സിംപതി വോട്ട് പറ്റിക്കലാണ്, ആ 9 പേരെ ഒരിക്കലും ഞങ്ങള്‍ക്ക് അറിയേണ്ടതില്ല: ഫിറോസും സജ്നയും പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയൂലേടെയെത്തി മികച്ച മത്സരം കാഴ്ചവെച്ച താരങ്ങളായിരുന്നു ഫിറോസും സജ്നയും. ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങളോടൊപ്പം തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. എന്തുകൊണ്ട് ഫിറോസും താനും തമ്മില്‍ നേരത്തെ കണ്ട് മുട്ടിയില്ല എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിഷമങ്ങളില്‍ ഒന്നെന്ന് സജ്ന ഫിറോസ്.

രണ്ട് പേര്‍ക്കും ആദ്യമൊരു വിവാഹ ജീവിതം ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കലും അതിനെ കുറിച്ച് ചിന്തിക്കാറില്ലെങ്കിലും ആദ്യ വിഹാഹം പോലെ തന്നെയാണ് ഞങ്ങള്‍ രണ്ട് പേരും ജീവിക്കുന്നത്. ഇക്ക പറയുന്നത് പോലെ ലൈഫില്‍ എല്ലാവര്‍ക്കും വന്ന് പോകുന്ന ഒരു പ്രേമ ബന്ധം പോലെയാണ് അതിനെ കാണുന്നത്. മോള്‍ തന്‍റെ ഇക്കായുടേത് തന്നെയായിരുന്നാലോ എന്നത് ഒരു വിഷമമാണെന്നും സജ്ന തുറന്ന് പറയുന്നു.

ആദ്യമായി കാണുന്നത്

ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് ഫിറോസ് ആദ്യമായി എന്നെ വന്ന് പരിചയപ്പെടുന്നത്. പിന്നീട് സൂഹൃത്തുക്കളോടൊക്കെ കാര്യം പറയുകയും അതിന് ശേഷം പുള്ളിക്കാരന്‍ നേരെ വന്ന് പറയുകയുമായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ രണ്ട് പേരും ഡിവോഴ്സ് ആണെന്ന് മനസ്സിലാവുന്നത്. അപ്പോള്‍ എനിക്കും വീട്ടില്‍ വിവാഹം നോക്കുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം പെട്ടെന്ന് അങ്ങ് ഉറപ്പിച്ചെന്നും ഫിറോസ് പറയുന്നു.

സ്ത്രീവിരോധിയാണോ

സ്ത്രീവിരോധിയെന്ന പേരാണ് ബിഗ് ബോസില്‍ എനിക്ക് ചിലര്‍ തന്നത്. അങ്ങനെയുള്ള സ്ത്രീ വിരോധിയായ ഞാനാണ് ഒരു ഷോയില്‍ തനിക്കൊപ്പം തന്നെ ഭാര്യയേയും കൊണ്ടുവന്നത്. സജ്നയ്ക്ക് മുന്നേ ഈ മേഖലയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. സജ്നയ്ക്കും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവളെ കൂടി ഒപ്പം കൂട്ടുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ ചെയ്യാന്‍ ഒരു സ്ത്രീവിരോധിക്ക് പറ്റുമോയെന്നും പൊളി ഫിറോസ് ചോദിക്കുന്നു.

ബിഗ് ബോസ് ഹൗസില്‍

ബിഗ് ബോസില്‍ എന്‍റെ ഭാഗത്ത് നിന്നും എന്ത് ആക്രമണമാണ് മറ്റ് മത്സരാര്‍ത്ഥികളുടെ നേര്‍ക്കുണ്ടായത്. എനിക്ക് ഇതുവരെ അത് മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ പരസ്പരം ചെയ്യാത്ത എന്ത് കാര്യമാണ് ഞാനായിട്ട് ചെയ്തത്. അതിലപ്പുറമല്ലേ മറ്റ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം. എന്ത് ഹരാസ്മെന്‍റാണ് ഞാനായിട്ട് മറ്റുള്ളവരെ ചെയ്തതെന്നും അദ്ദേഹം ചോദിക്കുന്നു.

