മുൾമുനയിൽ നിർത്തി 'രമ്യയുടെ പേഴ്‌സണൽ കാര്യം'; ഒരു പെണ്ണായതുകൊണ്ട് പറയുന്നില്ലെന്ന് സജ്‌ന, രമ്യയുടെ വെല്ലുവിളി

ബിഗ് ബോസ് ഹൗസിലെ പ്രശ്‌നക്കാര്‍ ആരെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവില്ല. സജ്‌ന- ഫിറോസ് ദമ്പതിമാരുടെ പേര് തന്നെ ആയിരിക്കും അത്. കഴിഞ്ഞ ദിവസം ഫിറോസിനേയും സജ്‌നയേയും മറ്റ് മത്സരാര്‍ത്ഥികളെല്ലാം കൂടി ചോദ്യം ചെയ്തിരുന്നു. അതുകൊണ്ടൊന്നും തീരുന്നില്ല കാര്യങ്ങള്‍.

രമ്യ പണിക്കര്‍ക്ക് നേരെ ആയിരുന്നു ഇത്തവണത്തെ പോര്. രമ്യയെ കുറിച്ച് ഒരു പേഴ്‌സണല്‍ കാര്യം വെളിപ്പെടുത്തുമെന്ന് മുമ്പൊരിക്കല്‍ പറഞ്ഞ കാര്യം വീണ്ടും ചര്‍ച്ചയായി. അത് പുറത്ത് പറഞ്ഞാല്‍ രമ്യയുടെ ജീവിതത്തെ ബാധിക്കുമെന്നാണ് ഫിറോസും സജ്‌നയും പറഞ്ഞത്. ടാസ്‌കിനിടെ ആയിരുന്നു ഇത്.

ടാസ്‌ക്

ടാസ്‌ക്

ബിഗ് ബോസ് ഹൗസില്‍ എത്രാം സ്ഥാനത്താണ് ഓരോരുത്തരും എത്തുക എന്നത് സ്വയം തിരഞ്ഞെടുക്കുക എന്നതായിരുന്നു ടാസ്‌ക്. രമ്യ പണിക്കര്‍, സായി വിഷ്ണു, സജ്‌ന-ഫിറോസ് ദമ്പതിമാര്‍ എന്നിവരായിരുന്നു ഒന്നാം സ്ഥാനത്തിന് വേണ്ടി രംഗത്ത് വന്നത്. തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍.

രമ്യയുടെ പേഴ്‌സണല്‍ കാര്യം

രമ്യയുടെ പേഴ്‌സണല്‍ കാര്യം

ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരവാദത്തിനിടെയാണ് രമ്യയെ കുറിച്ച് ഫിറോസ് മുമ്പ് പറഞ്ഞ ഒരു കാര്യം വീണ്ടും ചര്‍ച്ചയായത്. രമ്യയുടെ ഒരു പേഴ്‌സണല്‍ കാര്യം പുറത്ത് പറയും എന്നായിരുന്നു മുമ്പ് ഫിറോസ് ഭീഷണിപ്പെടുത്തിയത്. അത്രയും മോശമായ കാര്യം എന്ന നിലയിലായിരുന്നു അന്ന് അത് പറഞ്ഞത്.

അറിഞ്ഞേ പറ്റൂ

അറിഞ്ഞേ പറ്റൂ

ആ പറഞ്ഞ കാര്യം എന്താണെന്ന് ഫിറോസ് വെളിപ്പെടുത്തണം എന്ന് രമ്യ പണിക്കര്‍ ആവശ്യപ്പെട്ടു. തനിക്കറിയാത്ത ആ കാര്യം എന്താണെന്ന് ഇവിടെ വച്ച് പറയണം എന്നാണ് രമ്യ ആവശ്യപ്പെട്ടത്. താന്‍ ഒരു പെണ്ണാണെന്നും തന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അക്കാര്യം അറിയണം എന്നും രമ്യ പറഞ്ഞു.

പെണ്ണായതുകൊണ്ട് പറയുന്നില്ലെന്ന്

പെണ്ണായതുകൊണ്ട് പറയുന്നില്ലെന്ന്

ഇതിനിടെ, രമ്യ ഒരു പെണ്ണായതുകൊണ്ട് അക്കാര്യം പറയുന്നില്ലെന്ന് സജ്‌നയും പറഞ്ഞു. മറ്റുള്ളവര്‍ അത് കേള്‍ക്കുകയും ചെയ്തു. അതിന് രമ്യ കൊടുത്ത മറുപടിയോട് സജ്‌ന പ്രതികരിച്ചത് വീണ്ടും പരിഹസിച്ചുകൊണ്ടും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടും ആയിരുന്നു.

