എംകെ എന്ന മനുഷ്യൻ തകർന്ന് പോയി, മണിക്കുട്ടന്റെ വീക്ക് പോയിന്റ് അതാണ്, വൈറലായി കുറിപ്പ്
മണിക്കുട്ടൻ ബിഗ് ബോസ് മൂന്നാം സീസണിൽ നിന്നും പുറത്ത് പോയോ എന്നറിയാതെ വീർപ്പ് മുട്ടലിൽ ആണ് ബിബി ആരാധകർ. ഇന്നലെ ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രമോയിൽ ആണ് മണിക്കുട്ടൻ പുറത്ത് പോകുന്നതായി പറഞ്ഞിരിക്കുന്നത്. അത് പ്രാങ്ക് ആവണേ എന്നുളള പ്രാർത്ഥനയിലാണ് എംകെ ഫാൻസ്.
തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം
അതിനിടെ മണിക്കുട്ടൻ എന്ന ബിഗ് ബോസ് മത്സരാർത്ഥിയെ വിലയിരുത്തുന്ന ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മണിക്കുട്ടന്റെ വീക്ക് പോയിന്റ് എന്താണ് എന്നാണ് കുറിപ്പിൽ പറയുന്നത്.

MK യുടെ വീക്ക് പോയിൻ്റ്
MK യുടെ വീക്ക് പോയിൻ്റ് എന്ന തലക്കെട്ടിലാണ് കുറിപ്പ്. വായിക്കാം: '' മണിക്കുട്ടൻ ബിഗ്ബോസ് സീസൺ 3 യിലെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുളള ഒരു കണ്ടൻസ്‌റ്റൻ്റ് ആണ്. ടാസ്കുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒരാൾ. ഒരു മികച്ച മത്സരാർഥി എന്ന നിലക്ക് ഇദ്ദേഹം മത്സരം അന്ത്യത്തോട് അടുക്കാറായപ്പോൾ പുറത്ത് പോകേണ്ടി വരരുത് എന്ന ഒരു അഭിപ്രായക്കാരാണ് മറ്റ് കണ്ടൻസ്റ്റൻസിനെ സപ്പോട്ട് ചെയ്യുന്നവർ വരെ. എങ്കിലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ. തനിക്കെതിരെ വരുന്ന ചെറിയ ഒരു കാര്യം വരെ മണിക്കുട്ടൻ മനസിൽ സൂക്ഷിച്ച് നടക്കുന്ന കാഴ്ച്ച ശ്രദ്ധിച്ചാൽ മനസിലാകും.

ആദ്യമായി കയർക്കുന്ന ആളായി മാറി
ബിഗ് ബോസ് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ എപ്പോഴോ കിടിലം ഫിറോസ് എന്ന മത്സരാർഥി മണിയുടെ പുറത്തെ എന്തോ കാര്യം തിരക്കിയപ്പോൾ അത് ഇഷ്ടപ്പെടാത്ത മണിക്കുട്ടൻ അത് മനസിൽ വെച്ച് എല്ലാ ആഴ്ച്ചയിലും കിടിലത്തെ നോമിനേറ്റ് ചെയ്യുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ്. പൊളി ഫിറോസ് സീനിലേക്ക് ശക്തമായി വരുന്നത് വരെയും പിന്നീട് ഇടക്കൊക്കെയും അത് തുടർന്നു. പിന്നെ സായി എന്തോ പറഞ്ഞ് മണിയുമായി ആദ്യമായി കയർക്കുന്ന ആളായി മാറി. ശേഷം അത് മനസിൽ കൊണ്ട് നടന്ന് സായിക്കിട്ട് കൊട്ടാൻ പറ്റുന്ന അവസരങ്ങളൊക്കെ MK ഉപയോഗിക്കാൻ മറന്നില്ല.

