• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒടുവില്‍ ആ വാര്‍ത്ത ദാ വരുന്നു: ബിഗ് ബോസ് ഫിനാലെ തീയതി തിരുമാനിച്ചു? രേവതി പറയുന്നത് ഇങ്ങനെ

വിജയിയെ തീരുമാനിക്കാനുള്ള പ്രേക്ഷക വോട്ടെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ ഏറെയായെങ്കിലും ഫിനെലെക്കുറിച്ചുള്ള ഒരു അറിയിപ്പും ബിഗ് ബോസ് മലയാളം അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ ആരോധകരും വലിയ നിരാശയിലാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഒരു അറിയിപ്പും നല്‍കാത്ത നടപടിയില്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.

സായി വിഷ്ണുവുമായി ബന്ധപ്പെട്ട ആ സംഭവം മനഃപ്പൂര്‍വ്വം ഉണ്ടായതല്ല: തുറന്ന് പറഞ്ഞ് അഡോണിസായി വിഷ്ണുവുമായി ബന്ധപ്പെട്ട ആ സംഭവം മനഃപ്പൂര്‍വ്വം ഉണ്ടായതല്ല: തുറന്ന് പറഞ്ഞ് അഡോണി

എന്നാല്‍ ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകുന്ന ചില വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ എന്ന് നടക്കും എന്നത് സംബന്ധിച്ച ചില സൂചനകളാണ് ആ വര്‍ത്തകളില്‍ ഉള്ളത്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

ബിഗ് ബോസ്

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന രണ്ടാം സീസണ് ശേഷം ഏറെ മുന്‍കരുതലോടെയായിരുന്നു മുന്നാം സീസണ്‍ ആരംഭിച്ചത്. ഫെബ്രുവരി 14 ന് ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഷോ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ കൂടി കോവിഡ് വെല്ലുവിളിയായി എത്തിയതോടെ ഷോ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.

വോട്ടിങ്ങിലൂടെ

തമിഴ്നാട്ടിലെ ലോക്ക് ഡൗണിനെ തുടർന്ന് 95ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. എട്ട് മത്സരാര്‍ത്ഥികളായിരുന്നു അപ്പോള്‍ ഷോയില്‍ അവശേഷിച്ചിരുന്നത്. വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അറിയിച്ചുകൊണ്ടാണ് ഷോ നിർത്തി വയ്ക്കുന്നത്. ഒരാഴ്ചത്തെ വോട്ടിങ്ങായിരുന്നു വിജയിയെ കണ്ടെത്താനായി നടത്തിയിരുന്നത്.

ബിഗ് ബോസ് വോട്ടെടുപ്പ്


ഇത് പ്രകാരമുള്ള വോട്ടെടുപ്പ് ശനിയാഴ്ചയോടെ അവസാനിക്കുകയും ചെയ്തു. എന്നാല്‍ ആരാണ് വിജയി എന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇതിനിടയിലാണ് വ്ളോഗറായ രേവതി ഇത് സംബന്ധിച്ച ചില സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജൂൺ മാസത്തിൽ തന്നെ ഫിനാലെ ഉണ്ടാകുമെന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അവര്‍ പറയുന്നത്.

ജൂൺ 14 ന്

ജൂൺ 14 ന് ഫിനാലെ ഉണ്ടാകുമെന്നാണ് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നത്. അതേസമയം തന്നെ സംസ്ഥാനത്തെ കോവിഡ് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തില്‍ അന്ന് തന്നെ നടക്കുമോയെന്ന കാര്യം കൃത്യമായി പറയാൻ സാധിക്കില്ലെന്നും രേവതി വ്യക്തമാക്കുന്നുണ്ട്. കൊച്ചിയില്‍ വെച്ച് തന്നെ ഫിനാലെ ഷൂട്ട് ചെയ്യാനാണ് ആലോചന.

മോഹൻലാൽ

കേരളത്തിന് പുറമെ ചെന്നൈയിലും ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവതാരകനായ മോഹൻലാൽ ഇപ്പോൾ ചെന്നൈയിലാണുള്ളത്. മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ നേരത്തെ കേരളത്തിലേക്ക് എത്തിയിരുന്നു. മോഹന്‍ലാലിന്‍റെ മടങ്ങി വരവിലെ അനിശ്ചിതത്വവും ഷോ നീണ്ട് പോവുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന.

ഗ്രാന്‍ഡ് ഫിനാലെ

കേരളത്തില്‍ വെച്ച് തന്നെയാണ് ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിങ് നടക്കുകയെങ്കിലും വേദിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. അൽ സാജിൽ വെച്ച് ഫിനാലെ നടത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് എല്ലാവിധ ഷൂട്ടിങ്ങുകളും നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് എത്രത്തോളം സാധ്യമാണെന്ന് കണ്ടറിയണം.

ഏഷ്യനെറ്റ് സ്റ്റുഡിയോ

സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ചിത്രീകരണം സാധ്യമാകുകയുള്ളൂ. അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കൂടാതെ കോമഡി സ്റ്റാര്‍സ് അടക്കം ഷൂട്ട് ചെയ്യുന്ന ഏഷ്യനെറ്റ് സ്റ്റുഡിയോയിൽ വെച്ച് ഫിനാലെ ചിത്രീകരിക്കുമെന്നുളള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഫൈനൽ 8

ഗ്രാന്‍ഡ് ഫിനാലെ നീണ്ടു പോവുന്നത് മത്സരാര്‍ത്ഥികള്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. അന്തിമ പ്രഖ്യാപനം നടക്കാത്തത് മൂലം മത്സരാർഥികൾക്ക് മറ്റു വർക്കുകളിലേക്ക് പോവാന്‍ സാധിക്കുന്നില്ല . ഫൈനൽ 8 ലുള്ള ഭൂരിഭാഗം മത്സരാർഥികളും അഭിനേതാക്കളാണ് എന്നതും ഈ സാഹചര്യത്തിന്‍റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

മണിക്കുട്ടന്‍

ഷോ ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം മാത്രമേ ഇവർക്ക് മറ്റ് ചാനൽ പരിപാടികളിലും മറ്റും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. അതേസമയം വോട്ടെടുപ്പിനെ കുറിച്ചുള്ള ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പില്‍ മണിക്കുട്ടന്‍ വിജയിച്ചെന്നാണ് പ്രചാരണം. രണ്ടാം സ്ഥാനത്ത് സായിയുടെ പേരുമാണ് കേള്‍ക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

cmsvideo
  Bigg Boss Season 4 possible contestants | Oneindia Malayalam

  English summary
  Bigg Boss malayalam season 3: Vlogger Revathi says grand finale will take place in second week of june
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X