മണിക്കുട്ടനെ പുറത്താക്കിയോ? സീക്രട്ട് മുറിയിലെന്ന് പ്രേക്ഷകർ,കാരണങ്ങള്‍ അക്കമിട്ട് നിരത്തി പ്രേക്ഷകർ

ബിഗ് ബോസ് സീസൺ 3യിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറുന്നത്. വീക്കെൻഡ് എപ്പിസോഡിലെത്തിയ മോഹൻലാൽ മത്സരാർത്ഥികൾക്കിടിയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കുകയും പരാമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ധ്യ മനോജ് പുറത്തുപോകുന്നത്. എന്നാൽ മണിക്കുട്ടനും അനൂപ് കൃഷ്ണനും അടക്കം മൂന്ന് പേരാണ് പുറത്താക്കുകയാണെന്നാണ് പുറത്ത് പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച വ്യാപക പ്രചാരണവും നടന്നിരുന്നു.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

ചില പ്രത്യേക കാരണങ്ങളാൽ സ്വന്തം തീരൂമാനപ്രകാരം മണിക്കുട്ടൻ ഈ വീടിനോട് വിടപറഞ്ഞിരിക്കുന്നുവെന്നാണ് പ്രൊമോ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. വീഡിയോ പുറത്തുവന്നതുമുതൽ പ്രേക്ഷകരിലും ആകാംക്ഷ വർധിച്ചിട്ടുണ്ട്. എന്നാൽ ഏഷ്യാനെറ്റ് ഏറ്റവും ഒടുവിൽ പുറത്തുവിട്ട പ്രൊമോ വീഡിയോയി ഇതോടെ കഴിഞ്ഞ എപ്പിസോഡിനെക്കുറിച്ചുള്ള വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് ജീവ് വർഗ്ഗീസ് കിഴക്കേക്കര. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പ്രൊമോ തെറ്റിദ്ധരിപ്പിച്ചു?

പ്രൊമോ തെറ്റിദ്ധരിപ്പിച്ചു?

മണിക്കുട്ടൻ ബിഗ്‌ ബോസ് സീസൺ 3 ഷോ വിട്ടുപോയി എന്നുള്ള ഏഷ്യാനെറ്റിന്റെ പ്രൊമോ അറിയിപ്പ് വന്നുകഴിഞ്ഞു.
അത് പ്രാങ്ക് ആണെന്ന് ചിലർ പറയുന്നു. മണിക്കുട്ടൻ സീക്രട്ട് മുറിയിൽ ഉണ്ട്, തിരിച്ചുവരും എന്ന് മറ്റു ചിലരും.
രണ്ടും ശരിയാകില്ല. കാരണം പ്രൊമോയിൽ പറയുന്നത് വളരെ വ്യക്തമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മണിക്കുട്ടൻ വ്യക്തിപരമായ കാരണങ്ങളാൽ ഷോ വിട്ടുപോയി എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്.
ലക്ഷക്കണക്കിന് പ്രേക്ഷകരെ വിഡ്ഢികളാക്കാൻ ഒരു ഷോ നടത്തിപ്പുകാരും കളവ് പറയാൻ മുതിരില്ല.
മണിക്കുട്ടൻ ഷോ വിട്ടുപോകാനുള്ള കാരണങ്ങൾ പലതാണെന്നും ജീവ് വിശദീകരിക്കുന്നു.

വാളാക്കിയെന്ന്

വാളാക്കിയെന്ന്


സൂര്യ അവിടെ പറഞ്ഞുപരത്തിയിരിക്കുന്ന പ്രണയനാടകം, താൻ അതിൽ നിർദ്ദോഷിയാണെങ്കിലും ഇപ്പോൾ തന്റെ തലക്കു മുകളിലെ വാളാക്കി ചില മത്സരാർത്ഥികൾ തൂക്കിയാട്ടിക്കൊണ്ട് പ്രേക്ഷകരുടെ മുമ്പിൽ തന്നെ ഒരു കുറ്റക്കാരനാക്കാനുള്ള ശ്രമം മണിക്കുട്ടൻ പ്രതീക്ഷിച്ചിരുന്നില്ല.

 നോമിനേഷന് പിന്നിൽ

നോമിനേഷന് പിന്നിൽ

താൻ എപ്പോഴും ഒരു സുഹൃത്ത് മാത്രമാണെന്ന് വ്യക്തമായി പറഞ്ഞിട്ടും സൂര്യയുടെ മൗനസമ്മതത്തോടെ ആയിരുന്നു അത് കഴിഞ്ഞ വീക്കിലി ടാസ്കിൽ അരങ്ങേറിയത് എന്ന് അറിഞ്ഞതോടെ വീണ്ടും സൂര്യയോടൊപ്പമുള്ള മത്സരം ഇനി വേണ്ട എന്നു മണിക്കുട്ടൻ മുമ്പേ തീരുമാനിച്ചിരുന്നതിന് ആക്കം കൂട്ടി എന്നു കരുതാം.
അതിന്റെ മുന്നോടിയായിട്ടായിരുന്നു സൂര്യയെ ആദ്യമായി മണിക്കുട്ടൻ നോമിനേറ്റ് ചെയ്തതുപോലും.
എന്നാൽ ഈയാഴ്ചത്തെ എലിമിനേഷനി ൽപെടാതെ സൂര്യ മടങ്ങിവന്നത് തന്റെ പുറത്തേക്കുള്ള വഴി തുറന്നതായി മണിക്കുട്ടൻ സ്വയം വിധിയെഴുതി.

