ബിഗ്ബോസ് മലയാളം മത്സരാർത്ഥികൾക്ക് പ്രേക്ഷകർ നൽകിയത് കനത്ത പിന്തുണ: അഞ്ച് ലക്ഷം മുതൽ ഒമ്പത് കോടി വരെ വോട്ട്

ബിഗ് ബോസ് പ്രേക്ഷകർ കാത്തിരുന്ന സീസൺ മൂന്നിന്റെ ടൈറ്റിൽ വിന്നറെയും ഏഴ് സ്ഥാനങ്ങൾ നേടിയവരെയും ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രേക്ഷകർക്ക് ബിഗ് ബോസ് മലയാളത്തിന്റെ അണിയറക്കഥകകൾ അറിയാൻ താൽപ്പര്യമുണ്ടാകുമെന്ന് ഉറപ്പാണ്. വോട്ടിംഗില്‍ വന്‍ കുതിപ്പാണ് ഈ സീസണില്‍ ഉണ്ടായതെന്ന് അവതാരകനായ മോഹന്‍ലാല്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ പറഞ്ഞു. അതിന്‍റെ കണക്കുകളും അദ്ദേഹം അവതരിപ്പിച്ചു.

1

ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് രണ്ട് മികച്ച വർധനവാണ് ഇത്തവണത്തെ വോട്ടിംഗിൽ ഉണ്ടായിട്ടുള്ളത്. ബിഗ് ബോസ് മലയാളത്തിന് മലയാളി പ്രേക്ഷകർക്കിടയിലുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മൂന്ന് സീസണുകളിലെ വോട്ടിംഗ് ശതമാനം. ആദ്യത്തെ സീസണെ അപേക്ഷിച്ച് മൂന്നിരട്ടി വോട്ടുകളാണ് ഇത്തവണത്തെ വോട്ടിംഗിൽ ബിഗ് ബോസിന് ലഭിച്ചിട്ടുള്ളത്.

2

ആദ്യ സീസണിൽ 1,140,220,770 ആണ് ഇത്തവണത്തെ ശതമാനം വോട്ടുകളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നതെങ്കിൽ രണ്ടാം സീസണിൽ 174,125,332 ആയി ഉയരുകയായിരുന്നു. ബിഗ് മലയാളം ഇത്തവണയും 100 ദിനം തികച്ചില്ലെങ്കിലും ‌തൊണ്ണൂറ്റി അഞ്ച് ദിവസത്തെ മാറ്റുരച്ച പോരാട്ടത്തിനൊടുവിൽ മണിക്കുട്ടനാണ് ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ടൈറ്റിൽ വിന്നറായി കിരീടം എടുത്തുയർത്തിയിട്ടുള്ളത്.

3


സിനിമാ രംഗത്ത് കഴിവ് തെളിയിച്ച മണിക്കുട്ടനും രണ്ടാം സ്ഥാനം നേടിയ സായ് വിഷ്ണുവും തമ്മിൽ കനത്ത പോരാട്ടത്തിന് ഒടുവിലാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടെടുത്തിയിട്ടുള്ളത്. ഷോയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടേയും മത്സരാർത്ഥികളുടെയും മനം കവർന്ന താരമായിരുന്നു മണിക്കുട്ടൻ. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതമായിരുന്നു തുടക്കത്തിലെങ്കിലും പ്രേക്ഷകർ ഏറെ വൈകാതെ നെഞ്ചോട് ചേർത്ത് നിർത്തിയ മത്സാർത്ഥിയായിരുന്നു സായി. നിലപാടുകളിലും ഷോയ്ക്കുള്ളിലെ ടാസ്കുകളിലും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് സായി കാഴ്ചവെച്ചത്. 'എന്‍റര്‍ടെയ്നർ ഓഫ് ദി സീസണ്‍' പുരസ്കാരവും മണിക്കുട്ടന് തന്നെയാണ് ലഭിച്ചത്.

4

ഒന്നാം സ്ഥാനം ലഭിച്ച മണിക്കുട്ടന് 92,001,384 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സായിക്ക് 60,104,926 വോട്ടുകളാണ് ലഭിച്ചത്. അതായത് ഒന്നും രണ്ടും സ്ഥാനങ്ങൾ തമ്മിൽ മൂന്ന് കോടിയിലേറെ വോട്ടുകളുടെ അന്തരമുണ്ട്. മറ്റ് മത്സരാർത്ഥികൾക്കും പ്രേക്ഷകർ മികച്ച പിന്തുണ തന്നെയാണ് നൽകിയത്.