യഥാര്‍ത്ഥ എതിരാളി

പതിമൂന്ന് എന്ന നമ്പര്‍ ഞാനായിട്ട് തിരഞ്ഞെടുത്തതല്ല. അത്രയും പേരും എന്‍റെ അടുത്ത് സംസാരിച്ച് ജയിച്ചിട്ടല്ല ഞാന്‍ പതിമൂന്നില്‍ പോയത്. ആ ഗെയിമില്‍ സംസാരിച്ച് തോല്‍പ്പിക്കുകയാണ് വേണ്ടത്. എന്നെയാരും സംസാരിച്ച് തോല്‍പ്പിച്ചിട്ടില്ല. അവിടെയുള്ള മറ്റ് മത്സരാര്‍ത്ഥികള്‍ എല്ലാം ഒന്നിച്ച് നിന്ന് ഞാന്‍ പുറത്ത് പോവണം എന്ന് പറയുകയാണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല. അവരുടെ യഥാര്‍ത്ഥ എതിരാളി ഞാനാണ്.

എനിക്കെതിരെ

എന്നെ ആരും പറഞ്ഞ് തോല്‍പ്പിച്ച് പുറത്താക്കിയിട്ടില്ല. 12 പേരും എനിക്കെതിരെ പറഞ്ഞുകൊണ്ടിരിന്നു. അങ്ങനെയാണ് ബിഗ് ബോസ് എന്നോട് 13 ല്‍ പോയി നില്‍ക്കാന്‍ പറഞ്ഞത്. അല്ലാതെ തോറ്റിട്ട് പോയി നിന്നതല്ല. അതിന് മുമ്പ് നാല് പേര്‍ എന്നോട് ചര്‍ച്ച ചെയ്യാന്‍ വന്നു. സമയം അവസാനിച്ചിട്ടും ചര്‍ച്ച അവസാനിക്കുകയോ അവര്‍ക്ക് എന്നെ തോല്‍പ്പിക്കാനോ പറ്റിയില്ല. ഒടുവില്‍ ബിഗ് ബോസ് തന്നെ ഞങ്ങളോട് തീരുമാനിക്കാന്‍ പറഞ്ഞപ്പോള്‍ നാലും പേരും എനിക്കെതിരെ വിരല്‍ ചൂണ്ടിയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.

ഒറ്റയ്ക്ക് ആയിരുന്നെങ്കില്‍

ശക്തരായുള്ളവരെ പുറത്താക്കുക എന്നുള്ളത് തന്നെയാണ് ഈ ഗെയിം. ശക്തരായ ഒരാളെ എല്ലാവരും കൂടി ചേര്‍ന്ന് പുറത്താക്കുന്നതാണ് കണ്ടത്. ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നെങ്കില്‍ ഗെയിം വിജയിച്ചിട്ടെ വരുമായിരുന്നുള്ളു. ഏത് ആക്രമണം വന്നാലും നേരിടുമായിരുന്നു. സജ്ന അതിനേക്കാള്‍ വലുതാണ്. അവളെ എനിക്ക് പ്രൊട്ടക്ട് ചെയ്യേണ്ടതല്ലേയെന്നും പറയുന്നു.

അത് സ്വാഭാവികമാണ്

ഏത് മനുഷ്യന്‍ ഉറക്കെ സംസാരിച്ചാലും തുപ്പല്‍ തെറിക്കും. എനിക്കെതിരെ അത്തരമൊരു പരാതി ഉന്നയിച്ച് വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. പക്ഷെ നമ്മള്‍ അത് പുറത്ത് പറയില്ല. അതൊന്നും ഒരു കണ്ടന്‍റ് ആക്കിയെടുക്കരുത്. ഷോയ്ക്ക് പുറത്ത് എന്താണോ ഞാന്‍ അങ്ങനെ തന്നെയായിരുന്നു അവിടേയും ഞാന്‍.

