ബിഗ് ബോസിൽ ആരാണ് മണിക്കുട്ടന് വെല്ലുവിളി? സായിയോ കിടിലം ഫിറോസോ കപ്പടിക്കുമോ? ഉത്തരമിതാ
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ വിജയി ആകാൻ ആർക്കാണ് അർഹത ഉളളത്? ഓരോ മത്സരാർത്ഥിയുടേയും ആരാധകർ അവരുടെ പേര് ഉയർത്തിക്കാണിക്കുന്നു. ബിഗ് ബോസ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലാവുകയാണ്. മണിക്കുട്ടൻ അല്ലാതെ വിജയി ആകാൻ അർഹരായ മറ്റൊരാളില്ലെന്നാണ് ഈ കുറിപ്പിൽ അക്കമിട്ട് നിരത്തുന്നത്.

മണിക്കുട്ടനല്ലാതെ പിന്നെയാര്?
വൈറൽ കുറിപ്പ് വായിക്കാം: ' ബിഗ്‌ബോസ് മലയാളം മൂന്നാം സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആര് വിജയിക്കണമെന്ന ചോദ്യമുയരുകയാണ്. മണിക്കുട്ടനല്ലാതെ പിന്നെയാര്? മുൻനിരയിൽ നിൽക്കുന്ന ഓരോ താരങ്ങളുമായി മണിക്കുട്ടനെ താരതമ്മ്യം ചെയ്‌താൽ ഈ ചോദ്യങ്ങൾക്ക് ഉത്തരമാവും. ഗ്രൂപ്പു-കളിയിലൂടെ ഇതുവരെ എത്തി നിൽക്കുന്ന വ്യക്തിയാണ് സായി വിഷ്ണു. നോബി-റംസാൻ-അഡോണി ഗ്രൂപ്പിന്റെ വ്യക്തമായ ഫേവറിസത്തോടെയാണ് സായി ആദ്യമായി ക്യാപ്റ്റനാവുന്നത്. ടാസ്കുകളിൽ 90% പരാജയമാണ്.

ഒരൊറ്റ ടാസ്ക് പോലും ഈ സീസണിലില്ല
സായി വിഷ്ണുവിന്റെ ഓർമ്മിക്കാവുന്ന ഒരൊറ്റ ടാസ്ക് പോലും ഈ സീസണിൽ കാണാനില്ല. ഒരൊറ്റ കഥാപാത്രം പോലും ആളുകളോർക്കുന്നില്ല. സായി ചെയ്ത ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ പേര്? സൈക്കിൾ ലൂയിസ് പോലെ, മീശ മാധവൻ പോലെ, നാട്ടുകൂട്ടത്തിലെ തമ്പ്രാനെ പോലെ ഏതെങ്കിലുമൊന്ന് സായിയുടേതായി ഓർമിക്കാനില്ല. മണികുട്ടന്റെ ഈ ടാസ്കുകളിലെ പ്രകടനങ്ങൾ ആരും മറക്കില്ല. മണിക്കുട്ടൻ ചെയ്ത കഥാപാത്രങ്ങൾ മാത്രമാണ് ബിഗ്‌ബോസ് വീട്ടിൽ ഓർക്കപെടുന്നതും.

ഏറ്റവും മോശമായ പ്രകടനം
ഓസ്കാർ സ്വപ്നം കാണുന്ന സായി വിഷ്ണു കലാപരമായ ടാസ്കിൽ പോലും വളരെ പിറകിലാണ്. ടാലെന്റ്റ് ഷോയിൽ ഏറ്റവും അവസാനമാണ് സായി വിഷ്ണു പെർഫോം ചെയ്തത്. അവസാനം ചെയ്യാൻ സായി തെരഞ്ഞെടുത്തതാണ്. തയ്യാറെടുപ്പുകൾക്ക് രണ്ട് ദിവസം കിട്ടിയിട്ടും ഏറ്റവും മോശമായ പ്രകടനമാണ് സായി നടത്തിയത്. ആ ടാസ്കിനെ കുറിച്ച് ഒന്നുമറിയാതെ എല്ലാവരും നിന്നപ്പോൾ ആദ്യം തന്നെ പെർഫോം ചെയ്തത് മണികുട്ടനാണ്. അതിനുള്ള അംഗീകാരവും സഹമത്സരാർത്ഥികൾ നൽകിയിരുന്നു.