5

ബി​ഗ് ബോസ് സീസൺ മൂന്നിൽ ആദ്യ എട്ട് സ്ഥാനനങ്ങളിലുണ്ടായിരുന്ന നോബി മാർക്കോസ് വോട്ടിംഗ് ശതമാനത്തിൽ വന്ന കുറവ് കാരണം ഫിനാലെയിൽ നിന്ന് ആദ്യം പുറത്തായത് നോബിയായിരുന്നു. 5,296,094 വോട്ടുകളാണ് നോബിയ്ക്ക് പ്രേക്ഷകരിലൂടെ വോട്ടിംഗിലൂടെ ലഭിച്ചത്. ഇത് താൻ ഷോയുടെ ഇരുപത്തി അഞ്ചാമത്തെ ദിവസം പ്രതീക്ഷിച്ചതാണെന്നും ഇത്രയും നാളും തന്നെ എത്തിച്ച പ്രേക്ഷകർക്കും വോട്ട് ചെയ്തവർക്കും നന്ദിയെന്നും നോബി പറഞ്ഞു. കൂടാതെ സീസൺ മൂന്നിലെ 'പീസ്മേക്കര്‍ ഓഫ് ദി സീസണ്‍' പുരസ്കാരവും നോബിക്കും ലഭിച്ചു. പീസ്മേക്കര്‍ ഓഫ് ദി സീസണ്‍' നോബിക്കും ലഭിച്ചു.

6

നോബി മാർക്കോസിന് തൊട്ടുപിന്നിലായി ഫിനാലെയിൽ ഏഴാം സ്ഥാനത്തെത്തി പുറത്തായത്. ഗായികയായ ഋതുമന്ത്ര അവസാന റൌണ്ടിലേക്ക് എത്തുമ്പോൾ 6,625,975 വോട്ടുകളാണ് ഋതു സ്വന്തമാക്കിയത്. ചെറിയൊരു ​ഗ്രാമത്തിൽ നിന്നെത്തി ഫിനാലെ വരെ എത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമാണെന്നായിരുന്നു ഋതു മന്ത്രയുടെ പ്രതികരണം.

7

ബി​ഗ് ബോസിൽ ആറാം സ്ഥാനത്ത് എത്തിയ മത്സാർത്ഥിയാണ് ആർജെ കൂടിയായ കിടിലം ഫിറോസ്. 7,899,240 വോട്ടുകളാണ് ഫിറോസിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലമാക്കുന്നതിന് വേണ്ടി ബിഗ് ബോസിലേക്കെത്തിയ താരമായിരുന്നു ഫിറോസ്. തന്റെ ബിഗ് ബോസ് ഹൌസിലേക്കുള്ള യാത്ര ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് പറഞ്ഞിരുന്നു.

8


ബിഗ് ബോസ് സീസൺ മൂന്നിലെ അ‍ഞ്ചാം സ്ഥാനത്തെത്തിയ മത്സരാർത്ഥിയാണ് സീരിയൽ നടൻ കൂടിയായ അനൂപ്. 10,163,450 വോട്ടുകളാണ് അനൂപിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. അതേ സമയം അനൂപാണ് സീസൺ മൂന്നിലെ ടോപ് ഫൈവിൽ എത്താൻ സാധിച്ചതിൽ ഒത്തിരി സന്തോഷമെന്നും എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ടുമാണ് അനൂപ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നിന്ന് മടങ്ങിയത്. അതേപോലെ 'ഗെയ്മര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം അനൂപ് കൃഷ്‍ണന് ലഭിച്ചിട്ടുണ്ട്.

9


11,469,035 വോട്ടുകൾ നേടി റംസാനാണ് നാലാം സ്ഥാനം സ്വന്തമാക്കിയ മത്സരാർത്ഥിയായിരുന്നു ഡാൻസർ കൂടിയായ റംസാൻ. ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സാർത്ഥികളിൽ ഒരാളാണ് റംസാൻ പലപ്പോഴും പെട്ടെന്ന് വഴക്കിടുന്നതിന്റെ പേരിലും ശബ്ദമുയർത്തി സംസാരിക്കുന്നതിന്റെ പേരിലും ചോദ്യം ചെയ്യപ്പെട്ട മത്സരാർത്ഥിയായിരുന്നു. തന്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു വഴിയാണ് ബി​ഗ് ബോസ് എന്നും ഇനി അവ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണ് ഇനി മുന്നോട്ടുള്ളതെന്നുമാണ് റംസാൻ ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് പ്രതികരിച്ചത്.

10


ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിലൊരാളായ ഡിംപൽ ഭാലാണ് ബി​ഗ് ബോസ് സീസൺ മൂന്നിന്റെ മൂന്നാം സ്ഥാനത്തേക്കെത്തിയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥിയായ ഡിംപലിനെ ഡിംപൽ. 23, 728,828 വോട്ടുകളാണ് ഡിംപൽ നേടിയത്. 'എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരവും ബിഗ് ബോസ് സമ്മാനിച്ചിരുന്നത്.

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam
    11


    14 മത്സരാർഥികളുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ 3 ദിവസങ്ങൾക്കകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മത്സരാർത്ഥികൾ വ്യത്യസ്ത മേഖകളിൽ നിന്നുള്ളവരായിരുന്നു എന്ന പ്രത്യേകത ഇത്തവണത്തെ ഷോയ്ക്കുണ്ട്. നോബി മാർക്കോസ്, ഭാഗ്യലക്ഷ്മി, മണിക്കുട്ടൻ, റംസാൻ, കിടിലൻ ഫിറോസ് എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് ആദ്യമെത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. സായി, ഡിംപൽ, ഋതു മന്ത്രയും ചെറിയ സമയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച് അവസാന റൌണ്ട് വരെ പോരാടി നിന്ന മത്സാർത്ഥികളാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+