അക്കാര്യം ചെയ്തപ്പോഴാണ് ജനങ്ങള്‍ എനിക്ക് കയ്യടിച്ചത്: അവിടെ വന്ന് നാടകം കളിക്കരുത്: പൊളി ഫിറോസ്
പ്രേക്ഷകരുടെ മികച്ച പിന്തുണ ഉണ്ടായത് കൊണ്ട് മാത്രമാണ് 50 ലേറെ ദിവസവും അതിശക്തമായി തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ നില്‍ക്കാന്‍ സാധിച്ചതെന്ന് പൊളി ഫിറോസ് എന്ന ഫിറോസ് ഖാനും സജിതയും. ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് ഞങ്ങള്‍ ബിഗ് ബോസിലേക്ക് പോവുന്നത്. ഷോ തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങള്‍ അവിടേക്ക് എത്തുന്നത്.
അതിനുള്ളില്‍ മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ചൊന്നും വലുതായി മനസ്സിലാക്കാനും അറിയാനും സാധിച്ചിരുന്നില്ല. ഷോ ഹോട്സ്റ്റാര്‍ വഴി കാണാമായിരുന്നു എന്ന് മാത്രം. ഒരാഴ്ച തന്നെ മുഴുവന്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആകെ നാല് എപ്പിസോഡ് എങ്ങാനും മാത്രമാണ് കണ്ടതെന്നും ഫിറോസ് പറയുന്നു.

ആ നാല് എപ്പിസോഡ് കണ്ടപ്പോള്‍ തന്നെ ആദ്യമായി പ്രശ്നമുണ്ടാക്കിയെന്ന് പറയുന്ന വ്യക്തിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെ ഒരു വ്യക്തിയെ കുറിച്ച് മിഷേലാണ് ഒരു കാര്യം പറയുന്നത്. അപ്പോള്‍ തന്നെ തനിക്ക് പൂര്‍ണ്ണമായി ബോധ്യമുള്ള കാര്യാമാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അത്തരത്തില്‍ ബോധ്യമുണ്ടെങ്കില്‍ മാത്രമെ ഇത് പറയാവു. അല്ലാതെ കള്ളം പറയരുതെന്നും ഞാന്‍ പറഞ്ഞു.

തുടര്‍ന്ന് രണ്ട് പേരില്‍ ആരാണ് കള്ളം പറയുന്നത് എന്ന് അറിയേണ്ട സാഹചര്യം എനിക്കുണ്ടായി. അത് നമ്മള്‍ ചോദിക്കും. ആ കുടുംബത്തിലെ ഒരു അംഗം എന്ന നിലയില്‍ അത് എന്‍റെ അവകാശം കൂടിയായി. തുടര്‍ന്ന് ഞാനാണ് അക്കാര്യം തെളിയിക്കാന്‍ ആ കുട്ടിയോട് പറഞ്ഞത്. തുടര്‍ന്നാണ് വിവാദമായ സംഭവങ്ങള്‍ ഉണ്ടാവുന്നതെന്നും ഫിറോസ് പറയുന്നു.

അതൊരു വലിയ ബോംബ് ആവുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. എന്തായാലും അത് ചോദിക്കുക എന്നുള്ളത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യമെന്നും ഫിറോസ് വ്യക്തമാക്കുന്നു. നമ്മളൊക്കെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ലാലേട്ടനും മമ്മൂക്കയുമൊക്കെ. ലാലേട്ടന്‍റെ മുഖം മൂടികളൊക്കെ വെച്ച് ഓടിക്കളിച്ച കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്.

ആ ലാലേട്ടന്‍ എന്‍റെയൊക്കെ മുഖം മൂടി വെച്ച് കാണിക്കുക എന്ന് പറയുന്നതൊക്കെ വലിയ കാര്യമാണ്. മറ്റ് മത്സരാര്‍ത്ഥികള്‍ ഒക്കെ ഇത് കണ്ട് ഞെട്ടിപ്പോയി. പുറത്ത് വലിയ സംഭവമായിട്ടുണ്ടാകും. അല്ലാതെ ലാലേട്ടന്‍ ഇത് വെക്കില്ലെന്നുമൊക്കെ അവര്‍ പറഞ്ഞു. അതേസമയം ഞങ്ങള്‍ വന്നതോടെ ഷോയുടെ സ്വാഭാവം മാറിയതായിട്ടൊന്നും ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു.

ഞങ്ങള്‍ക്കെന്നല്ല, ഒരാള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയില്ല. 24 മണിക്കൂറില്‍ ഒരു മണിക്കൂര്‍ മാത്രമാവും പുറത്ത് വിടുക എന്നുള്ളത് മാത്രം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ആരുടെതാണ്, എത് നിമിഷമാണ് എന്നുള്ളതൊന്നും ആര്‍ക്കും അറിയില്ല. എന്താണ് പുറത്ത് നടക്കുന്നതെന്നൊന്നും ഒരു മത്സരാര്‍ത്ഥികള്‍ക്കും അറിയാന്‍ കഴിയില്ലെന്നും ഫിറോസ് ഖാന്‍ പറയുന്നു.

കിടിലം ഫിറോസുമായി നേരത്തെ പരിചയമുണ്ട്. സുഹൃത്തുക്കളാണ്. അകത്ത് വന്നപ്പോള്‍ അങ്ങനെ തോന്നിയതുകൊണ്ടാണ് അക്കാര്യങ്ങള്‍ പറഞ്ഞത്. അത് അവിടെ തീര്‍ന്നു. അത് വീണ്ടും പുറത്തേക്ക് കൊണ്ട് വരാന്‍ താല്‍പര്യമില്ല. അകത്ത് എന്താണോ തോന്നിയത് അത് അവിടെ ചോദിച്ചിട്ടുണ്ട്, മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍ കണ്ടതാണ്.

മണിക്കുട്ടന്‍ ഉള്‍പ്പടെ എല്ലാവരുമായി നല്ല സൗഹൃദമാണ്. മറ്റ് ഷോ പോലെയല്ല ബിഗ് ബോസ്. 90 ശതമാനവും ജീവിതവുമായി ബന്ധപ്പെട്ടതാണ്. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് 90 ശതമാനവും അകത്തും ഉണ്ടാവേണ്ടത്. അവിടെ വന്ന് നാടകം കളിക്കുമ്പോഴാണ് മുഖം മൂടികള്‍ ഉണ്ടാവുന്നത്.
Recommended Video

ആ മുഖം മൂടികള്‍ പൊളിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജനം കയ്യടിച്ചത്. ഒരാളെ സുഖിപ്പിക്കാനോ, അല്ലെങ്കില്‍ കുറച്ച് പേരെ നമ്മുടെ കൂടെയാക്കാനോ ശ്രമിച്ചിട്ടില്ല. ആരുടെ തെറ്റായാലും അതിന് ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ആ തെറ്റിനെ ചൂണ്ടിക്കാണിക്കുമ്പോള്‍ ചിലര്‍ക്ക് ശത്രുത തോന്നു. അല്ലാതെ സുഖിപ്പിച്ച് കൂടെ നിര്‍ത്തേണ്ട ആവശ്യം തനിക്കില്ലെന്നും പൊളി ഫിറോസ് പറയുന്നു.


Click it and Unblock the Notifications