കലഹപ്രിയൻ
ക്യപ്റ്റനാവുന്നതിലും സായി പരാജയമാവുന്നു. ടാസ്കുകളിൽ പിറകിൽ നിൽക്കുമ്പോൾ ക്യപ്റ്റന്സിയിലേക്ക് നോമിനേഷൻ കിട്ടില്ലയെന്നത് വ്യക്തമാണ്. കോയിൻസ് കളക്ഷൻ ടാസ്കിൽ ഒന്നും ചെയ്യാതെ മാറി നിന്നത് കലാപരമായ ടാസ്കിൽ മാത്രമല്ല കായികമായുള്ള ടാസ്കുകളിലും സായി പിറകിലാണ് എന്നത് വ്യക്തമാണ്. സായിയിലുള്ള ഒരു കാര്യം കലഹപ്രിയതയാണ്. BB വീട്ടിലുള്ള എല്ലാവരുമായും സായി കലഹിച്ചിട്ടുണ്ട്. അതിനപ്പുറം അപവാദങ്ങൾ പറഞ്ഞു പരത്തിയിട്ടുമുണ്ട്. കിടിലൻ ഫിറോസ് എണ്ണിപ്പറഞ്ഞ ആരോപണങ്ങൾക്ക് ഒന്ന് പോലും സായിക്കും പ്രേക്ഷകർക്കും നിഷേധിക്കാനാവുന്നതല്ല.

മണിക്കുട്ടൻ മെഗാഹീറോ
മണിക്കുട്ടൻ തുടക്കം മുതൽ പോരാടുന്ന ഗ്രൂപ്പിനോട് രണ്ട് ഡയലോഗ് വിട്ടതിന്റെ പേരിൽ സായി ഹീറോ ആവുന്നതെങ്കിൽ മണിക്കുട്ടൻ മെഗാഹീറോ ആണ്. പൊളി ഫിറോസ് പുറത്ത് പോവുന്നത് രമ്യയുടെ വിഷയത്തിനാണെങ്കിലും മണികുട്ടനുമായുള്ള സംഘട്ടനം ആ വീക്കിലെ പ്രധാന സംഭവമായിരുന്നു. കിടിലം-ഫിറോസിനെതിരെ ശബ്ദിച്ചതാണ് സായിയെ ഉയർത്തി കാട്ടാൻ കാരണമെങ്കിൽ അതിന് മുമ്പ് തന്നെ കിടിലത്തിനെതിരെ ശബ്ദിച്ചതും, ഗ്രൂപ്പുകളി, ഒറ്റപ്പെടൽ തുടങ്ങിയ നെഗറ്റീവ് തന്ത്രങ്ങൾ പുറത്ത് കൊണ്ടുവന്നതും, അവസാനം ചാരിറ്റി ബിഗ്‌ബോസിൽ വീട്ടിൽ പറയരുതെന്ന നിയമം തെറ്റിച്ചുവെന്ന പ്രശ്നം ഉന്നയിച്ചതും മണിക്കുട്ടനാണ്.

സഹതാപത്തിലും ഭാഗ്യത്തിലും
മണിക്കുട്ടൻ ഓരോ മത്സരാർത്ഥികളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതനുസരിച്ച് കളിക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണിത്. കലാപരവും കായികവുമായ ടാസ്കുകളിൽ മിന്നുന്ന താരമായ മണികുട്ടനും നിറംകെട്ട പ്രകടനവുമായി നിൽക്കുന്ന സായിയും ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റാത്തതാണ്. പ്രകടനത്തിന്റെ ഫലമല്ല മറിച്ച് സഹതാപത്തിലും ഭാഗ്യത്തിലുമാണ് സായി ഇതുവരെയെത്തിയത് എന്ന് വ്യക്തമാണ്. ഒരു ടാസ്കിൽ 'സായി എന്നെ കയറി പിടിച്ചു' എന്ന സജ്നയുടെ കളവും, എന്റെ വീടിന് വാതിലില്ല എന്ന സഹതാപകഥയും, ആദ്യം ഗ്രൂപിലുണ്ടായിരുന്ന റംസാൻ-അഡോണി എന്നിവരുടെ സായിയോടുള്ള അസഹിഷ്ണുതയുമാണ് സായിയെ തുണക്കുന്നത്.