കൺഫഷൻ റൂമിൽ നിന്നും ഇറങ്ങിപ്പോകാം
സായി സജനയെ തല്ലി എന്ന് പറഞ്ഞപ്പോൾ ആ സീൻ കണ്ടിട്ടില്ലാത്ത പൊളി ഫിറോസിനെ തന്ത്രപരമായി സായിക്കെതിരെ ഉപയോഗിക്കാൻ MK മറന്നില്ല. ക്യാപ്ടൻ ആയിരിക്കുമ്പോൾ തന്നെ നിൻ്റെ ഭാര്യയെയാണ് അവൻ തല്ലിയത് നീ പോയി ചോദിക്കണം എന്ന് സായിക്കെതിരെ പൊളിയെ എരി കയറ്റി വിടാൻ MK ശ്രമിച്ചു. ആ ടൈമിൽ തന്നെ പ്രശ്നം വശളാക്കാൻ ക്യാപ്ടൻ തന്നെ ശ്രമിക്കുന്നത് കണ്ട ബിഗ് ബോസ് മണിയെ കൺഫഷൻ റൂമിലേക്ക് വിളിച്ചു വരുത്തി. ചെറിയ രീതിയിൽ ശകാരമെന്നോണം താങ്കൾക്ക് കൺഫഷൻ റൂമിൽ നിന്നും ഇറങ്ങിപ്പോകാം എന്ന് പറഞ്ഞു.

തികച്ചും വീണുടയുന്ന കാഴ്ച്ച
അത് MK എന്ന മനസ്സിൽ ചെറിയ വിഷയം വരെ കൊണ്ടു നടക്കുന്ന മത്സരാർഥിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ വേദന ആരോടും പറയാതെ വളരെ ഡൗൺ ആയി നടന്ന MKയെ നമ്മൾ കണ്ടതാണ്. പിന്നീട് ലാലേട്ടൻ വന്ന എപ്പിസോഡിൽ ആ സീൻ ചെറിയ രീതിയിൽ മറ്റു മത്സരാർഥികളെ കൂടി കാണിച്ചപ്പോൾ MK എന്ന മികച്ച മത്സരാർഥി തികച്ചും വീണുടയുന്ന കാഴ്ച്ചയും നമുക്ക് കാണാൻ സാധിച്ചതാണ്.

മണിക്കുട്ടൻ്റെ തേരോട്ടം
ഇത് മനസ്സിലാക്കിയ ബിഗ് ബോസ് MKയെ വീണ്ടും കൺഫഷൻ റൂമിലേക്ക് വിളിച്ച് ആശ്വസിപ്പിച്ചപ്പോഴാണ് MK വീണ്ടും മത്സരത്തിലേക്ക് തിരിച്ചു വന്നത്. പിന്നീടങ്ങോട്ട് മണിക്കുട്ടൻ്റെ തേരോട്ടം തന്നെ ആയിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ടാസ്കുകളിലൊക്കെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് നീതിമാനായി കോയിൻ കരസ്ഥമാക്കിയും എല്ലാം തന്നെ MK പ്രകമ്പനം കൊളളിച്ചു. എന്നാൽ, അവിടെയും സൂര്യ എന്ന ഈർച്ചവാൾ MK യുടെ തലക്ക് മുകളിൽ ഉണ്ടായിരുന്നു. ഏത് നിമിശവും തലയറ്റു പോകാൻ കാരണമായേക്കാവുന്ന വജ്രായുധം.

ഇത്രമാത്രം തന്നെ ഇഷ്ടപ്പെടുന്ന വ്യക്തി
എന്നെങ്കിലും അത് പാമ്പായി തിരിച്ചു കൊത്തും എന്ന് മനസിലാക്കിയ MK സൂര്യയെ പറഞ്ഞ് മനസ്സിലാക്കി എങ്കിലും ഒറ്റവാക്കിൽ ഒഴിവാക്കേണ്ട രീതി മാറ്റി വളഞ്ഞ് മൂക്കിൽ തൊടുന്ന ഡബിൾസ്സ്റ്റാൻ്റ് രീതി സ്വീകരിച്ചു. എന്നാലും സൂര്യയുടെ ഇഷ്ടം MKയെ പല രീതിയിലും ചിന്തിപ്പിച്ചു. ഒരു പക്ഷേ ഉളളിൻ്റുള്ളിൽ പ്രണയിനി എന്നതിനേക്കാൾ ഉപരി തന്നെ ഒരിക്കലും തള്ളിപ്പറയില്ല എന്നുറപ്പുള്ള ബിഗ്ബോസ് ഹൗസിൽ തന്നെ സപ്പോട്ട് ചെയ്യുന്ന ഒരാളുമായും ഇത്രമാത്രം തന്നെ ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലക്ക് സൂര്യയെ MK മനസിൽ കണ്ടു.

