'അതുകൊണ്ടാവും നീ രക്ഷപ്പെടാത്തത്'; പലരും തന്നോട് പറഞ്ഞ അക്കാര്യം വെളിപ്പെടുത്തി മണിക്കുട്ടന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. മൂന്ന് സീസണ്‍ പിന്നിട്ടെങ്കെിലും ഷോ ഏറ്റവും കൂടുതല്‍ ജനകീയമായത് മൂന്നാമത്തെ സീസണില്‍ ആണെന്ന് വേണം പറയാന്‍. ഓരോ മത്സരാര്‍ത്ഥികളെയും പ്രേക്ഷകര്‍ അത്രയും നെഞ്ചിലേറ്റിയിട്ടുണ്ട്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ച ഒരു മത്സരാര്‍ത്ഥിയായിരുന്നു മണിക്കുട്ടന്‍. ആ മണിക്കുട്ടന്‍ തന്നെ ഇത്തവണ വിജയ കിരീടം ചൂടി. ഇപ്പോഴിതാ മണിക്കുട്ടന്‍ തന്റെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഒപ്പം പുതിയ ചിത്രമായ നവരസയിലെ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മണിക്കുട്ടന്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്.

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

1

തന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയാണെന്ന് മണിക്കുട്ടന്‍ പറയുന്നു. സ്റ്റേജില്‍ നന്നായി പെര്‍ഫോം ചെയ്യുന്നതും എല്ലാം അതിന് വേണ്ടിയാണ്. അത് നന്നായെങ്കില്‍ സിനിമയിലേക്ക് നല്ല വേഷങ്ങള്‍ ലഭിക്കുമെന്ന് കരുതാറുണ്ടെന്ന് മണിക്കുട്ടന്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ തിരിച്ചറിയുമെന്ന് കരുതിയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ പോയത്. എല്ലാം സിനിമയ്ക്ക് ഗുണമാകുമല്ലോ എന്നാണ് ഓര്‍ക്കുകയെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

2

ബിഗ് ബോസിന്റെ ആദ്യത്തെയും രണ്ടാമത്തെയും സീസണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അന്ന് സിനിമയുടെ തിരക്ക് കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല. ലോക്ക് ഡൗണിനെ തുടര്‍ന്ന് മറ്റ് വര്‍ക്കുകളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ ഇരിക്കുമ്പോഴാണ് മൂന്നാമത്തെ സീസണിലേക്കുള്ള വിളി വന്നത്. ഒരു മൂന്നാഴ്ചയൊക്കെ നില്‍ക്കാലോ എന്ന് ഓര്‍ത്താണ് ബിഗ് ബോസില്‍ പങ്കെടുത്തതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

3

വന്നപ്പോള്‍ എങ്ങനെ നില്‍ക്കാം, ഫ്‌ളാറ്റ് നേടാന്‍ എന്ത് ചെയ്യാം എന്നൊന്നും പദ്ധതിയിട്ടിരുന്നില്ല. ഓരോ ദിവസവും ആലോചിച്ചത് അന്നത്തെ ദിവസത്തെ കുറിച്ചാണ്. 15 വര്‍ഷം സിനിമയ്ക്ക് വേണ്ടി അധ്വാനിച്ചതിന്റെ പേരിലാണ് ബിഗ് ബോസിലേക്ക് അവസരം നല്‍കിയതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസില്‍ എത്തി രണ്ടാഴ്ച പിന്നിട്ട് ടാസ്‌ക് ലഭിച്ചതോടെയാണ് ഇത് എനിക്ക് പറ്റിയ നല്ലൊരു പ്ലാറ്റ് ഫോമാണല്ലോ എന്ന് തോന്നിയതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

4

ഓരോ ടാസ്‌കും പെര്‍ഫോം ചെയ്യുമ്പോള്‍ ഇത് എന്റെ സിനിമയ്ക്ക് പ്രയോജനപ്പെടുമല്ലോ എന്നായിരുന്നു ചിന്തിച്ചത്. ഒടുവില്‍ ഫിനാലെ വരെ എത്തിയപ്പോള്‍ വലിയ സന്തോഷം തോന്നി. ഒരു കാര്യത്തിന് നമ്മള്‍ ഇറങ്ങിച്ചെന്നാല്‍ അതിനെ പ്രകൃതി പിന്തുണയ്ക്കും. നമ്മള്‍ തളര്‍ന്നുപോയാലും പ്രകൃതി അത് മനസിലാക്കി കരുത്ത് പകര്‍ന്നുതരും. അതാണ് അവിടെ സംഭവിച്ചതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

5

മോഹന്‍ലാലിനെ കുറിച്ചും മണിക്കുട്ടന്‍ മനസ് തുറന്നു. ലാലേട്ടന്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്ന ഒരാളാണ് ഞാന്‍. ലാലേട്ടന്‍ പഠിച്ച സ്‌കൂള്‍, കോളേജ് ഒക്കെ കാണുമ്പോള്‍ ആഗ്രഹമായിരുന്നു അവിടെ പഠിക്കണമെന്ന്. അങ്ങനെയാണ് എംജി കോളേജില്‍ പഠിക്കാന്‍ ചേരുന്നത്. അന്ന് മുതലേ ലാലേട്ടന്റെ അഭിമുഖങ്ങളൊക്കെ വായിക്കാറുണ്ടെന്ന് മണിക്കുട്ടന്‍ പറയുന്നു.

