക്കിയ ഫിറോസ് തനിക്ക് പുറത്തു വരാൻ താൽപര്യമുണ്ടെന്നു പറഞ്ഞത് അവിടെ നിന്നു പിന്നീട് വരാൻ സാധ്യതയുള്ള ഔദാര്യം ടൈപ്പ് കമന്റുകളിൽ നിന്നു അയാളെ രക്ഷിക്കുമായിരിക്കാം. ഇതേ രീതിയിൽ ആക്രമണം നടത്തിയ പൊളി ഫിറോസിനു കൊടുത്ത പണിഷ്മെന്റ് രീതിയിലുള്ള ഒന്നും കിടിലത്തിനു നേരെ ബിഗ് ബോസ് കൊണ്ടു വന്നില്ല എന്നത് ശ്രദ്ധേയമാണ്

ഫിറോസ് നിൽക്കട്ടെ

ഫിറോസ് നിൽക്കട്ടെ

ഡിമ്പലിനോട് മമ്മിയും പപ്പയും എല്ലാർക്കുമുണ്ട് ... കരയാതെ ധൈര്യമായി ഗയിം കളിക്കാൻ പറഞ്ഞതും നന്നായി.. പ്രതീക്ഷിച്ചത്ര പണിഷ്മെന്റുകൾ കിട്ടത്തതു കൊണ്ടാകണം ഇടയ്ക്കു നടന്ന ടാസ്കിൽ വളരെ റിലാക്സ്ഡ് ആയി പങ്കെടുക്കുന്ന ഫിറോസിനെ കാണാൻ സാധിച്ചു. ഇതിൽ വേറെ ഒരു കാര്യമുള്ളത് ഇപ്പോൾ ഫിറോസ് നിൽക്കട്ടെ എന്നു പറഞ്ഞ ഡിമ്പൽ നെക്സ്റ്റ് നോമിനേഷനിൽ ഫിറോസിനെ പറഞ്ഞാൽ അതു വിരോധാഭാസമാകും

ഉത്തരം പഠിച്ചു വന്ന പഠിപ്പി

ഉത്തരം പഠിച്ചു വന്ന പഠിപ്പി

4. മണിക്കുട്ടൻ: എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പഠിച്ചു വന്ന പഠിപ്പി , ചോദിച്ച ഔട്ട് ഓഫ് സിലബസ് ചോദ്യത്തിനുള്ളിൽ പകച്ചു പോയ അവസ്ഥയാണ് മണിക്കുട്ടനു പറ്റിയത്. സന്ധ്യയുടെ വ്യക്തവും ശക്തവുമായ ആരോപണത്തിൽ ലാലേട്ടന്റെ നിലപാട് അയാളെ ചെറുതായൊന്നു തളർത്തി.. ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ പരുങ്ങിയ മണിയെ മനോനില ശരിയല്ല എന്നു പറഞ്ഞും രണ്ടാമതും ന്യായികരിക്കാൻ ശ്രമിച്ചപ്പോ അനൂപിനെ പൊളി വിളിച്ച "ഏഴാം കിട " ഡയലോഗിനെതിരെ പ്രതികരിച്ച ആളാണോ ഈ ചോദ്യം ചോദിച്ചത്? എന്ന ചോദ്യത്തിനു മുന്നിൽ വ്യക്തമായ ഉത്തരമില്ലാതെ അയാൾ കുഴങ്ങി..

മണി ഇമോഷണലി ഹർട്ട് ആയി

മണി ഇമോഷണലി ഹർട്ട് ആയി

ലാലേട്ടൻ സന്ധ്യയോട് മാപ്പു പറഞ്ഞതു കൂടി ആയപ്പോ മണി ഇമോഷണലി ഹർട്ട് ആയി.. ഇടയ്ക്ക് ഡിമ്പൽ മണിയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.. ഇവിടെ പൊളിഞ്ഞു വീണത് ഡിമ്പലിന്റെ സിമ്പതി സ്ട്രാറ്റജിയും ഫിറോസിന്റെ കടന്നാക്രമണ സ്ട്രാറ്റജിയുമാണ്.. ഇനി ആരും ഡിമ്പലിനെ ഇങ്ങനെ ഒരു രീതിയിൽ പ്രൊവോക്ക് ചെയ്യാൻ സാധ്യതയില്ല.. ഇനി സ്വയം പ്രൊവോക്ഡ് ആയി കരച്ചിലുമായി മുന്നോട്ടു പോകാനും കഴിയില്ല... ഓരോ സമയത്തും തെറ്റു മനസിലാക്കി ഗയിമിലേക്ക് തിരിച്ചു വന്നയാളാണ് ഫിറോസ് ..

അയാൾ തിരിച്ചു വരട്ടെ

അയാൾ തിരിച്ചു വരട്ടെ

പുതിയ സ്ട്രാറ്റജിയുമായി അയാൾ ഗയിമിലേക്ക് വരുമോ അതോ ലാലേട്ടനോട് പറഞ്ഞ പോലെ മത്സര ബുദ്ധിയും താൽപര്യവുമില്ലാതെ പതിയെ എലിമിനേഷനിൽ എത്തുമോ എന്ന് കണ്ടറിയണം.. മണിക്കുട്ടൻ ഇമോഷണലി ഹർട്ട് ആയതിനാൽ വീണ്ടും കൺഫഷൻ റൂമിനെ അഭയം പ്രാപിക്കാൻ ചാൻസുണ്ട്. ഇന്നത്തെ സംഭവം അയാളെ നന്നായി ഉലച്ചിട്ടുണ്ട്.. അതെല്ലാം ഓവർകം ചെയ്ത് മത്സര ബുദ്ധിയോടെ അയാൾ തിരിച്ചു വരട്ടെ. മണി, കിടിലം, നോബി തുടങ്ങിയ മൂന്നുപേർക്കും കാര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകാത്തത് ഒരു കല്ലുകടിയായി തോന്നി. മണി, കിടിലം , റംസാൻ തുടങ്ങിയ 3 ടോപ്പ്പ്ലയേഴ്സ് ഒതുങ്ങിയ സ്ഥിതിക്ക് അടുത്ത വെടിക്കെട്ടിനു ആരു തിരികൊളുത്തും എന്നത് തിങ്കളാഴ്ച മുതൽ അറിയാം..''

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+