നിൻ്റെ മാനസിക നില ശരിയല്ല
അങ്ങനെ ലളിതമായി പുറത്ത് വൻ സപ്പോട്ടോട് കൂടി MK തേർവാഴ്ച്ച നടത്തിക്കൊണ്ടിരുന്നപ്പോഴാണ് കഴിഞ ലാലേട്ടൻ്റെ എപ്പിസോഡിൽ തൻ്റെ വായിൽ നിന്നും അറിയാതെ വന്ന പുറത്തായ പ്ലെയർ എന്ന നിലക്ക് സജന എന്ന പേരിനെ തനിക്ക് സ്വന്തം അനുജനെ പോലെ മുൻ പരിചയം ഉള്ള MKയോട് തമാശ രൂപേണ മോനെ നീ എത്രയോ ആഴ്ച്ച പുറകിലാണ് നിൻ്റെ മാനസിക നില ശരിയല്ല എന്ന് ലാലേട്ടൻ പറഞ്ഞത്.

എല്ലാം ഉള്ളിലൊതുക്കി MK പിടിച്ചു നിന്നു
പിന്നീട് സന്ധ്യയുടെ വിഷയത്തിൽ മണിക്കുട്ടൻ മാപ്പ് പറഞ്ഞില്ല എന്ന മട്ടിൽ ലാലേട്ടൻ തന്നെ മാപ്പ് പറഞ്ഞപ്പോഴും ലാലേട്ടൻ്റ കടുത്ത ആരാധകനായ സ്വന്തം ജേഷ്ടനേപ്പോലെ അദ്ധേഹത്തെ മനസ്സിൽ കൊണ്ട് നടക്കുന്ന MK ക്ക് നിയന്ത്രണം വിട്ടു പോയത് നമ്മൾ കണ്ടതാണ്. വിശമം കരഞ്ഞ് ശമിപ്പിച്ച MKയെ ലാലേട്ടൻ തമാശയൊക്കെ പറഞ്ഞ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എങ്കിലും പൂർണമായും വിശമം MKയെ വിട്ട് പോയില്ല. എങ്കിലും ഒരു മത്സരാർഥി എന്ന നിലക്ക് എല്ലാം ഉള്ളിലൊതുക്കി MK പിടിച്ചു നിന്നു.

താങ്ങാവുന്നതിലും അപ്പുറമായി
എന്നാൽ ഇന്നലത്തെ ലാലേട്ടൻ്റെ എപ്പിസോഡിൽ വീണ്ടും MK എന്ന മനുഷ്യൻ തകർന്നു പോവുകയുണ്ടായി. ഒരു ടാസ്കിൻ്റെ ഭാഗം എന്നോണം ഗെയിമിന് വേണ്ടി സൂര്യയുടെ കാര്യം മണിയെ തട്ടിൽ കയറ്റി ചോദിക്കട്ടെ എന്ന് ഒരു മത്സരാർഥി എന്ന നിലക്ക് കിടിലം സൂര്യയോട് ചോദിക്കുകയും സൂര്യ NO പറയാതിരിക്കുകയും അത് ലാലേട്ടൻ്റെ മുന്നിൽ വെച്ച് തന്നെ സൂര്യ സമ്മതിക്കുകയും ചെയ്തപ്പോൾ MKക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി എന്ന് ഡിമ്പലുമായുള്ള സംസാരത്തിൽ വ്യക്തമായി മനസിലാക്കാം. മാനസികമായി വീക്ക് ആയ പ്ലെയറാണ് MK എന്ന് പറയാതെ തന്നെ അയാൾ കാണിച്ചു തന്നു.

MK എന്ന ഗെയിമറോട് താൽപര്യമില്ല
അടുത്തടുത്തായി താൻ അറിഞ്ഞും അറിയാതെയും ഇഷ്ടപ്പെടുന്ന ആളുകളിൽ നിന്നും കിട്ടിയ പ്രഹരമാണ് ഗെയിമിൽ നിന്നും പിന്തിരിയാൻ MKയെ തോന്നിപ്പിച്ചത്. ആ രീതി മൈൻ്റ് ഗെയിമായ BB ഷോയ്ക്ക് ചേർന്നതും അല്ല. NB: ഞാൻ സ്പോട്സ്മാൻ സ്പിരിറ്റിൽ ഷോ കാണുന്ന ഒരാളാണ് ആയതിനാൽ ഞാൻ മറ്റൊരു കണ്ടൻസ്റ്റസിനെ ഇഷ്ടപ്പെടുന്ന ആളുമാണ്. എനിക്ക് MK എന്ന ഗെയിമറോട് താൽപര്യമില്ല. എങ്കിലും ഷോ അവസാനം വരെ കൊഴുപ്പിക്കാൻ അയാൾ അവിടെ വേണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു''.
മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