മണികുട്ടന്റെ അടുത്തെവിടെയുമില്ല
കിടിലം ഫിറോസുമായി മണിയെ താരതമ്യം ചെയ്യേണ്ടത് സ്വഭാവുമായാണ്. ടാസ്കിൽ കിടിലം സായിയെ പോലെ മണികുട്ടന്റെ അടുത്തെവിടെയുമില്ല. സ്വഭാവത്തിലും അങ്ങിനെ തന്നെയാണ്. കിടിലം പല കാര്യങ്ങൾ പല പ്രാവിശ്യം പറയുകയും മാറ്റിപ്പറയുകയും ചെയ്യുന്നത് ബിഗ്‌ബോസ് വീട്ടിൽ നിത്യ കാഴ്ചയാണ്. ഗ്രൂപ്പിസം, ഫേവറിസം, ഒറ്റപ്പെടൽ, ചാരിറ്റി, സഹതാപം തുടങ്ങിയ നെഗറ്റിവ് തന്ത്രങ്ങളാണ് കിടിലം പയറ്റുന്നതെന്ന് അയാളെ കൊണ്ട് തന്നെ മണിക്കുട്ടൻ സമ്മതിപ്പിച്ചതാണ്.
നല്ല വാക്ചാതുര്യമുണ്ടെങ്കിലും പറയുന്ന വാക്കുകൾ നിരന്തരം മാറ്റി പറയുകയും തന്റെ വാക്കിന് യാതൊരു വിലയുമില്ലെന്ന് തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് കിടിലം ഫിറോസ്.

വൃത്തികെട്ട ഗെയിം
പരദൂഷണം ആഭരണമായി കൊണ്ട് നടക്കുന്നയാൾ എന്ന് വിളിക്കാം. നന്മയുള്ള മനസ്സിലേക്ക് ഫിറോസിന്റെ സ്വഭാവം സ്വാധീനിക്കപെടുക്കില്ല. മാണിക്കെതിരെ സൂര്യയെ മറയാക്കി ഒരു വൃത്തികെട്ട ഗെയിം ഫിറോസ് പ്ലാൻ ചെയ്തതും ചീറ്റിപോയതും മലയാളികൾ കണ്ടതാണ്. സൂര്യയെ ബിബിയിൽ നിർത്താൻ കിടിലൻ ഫാൻസ് കിളഞ്ഞു പരിശ്രമിക്കുന്നതും നാം കണ്ടതാണ്. കിടിലം ഒരു ഗ്രൂപ്പുണ്ടാക്കി അതിന്റെ മറവിൽ കളിക്കുമ്പോൾ മണിക്കുട്ടൻ ഒറ്റക്ക് നിന്ന് കളിക്കുന്നു, സൂര്യയെ ഒരു മറയാക്കാൻ പറ്റുമെങ്കിലും അതൊന്നും ഉപയോഗിക്കാതെ.

