മണിക്കുട്ടനും ഡിംപലുമല്ല, ടോപ് ത്രീയിൽ ഇവർ മൂന്ന് പേർ; കാരണങ്ങൾ നിരത്തി പ്രേക്ഷകന്റെ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 3ലെ ആദ്യ മൂന്ന് സ്ഥാനക്കാർ ആരായിരിക്കും
മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ മൂന്നാം സീസൺ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഷൂട്ടിങ് തടസപ്പെടുന്നതും പ്രത്യേകം തയ്യാറാക്കിയ സെറ്റിൽ നിന്നും മത്സരാർഥികളെ ഹോട്ടലിലേക്ക് മാറ്റുന്നതും. മത്സരം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അണിയറ പ്രവർത്തകർക്ക് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നത്.
പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം

ഷോ പുഃനരാരംഭിക്കുന്നത് സംബന്ധിച്ച് പല തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമായിട്ടില്ല. എന്നിരുന്നാലും ഷോ പൂർത്തിയാക്കുമെന്ന് തന്നെയാണ് ചാനൽ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. അത് സംഭവിക്കുമെന്ന് തന്നെ പ്രേക്ഷകരും വിശ്വസിക്കുന്നു. ബിഗ് ബോസ് തടസപ്പെട്ടെങ്കിലും പ്രേക്ഷകർ ഇപ്പോഴും സജീവ ചർച്ചകളിലാണ്. ഇതുവരെയുള്ള പ്രകടനങ്ങളുടെ വിലയിരുത്തലുകളും ഫിനാലെ സാധ്യതകളും പരിശോധിക്കുകയാണ് പലരും.

ബിഗ് ബോസ് മലയാളം സീസൺ 3ലെ ആദ്യ മൂന്ന് സ്ഥാനക്കാർ ആരായിരിക്കും. അതിനുള്ള ഉത്തരം വ്യക്തമായ കാരണങ്ങൾ നിരത്തി അവതരിപ്പിക്കുകയാണ് ഒരു പ്രേക്ഷകൻ. ഋതു, അനൂപ്, കിടിലൻ ഫിറോസ് എന്നിവരാകും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുക. എന്നാൽ ഏറെ പേരും വിജയികളാകുമെന്ന് കരുതുന്ന മണിക്കുട്ടനും ഡിംപലും ഇദ്ദേഹത്തിന്റെ പട്ടികയിലില്ല.

ഋതുവിനെയാണ് ആദ്യ സ്ഥാനത്തിന് അർഹയായി നിർദ്ദേശിക്കുന്നത്. നല്ല വ്യക്തിത്വം, എപ്പോഴും pleasant, സഹജീവികളോട് സ്നേഹം, കലാപരമായ കഴിവുകൾ(Singer, dancer), സ്ട്രോങ്ങായിട്ടുള്ള അഭിപ്രായങ്ങളും നിലപാടുകളും ശബ്ദം ഉയർത്തി ആരോചകമാക്കാതെ അവതരിപ്പിക്കാനുള്ള കഴിവ് and of course beautiful. എന്നാണ് ആരാധകൻ പറയുന്നത്. ബിഗ് സീസൺ3 ലെ ശക്തമായ മത്സരാർഥിയാണ് ഋതു മന്ത്ര. ഡിംപലും ഋതുമന്ത്രയുമാണ് സീസൺ 3 ലെ സ്ത്രീ മത്സരാർഥികൾ.

രണ്ടാം സ്ഥാനത്ത് നടൻ അനൂപ് കൃഷ്ണയാണ്. ടാസ്ക്ക് നല്ല സ്പിരിറ്റിൽ ചെയ്യും, സ്നേഹം കെയറിങ്ങ് , മറ്റുള്ളവരുടെ വിഷമങ്ങളുമൊക്കെ മനസിലാക്കാനുള്ള കഴിവ്(empathy), പരദൂഷണം കുറവ്, പേടിയില്ലാതെ ശക്തമായി പ്രതികരിക്കാനുള്ള് മനോധൈര്യം എന്നിവയാണ് അനൂപിനെ കുറിച്ച് പറയുന്നത്. ഹൗസിലും പുറത്തും വളരെ കുറച്ച് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ.

മൂന്നാം സ്ഥാനത്തിന് അർഹനായ വ്യക്തിയായി കിടിലൻ ഫിറോസിന്റെ പേരാണ്ആരാധകൻ ഉന്നയിക്കുന്നത്. ഫിറോസ് Firoz: overall rounded personality, clear ആയി അഭിപ്രായങ്ങൾ പറയാനുള്ള കഴിവ്, സമൂഹത്തിന് positive ആയിട്ടുള്ള നിലപാടുകൾ, കലാപരമായ കഴിവുകൾ (പ്രസംഗം കവിതകൾ ) എന്നിവയെ ചൂണ്ടി കാണിച്ച് കൊണ്ടാണ് കിടിലൻ ഫിറോസിന്റെ പേര് മൂന്നാം സ്ഥാനത്തേയ്ക്കായി നിർദ്ദേശിക്കുന്നത്.

എന്തൊക്കെയായലും ആരാധകന്റെ കുറിപ്പ് വൈറലാണ്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. മണിക്കുട്ടൻ, ഡിംപൽ, സായ് എന്നീ മത്സരാർഥികളുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം


Click it and Unblock the Notifications