6

ബിഗ് ബോസിലേക്ക് മുമ്പ് വിളിച്ചപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നുണ്ടായ പ്രതികരണവും മണിക്കുട്ടന്‍ പങ്കുവച്ചു. ആദ്യത്തെ തവണ ബിഗ് ബോസിലേക്ക് വിളിച്ചപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞത് നീ പോവുന്നുണ്ടോ? സൂക്ഷിക്കണം എന്നായിരുന്നു. മൂന്നാം സീസണില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ടെന്നത് ആരും അറിഞ്ഞിരുന്നില്ല. ബിഗ് ബോസിലേക്ക് കയറുന്നതിന് രണ്ട് ദിവസം മുമ്പാണ് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത്. നിനക്കിത് വേണോ എന്നായിരുന്നു അടുത്ത സുഹൃത്തുക്കള്‍ ആദ്യം ചോദിച്ചതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

7

കൊവിഡും ലോക്ക് ഡൗണും കാരണം ജീവിതം സ്തംഭിച്ച് നില്‍ക്കുമ്പോഴാണ് ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നത്. രണ്ടാമതൊന്നും ചിന്തിക്കാനില്ലായിരുന്നു. അവസരങ്ങള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊവിഡും ലോക്ക് ഡൗണും കാരണം വരുമാനം നിലച്ചിരുന്നു. എന്നാല്‍ ചിലവുകള്‍ക്ക് കുറവുണ്ടായിരുന്നില്ല. ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയിയാല്‍ അത് വലിയ നേട്ടമായിരുന്നു.

8

ബിഗ് ബോസ് വിജയിക്കുന്നതോ നൂറ് ദിവസം നില്‍ക്കുന്നതിലോ അല്ല കാര്യം, അവിടെ പോവാമെന്ന് തീരുമാനമെടുത്ത് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വിജയിച്ച് കഴിഞ്ഞു. ആ തീരുമാനം എടുക്കല്‍ തന്നെ വലിയ കാര്യമാണെന്ന് മണിക്കുട്ടന്‍ പറയുന്നു. ചെറിയ ഇന്‍ഡസ്ട്രീയാണ് മലയാളം. കിട്ടുന്ന വരുമാനമൊക്കെ കുറവായിരിക്കും. ജീവിച്ച് പോവാനേ കഴിയൂ. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ട്. അപ്പോഴോക്കെ പരാതികളില്ലാതെ പിന്തുണയായി കുടുംബം കൂടെയുണ്ടായിരുന്നെന്ന് മണിക്കുട്ടന്‍ പറയുന്നു.

9

പുതിയ ഫ്‌ളാറ്റിലേക്ക് എപ്പോള്‍ താമസം മാറുമെന്ന കാര്യത്തെ കുറിച്ചും മണിക്കുട്ടന്‍ പറഞ്ഞു. അതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ കുറച്ചുകൂടി കഴിയും. ഇത്തവണ ഓപ്ഷന്‍ തന്നിട്ടുണ്ട്. നമുക്ക് സെലക്ട് ചെയ്യാം. ഒന്നും പ്‌ളാന്‍ ചെയ്തിട്ടില്ല. ഫ്‌ളാറ്റ് എവിടെ വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

10

തമിഴില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം നവരസയുടെ വിശേഷങ്ങളും മണിക്കുട്ടന്‍ പങ്കുവച്ചു. ബിഗ് ബോസില്‍ പോകുന്നതിന് ഒരു മാസം മുമ്പാണ് നവരസയില്‍ അഭിനയിക്കുന്നത്. പ്രിയന്‍ സാറുമായി സിസിഎല്ലില്‍ നിന്നും തുടങ്ങിയ പരിചയമാണ്. പ്രിയന്‍ സാറിന്റെ മൂന്നോളം പടങ്ങില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. നവരസ അദ്ദേഹത്തോടൊപ്പമുള്ള നാലാമത്തെ ചിത്രമാണെന്നും മണിക്കുട്ടന്‍ പറയുന്നു.

11

നവരസയുടെ ട്രെയിലറിന്റെ താഴെ വന്ന കമന്റുകള്‍ വലിയൊരു അംഗീകാരമായി കണക്കാക്കുന്നു. ജനങ്ങളില്‍ നിന്ന് ലഭിച്ച ഒരു അവാര്‍ഡ് പോലെയാണ് അതിനെ കണക്കാക്കുന്നത്. ആളുകള്‍ നമ്മളുടെ അധ്വാനം തിരിച്ചറിയുന്നു, നമ്മളെ സ്‌നേഹിക്കുന്നു. എത്രത്തോളം നമ്മള്‍ സത്യസന്ധമായി നില്‍ക്കുന്നുവോ അതിന് അനുസരിച്ച് കാലം നമുക്ക് കാത്ത് വയ്ക്കുമെന്നും മണിക്കുട്ടന്‍ പറഞ്ഞു.

12

തന്റെ പേര് മാറ്റണമെന്ന പലരും ആവശ്യപ്പെട്ടിരുന്നെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു. മണിക്കുട്ടന്‍ എന്ന പേര് മാറ്റണം, അതുകൊണ്ടാവും രക്ഷപ്പെടാത്തതെന്ന് പലരും പറഞ്ഞിട്ടിട്ടുണ്ട്. പേരില്‍ അല്ല കാര്യമെന്നാണ് എന്റെ വിശ്വാസം. എല്ലാത്തിനും ഒരു സമയമുണ്ട്. നമ്മള്‍ േ്രപയത്‌നിച്ചുകൊണ്ടിരുന്നാല്‍ മതി. കൈവിടാതിരുന്നാല്‍ സമയം തെളിയുമെന്ന് വിശ്വസിച്ചിരുന്നു. - മണിക്കുട്ടന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+