വലിയ സൗഹൃദബന്ധം
മറിച്ച് മണിക്കുട്ടൻ ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമാണ്. അത് മാറ്റേണ്ടി വരുന്നില്ല എന്നതും ശ്രദ്ധേയമായ സ്വഭാവ സവിശേഷതയാണ്. അടുത്ത സാധ്യതയുള്ളയാൾ ഡിമ്പലാണ്. മണികുട്ടനുമായി വലിയ സൗഹൃദബന്ധം സൂക്ഷിക്കുന്നു. പക്ഷെ ആ സൗഹൃദബന്ധത്തിന് വില നൽകേണ്ടി വരുന്നത് മണികുട്ടനാണ്. ഡിമ്പൽ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടും തിരികെ കൊണ്ടുവരണമെന്ന് വീണ്ടും വീണ്ടും അപേക്ഷയുമായി എത്തിയത് മണികുട്ടനാണ്. അവർ തമ്മിൽ ഒരു മത്സരം ഉണ്ടാവില്ലയെന്നുറപ്പ്. പ്രത്യേകിച്ച് മണികുട്ടനുള്ള പ്രേക്ഷക പിന്തുണ ഡിമ്പലിന് അറിയാവുന്ന സ്ഥിതിക്ക്.

പ്രതിപക്ഷ ബഹുമാനത്തോടെ
ഒരു മത്സരാർഥിയുടെ പല കഴിവുകളും ഗുണങ്ങളും അളക്കുന്ന ഒരു മത്സരവേദിയാണ് ബിഗ്ബോസ്. ഇന്നവിടെയുള്ള ഒരു മത്സരാർത്ഥിയോട് പോലും എടാ-പോടാ എന്ന് വിളിക്കാതെ പ്രതിപക്ഷ ബഹുമാനത്തോടെ അവരുടെ വ്യക്തിത്വത്തെ ബഹുമാനിച്ച് മാത്രമേ മണിക്കുട്ടൻ കളിച്ചിട്ടുള്ളു. എത്ര ചൂടേറിയ തർക്കത്തിലും കിടിലൻ ഫിറോസിനെ 'ഇക്ക' എന്നെ വിളിച്ചിട്ടുള്ളു. റംസാൻ 'എടൊ' എന്നൊക്കെ വിളിച്ചപ്പോൾ അനിയാ അല്ലെങ്കിൽ റംസാനെ എന്നെ വിളിച്ചുള്ളൂ. അതുപോലെ സായിയോടും.

മണിക്കുട്ടനെ സുഹൃത്തായി വേണം
സ്ത്രീകളോട് ബഹുമാനത്തോടും സൗഹൃദപരമായും പെരുമാറുന്ന ഒരു വ്യക്തി മണികുട്ടനാണ്. പറച്ചിൽ മാത്രമല്ല പെരുമാറ്റത്തിലും. റിതു റംസാനെ സുഹൃത്ത് എന്ന് പറയുന്നുവെങ്കിലും പക്വതയില്ല എന്ന് സമ്മതിക്കുന്നു. നല്ലൊരു സുഹൃത്തായി കാണുന്നത് മണികുട്ടനെയാണ്. മജീസിയ പോയപ്പോൾ ഡിംബലിന് കിട്ടിയ നല്ലൊരു സുഹൃത്ത് മണികുട്ടനാണ്. അനൂപിനും ഇപ്പോൾ മണിക്കുട്ടനെ സുഹൃത്തായി വേണം, സായിയും മണികുട്ടന്റെ സൗഹൃദം ആഗ്രഹിക്കുന്നു. സൂര്യ മണിക്കുട്ടന്റെ വലിയ സുഹൃത്താണ്.

സുഹൃത്തുക്കളെ ശത്രുക്കളാക്കി
കിടിലവും നോബിയും മണിക്കുട്ടനെ ഉള്ളിൽ ബഹുമാനിക്കുന്നുണ്ട്. റംസാൻ മാത്രമാണ് മണികുട്ടനെ തുടക്കം മുതൽ മാറ്റിനിർത്തുന്നത്. ഒരു നല്ല മനുഷ്യനാണ് മണികുട്ടനെന്ന് ഇതിൽ പരം വേറെ തെളിവില്ല. ആദ്യം മണികുട്ടന് എതിരായി നിന്നവർ സുഹൃത്തുക്കളാവാൻ വരുന്നു. കിടിലനെ നോക്കൂ.. സായിയെ നോക്കൂ സുഹൃത്തുക്കളെ ശത്രുക്കളാക്കി, ഡിമ്പലും അതുപോലെ തന്നെ. സ്വഭാവവും മാനുഷീകതയും കണക്കിലെടുത്താൽ പൊളി ഫിറോസിനോട് പോലും നിങ്ങൾ നല്ല ഗെയിമറാണ്. നാക്കിന്റെ പിഴവ് നിങ്ങളെ തോല്പിക്കുമെന്ന് ഉപദേശിക്കാനും, അച്ഛൻ മരിച്ച് BB വീട്ടിൽ നിന്ന് പുറത്ത് പോവേണ്ടി വന്ന ഡിബലിനെ തിരികെയെത്തിക്കാൻ തുടരെ അഭ്യർത്ഥിച്ച ഏക കളിക്കാരനാണ് മണിക്കുട്ടൻ.