തന്റെ പേഴ്‌സണല്‍ കാര്യം പറഞ്ഞാല്‍ മാത്രം

തന്റെ പേഴ്‌സണല്‍ കാര്യം പറഞ്ഞാല്‍ മാത്രം

തന്റെ പേഴ്‌സണല്‍ കാര്യം പറഞ്ഞാല്‍ മാത്രമേ രമ്യയുടെ ആ പേഴ്‌സണല്‍ കാര്യം താന്‍ പറയൂ എന്നായി ഫിറോസ്. അല്ലെങ്കില്‍ കണ്‍ഫെഷന്‍ റൂമില്‍ പോയി പറയാമെന്നും പറഞ്ഞു. എല്ലാവരും കൂടെ നില്‍ക്കുന്ന ഈ സ്ഥലമാണ് തന്റെ കണ്‍ഫെഷന്‍ റൂം. ഇവിടെ വച്ച് തന്നെ പറയണം എന്ന് രമ്യയും ആവശ്യപ്പെട്ടു.

അനൂപിന്റെ വെളിപ്പെടുത്തല്‍

അനൂപിന്റെ വെളിപ്പെടുത്തല്‍

വളരെ മോശമായ, പുറത്ത് പറയാന്‍ കൊള്ളാത്ത ഒരു കാര്യം ഫിറോസ് തന്നോട് സ്വകാര്യമായി പറഞ്ഞിരുന്നു എന്ന് ഇതിനിടെ അനൂപ് വെളിപ്പെടുത്തി. എന്നാല്‍ അതാണോ ഫിറോസ് ഇപ്പോള്‍ ഉദ്ദേശിക്കുന്ന കാര്യം എന്ന് തനിക്കറിയില്ല എന്നാണ് അനൂപ് പറഞ്ഞത്. ഫിറോസിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അനൂപ് രംഗത്തെത്തിയത്.

പൊട്ടിത്തെറിച്ച് സൂര്യ

പൊട്ടിത്തെറിച്ച് സൂര്യ

പേഴ്‌സണല്‍ കാര്യത്തിന്റെ പേര് പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഫിറോസിനെതിരെ സൂര്യയും രംഗത്തെത്തി. ഫിറോസ് എന്തുപറഞ്ഞാണ് ഈ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് എന്ന കാര്യം മോഹന്‍ലാല്‍ പങ്കെടുക്കുന്ന എപ്പിസോഡില്‍ വച്ച് പറയിപ്പിക്കുമെന്ന് വെല്ലുവിളിച്ചുകൊണ്ടാണ് സൂര്യ നിര്‍ത്തിയത്.

മണിക്കുട്ടന്‍ ചൂടായി

മണിക്കുട്ടന്‍ ചൂടായി

ഇത്തരം ബ്ലാക്ക് മെയിലിങ്ങുമായി മുന്നോട്ട് പോകരുത് എന്ന് ഫിറോസിനോടും സജ്‌നയോടും സംസാരിക്കാനെത്തിയതായിരുന്നു മണിക്കുട്ടന്‍. സൂര്യയുടെ കാര്യം പറഞ്ഞ് ഫിറോസ് വീണ്ടും പ്രകോപിപ്പിച്ചു. ഇത് ഒടുവില്‍ കൈയ്യാങ്കളിയുടെ വക്കില്‍ വരെ എത്തി. ഒടുവില്‍ കിടിലന്‍ ഫിറോസ് എത്തിയാണ് മണിക്കുട്ടനെ പിന്തിരിപ്പിച്ചത്.

സ്ത്രീകള്‍ക്കെതിരെ

സ്ത്രീകള്‍ക്കെതിരെ

ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത് മുതല്‍ ഫിറോസ് ഖാന്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നു എന്ന് ആക്ഷേപമുണ്ട്. സ്ത്രീകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് ഓരോ തവണയും ഫിറോസിന്റെ നീക്കം. അതിന് ചൂട്ടുപിടിച്ചുകൊണ്ട് സജ്‌നയും കൂടെയുണ്ട്..

ഇത്തവണ നടന്നില്ല

ഇത്തവണ നടന്നില്ല

സാധാരണ ഗതിയില്‍ ഉച്ചത്തില്‍ സംസാരിച്ച് എതിരാളികളെ നിശബ്ദരാക്കുകയാണ് ഫിറോസ് ഖാന്റെ രീതി. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അതില്‍ ഫിറോസ് പരാജയപ്പെട്ടു. ഫിറോസിനേയും സജ്‌നയേയും പിന്തുണയക്കാന്‍ ഒരു മത്സരാര്‍ത്ഥി പോലും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+