 ക്യാമറ ഉണ്ടായാലും ഇല്ലെങ്കിലും

എന്തെങ്കിലും കാര്യങ്ങള്‍ ചോദിക്കണമെന്ന് തോന്നിയാല്‍ ചോദിക്കും. അതിപ്പോള്‍ ക്യാമറ ഉണ്ടായാലും ഇല്ലെങ്കിലും അങ്ങനെ തന്നെയാണ്. മറ്റൊരാളുടെ കുറ്റം പറയുമ്പോള്‍ അവര്‍ക്കത് ദഹിക്കണമെന്നില്ല. അതാണ് അവിടെ ഉണ്ടായത്. ക്യാമറ ഉള്ളത് തന്നെ പലപ്പോഴും വിട്ടുപോവും. ആദ്യത്തെ ഒന്ന് രണ്ട് ദിവസം മാത്രമേ അതേ കുറിച്ചൊക്ക ചിന്തിക്കു.

സിംപതി വോട്ട്

സിംപതിയുടെ പുറത്തുള്ള വോട്ടെക്കെ പറ്റിക്കല്‍ വോട്ടാണ്. ആ വോട്ട് എനിക്ക് വേണ്ടതില്ല. അതിന് വേണ്ടി ഒരു നാടകവും കാണിക്കില്ല. ഒരു ദിവസം ആണെങ്കില്‍ ഒരു ദിവസം ഞാനായിട്ട് നില്‍ക്കും. അവിടെ നില്‍ക്കുമ്പോള്‍ അറിയില്ലായിരുന്നു പുറത്ത് ഇത്ര പിന്തുണയുള്ള കാര്യം. ഞങ്ങള്‍ക്കെതിരെ 9 വോട്ടുകള്‍ വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അതാരൊക്കെയാണ് എന്ന് ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ല. ആ എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ലെന്നും സജ്നയും ഫിറോസും പറയുന്നു.

അറിയേണ്ടതില്ല

ആ 9 പേരെ അറിയേണ്ട കാര്യമില്ല. അറിഞ്ഞാലും പ്രശ്നം ഇല്ല. അതിലും വലിയ ആക്രമണം നേരിട്ട് ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് ഒരിക്കലും ഒരു സ്ക്രിപ്റ്റഡ് അല്ല. ഇത്ര റിയാലിറ്റിയായുള്ള ഷോ ആദ്യമായി കാണുകയാണ്. നമ്മളെ അവിടേക്ക് അങ്ങ് ഇറക്കി വിടുകയാണ്. പിന്നെ ചില നിര്‍ദേശങ്ങളൊക്കെ തരും. അതില്ലായിരുന്നെങ്കില്‍ അപ്പോഴത്തെ ദേഷ്യത്തിന് ചിലരെ പിടിച്ച് ഇടിച്ച് പോവും. പലപ്പോഴും സജ്നയാണ് പിടിച്ച് മാറ്റിയതെന്നും ഫിറോസ് പറയുന്നു.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out
    ലാലേട്ടന്‍

    ആരുടേയും ദേഹത്ത് അത്തരത്തില്‍ തൊട്ടാല്‍ തന്നെ ഗെയിമില്‍ നിന്ന് പുറത്താണ്. അവരും അതേ രീതിയില്‍ ചിന്തിച്ച് കാണും. ലാലേട്ടന്‍ കാര്യങ്ങള്‍ പറഞ്ഞ് വരുമ്പോള്‍ തന്നെ ഞങ്ങള്‍ പുറത്താവാന്‍ പോവുകയാണെന്ന് മനസ്സിലായിരുന്നു. കരയാന്‍ പാടില്ലെന്ന് അപ്പോള്‍ തന്നെ ഞാന്‍ സജ്നയോട് പറഞ്ഞു. ഔട്ടാവുമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചോളോവെന്നും ഞാന്‍ പറഞ്ഞിരുന്നെന്നും ഫിറോസ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+