നേട്ടങ്ങളെ അംഗീകരിക്കുന്നു
ചെരിപ്പെറിയുകയും നിരന്തരം അവഗണിക്കുകയും ചെയ്യുന്ന റംസാനെന്ന അനുജനെ (അങ്ങിനെ കാണുന്നത് പോലും പേടിയായി ചിത്രീകരിക്കുകയാണ്) ഒരു തരത്തിലും അവഗണിക്കാതെ അവന്റെ നേട്ടങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. സത്യത്തിൽ മണിക്കുട്ടന്റെ സ്ഥാനത്ത് വേറൊരു മത്സരാർത്ഥി ആയിരുന്നെങ്കിൽ ഈ വീക്കിലെ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ദേഷ്യം കൊണ്ട് റംസാനെ നോമിനേറ്റ് ചെയ്യേണ്ടതാണ്.

സമചിത്തത വിടാതെ
അവിടെയും റംസാന് സ്വഭാവത്തിൽ യാതൊരു മാറ്റവുമില്ലാത്തതിന്റെ കാരണക്കാർ ഫിറോസും നോബിയുമാണെന്ന് കണ്ട് അവരെ നോമിനേറ്റ് ചെയ്യുന്നു.സൂര്യയുടെ പ്രേമനാടകം അയാളുടെ മനസ്സിനെ അലട്ടുമ്പോഴും സമചിത്തത വിടാതെ പെരുമാറുന്നു. അനൂപ് സൗഹൃദത്തിൽ ഗെയിം കൊണ്ടുവരുമ്പോൾ അത് സൗമ്യതയോടെ കാണുന്നു, മറ്റ് മത്സരാർത്ഥികൾ വിഷമിക്കുമ്പോൾ കൂടെ നിൽക്കുന്നു (രമ്യക്ക് അന്നം വാരി കൊടുത്തതൊക്കെ പരിഹാസത്തോടെ കണ്ടവർക്ക് അത് മനസ്സിലാവില്ല).

മണിക്കുട്ടന് പകരം വേറാരുമില്ല
ആദ്യത്തിൽ റംസാൻ-നോബി-അഡോണി-സായി, കിടിലം-സന്ധ്യ-ഭാഗ്യലക്ഷ്മി, മജിസീയ-ഡിബൽ, റിതു-റംസാൻ തുടങ്ങിയ കൂട്ടുകെട്ടുകളായി മത്സരിച്ചപ്പോൾ വളരെ എളുപ്പം ഉപയോഗിക്കാവുന്ന സൂര്യ മുന്നിൽ വന്നിട്ടും മണിക്കുട്ടൻ ഒറ്റക്ക് നിന്നാണ് മത്സരിക്കുന്നത്. ടാസ്കിലുള്ള പ്രകടനങ്ങളും, ഗ്രൂപ്പുകൾക്ക് മീതെയുള്ള ബുദ്ധിപരമായ നീക്കങ്ങളും, മാനുഷീകമായ കാഴ്ചപ്പാടുകളും സ്വഭാവഗുണങ്ങളും ഒത്തുചേരുന്ന ബിഗ് ബോസ് വീട്ടിലെ ഒരു നല്ല കളിക്കാരൻ, ഒരു നല്ല മനുഷ്യൻ മണിക്കുട്ടൻ തന്നെയാണ്. മണിക്കുട്ടന് പകരം വേറാരുമില്ല.


Click it and Unblock the Notifications