പിന്മാറ്റത്തിന് പിന്നിൽ

പിന്മാറ്റത്തിന് പിന്നിൽ


കഴിഞ്ഞ ആഴ്ചാവസാന എപ്പിസോഡുകളിൽ അറിഞ്ഞോ അറിയാതെയോ മോഹൻലാൽ തന്നിൽ കുറ്റം കണ്ടെത്തുന്നതായി മണിക്കുട്ടനു തോന്നുകയും രഹസ്യമായി ഏങ്ങിക്കരയുകയും ചെയ്തത് പ്രേക്ഷകർ കണ്ടതാണ്. അത് മണിക്കട്ടനെ തളർത്തിയിട്ടുണ്ടാകും. മറ്റു മത്സരാർത്ഥികൾ കൂട്ടമായിചേർന്ന് തന്നെ തളർത്തി ഓടിക്കാൻ ഉന്നം വെയ്ക്കുന്നതും വീക്കിലി ടാസ്കിൽ ഒരേ ഗ്രൂപ്പിൽ കൂടെ കളിച്ച അഡോണിയും സൂര്യയും എതിർ ടീമിനോട് ചായ്‌വ് കാട്ടിയതും മണിക്കുട്ടന് അസ്സഹനീയമായിരുന്നുവെന്നും ജീവ് ചൂണ്ടിക്കാണിക്കുന്നു.

 ആ സംഭവം വേദനിപ്പിച്ചു

ആ സംഭവം വേദനിപ്പിച്ചു

ഇനിയും ഉണ്ട്, കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ജീവ് അവയിൽ പ്രധാനപ്പെട്ട ഒന്നാണ്, മോഹൻ ലാൽ നിസ്സാരമായ ഒരു കാര്യത്തെ പെരുപ്പിച്ച് സന്ധ്യക്കു മുമ്പിൽ തന്നെ മോശക്കാരനാക്കിയതെന്നും പറയുന്നു. അത് മണിക്കുട്ടന് താങ്ങാവുന്നതിലും അധികം ആയിരുന്നു എന്നും കാണുന്നു.
അങ്ങനെ മണിക്കുട്ടനും ബി ബി ഷോയിൽ നിന്നു പോയി.ഇനി ഷോയുടെ വിധിയെന്ത്?കാത്തിരുന്നു കാണുകതന്നെ.
എങ്കിലും പറയട്ടെ, അത് ശുഭമായിരിക്കുകയില്ല എന്നുതന്നെ എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 പ്രഖ്യാപനം എന്തിന്?

പ്രഖ്യാപനം എന്തിന്?

ഷോയിലെ മത്സരാർത്ഥികളെയെല്ലാം ഹാളിലേക്ക് വിളിച്ചിരുത്തിയ ശേഷമാണ് ബിഗ് ബോസ് സുപ്രധാന പ്രഖ്യാപനം നടത്തുന്നത്. ഇത് കേട്ട ഡിംപലും സൂര്യയും പൊട്ടിക്കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതോടെ ഒരു തവണയെങ്കിലും സംസാരിക്കാൻ അവസരം നൽകാനും ഫിറോസ് ക്യാമറയ്ക്ക് മുമ്പിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം തങ്ങൽ പറഞ്ഞ എന്തെങ്കിലും കാര്യത്തിൽ വിഷമിച്ചതുകൊണ്ടായിരിക്കുമോ മണിക്കുട്ടൻ തന്നെ ഈ തീരുമാനമെടുത്തിട്ടുണ്ടാകുകയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

നേരെ പുറത്തേക്ക്

നേരെ പുറത്തേക്ക്


കൺഫെഷൻ റൂമിലെത്തിയ മണിക്കുട്ടൻ അവിടെ നിന്ന് ഷോയ്ക്ക് പുറത്തേക്ക് പോകുന്നതായും പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. പ്രൊമോ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിലും ഇത് ഏറെ ചർച്ചയായിട്ടുണ്ട്. മണിക്കുട്ടൻ കാലിന് ചികിത്സയ്ക്ക് വേണ്ടി പോയതായിരിക്കും എന്നും ചർച്ചകളിൽ പറയുന്നുണ്ട്.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+