Get Updates
Get notified of breaking news, exclusive insights, and must-see stories!

തീ പാറി ബിഗ് ബോസ് വോട്ടിംഗ്, ഏറ്റവും കൂടുതൽ വോട്ട് ആർക്ക്? ചില അപ്രതീക്ഷിത ട്വിസ്റ്റുകൾ

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ആര് കപ്പടിക്കും എന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഓരോ മത്സരാര്‍ത്ഥിയുടേയും ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം തന്നെ നടത്തുന്നുണ്ട്. 8 പേരാണ് അവസാന റൗണ്ടില്‍ ഉളളത്.

ബിഗ് ബോസ് ഹൗസില്‍ എന്നത് പോലെ വോട്ടിംഗിലും ശക്തമായ മത്സരമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെയുളള വോട്ടിംഗ് നിലയില്‍ ആരാണ് മുന്നിലെന്ന് പരിശോധിക്കാം

BB1

ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം റിതുമന്ത്രയാണ് വോട്ടിംഗില്‍ ഏറ്റവും പിന്നിലുളള മത്സരാര്‍ത്ഥി എന്നാണ് വിവരം. ബിഗ് ബോസില്‍ അവശേഷിക്കുന്ന രണ്ട് സ്ത്രീ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിതു. ഷോ നിര്‍ത്തുമ്പോള്‍ റിതു ആയിരുന്നു ക്യാപ്റ്റന്‍. ബിഗ് ബോസ് ഹൗസില്‍ ശക്തമായി തന്നെ ടാസ്‌കുകളില്‍ പ്രകടനം നടത്തിയവരിലൊരാളായിരുന്നു റിതു. ഇനിയും വോട്ടിംഗിന് ദിവസങ്ങളുണ്ടെന്നിരിക്കെ റിതുവിന് കയറി വരാവുന്നതേ ഉളളൂ.

BB2

റിതുവിനെ പോലെ തന്നെ ആദ്യ അഞ്ചില്‍ ഉള്‍പ്പെടാന്‍ നിലവില്‍ സാധിക്കാതെ പോയ രണ്ട് പേര്‍ കിടിലം ഫിറോസും നോബിയുമാണ് എന്നാണ് സൂചന. കിടിലം ഫിറോസ് ബിഗ് ബോസിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ഏറ്റവും സൂത്രശാലിയായ മത്സരാര്‍ത്ഥിയാണ് കിടിലം ഫിറോസ് എന്നാണ് ബിഗ് ബോസ് ആരാധകരില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ വോട്ടെടുപ്പ് വന്നപ്പോള്‍ ഫിറോസ് ഇപ്പോള്‍ പിന്നിലാണ്.

BB3

നോബി മാര്‍ക്കോസ് ബിഗ് ബോസ് ഹൗസിലെ ഏറ്റവും ദുര്‍ബലനായ മത്സരാര്‍ത്ഥിയായാണ് ആരാധകര്‍ വിലയിരുത്തുന്നത്. കാരണം ടാസ്‌കുകളില്‍ നേരിട്ട് പങ്കെടുക്കാതെ മറ്റുള്ളവരെ ഉപയോഗിക്കുന്നുവെന്നും തീരെ ആക്ടീവ് അല്ലെന്നും നോബിക്കെതിരെ നിരന്തരമായി ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നതാണ്. എങ്കിലും അവസാന എട്ടില്‍ എത്താന്‍ നോബിക്കായി എന്നത് ശ്രദ്ധേയമാണ്.

BB4

നിലവിലെ വോട്ടിംഗ് നില പ്രകാരം റംസാന്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണ് റംസാന്‍. റംസാന് വലിയ ഫാന്‍ ഫോളോയിംഗ് സോഷ്യല്‍ മീഡിയയില്‍ ഉളളതാണ്. അത് പോലെ തന്നെ വിമര്‍ശകരും റംസാനുണ്ട്. ചെരിപ്പേറ് പോലുളള പെരുമാറ്റങ്ങള്‍ ഒരു വിഭാഗം ബിഗ് ബോസ് ആരാധകര്‍ റംസാന് എതിരെ തിരിയാന്‍ കാരണമായിട്ടുണ്ട്.

BB5

ബിഗ് ബോസിലെ റാണി എന്ന് വിളിപ്പേരുളള ഡിംപല്‍ ഭാല്‍ ആണ് വോട്ടിംഗ് നിലയില്‍ നാലാം സ്ഥാനത്ത് ഉളളത്. ബിഗ് ബോസ് വിജയിക്കാന്‍ വളരെ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരാള്‍ ഡിംപല്‍ ആണ്. ഇടക്കാലത്ത് അച്ഛന്റെ മരണം കാരണം ഡിംപലിന് ഷോ വിട്ട് പോകേണ്ടി വന്നത് പ്രേക്ഷകരെ വിഷമത്തിലാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഡിംപലിന്റെ സ്ഥാനം മുകളിലേക്ക് കയറിയേക്കാം.

BB6

എല്ലാവരേയും അമ്പരിപ്പിച്ച് വോട്ടിംഗ് നിലയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് അനൂപ് ആണെന്നാണ് സൂചന. ആദ്യ നാളുകളില്‍ വലിയ ജനപിന്തുണ ഇല്ലാത്ത മത്സരാര്‍ത്ഥി ആയിരുന്നു അനൂപ്. എന്നാല്‍ പിന്നീട് ഓരോ ടാസ്‌കുകളിലേയും മികച്ച പ്രകടനം അനൂപിന്റെ ഫാന്‍ ബേസ് ഉയര്‍ത്തുകയായിരുന്നു. ഷോയുടെ അവസാന നാളുകളില്‍ ശക്തനായ മത്സരാര്‍ത്ഥിയായി അനൂപ് മാറിയിരുന്നു.

BB7

വോട്ടിംഗ് നില പ്രകാരം രണ്ടാം സ്ഥാനത്ത് ഉളളത് സായി വിഷ്ണു ആണെന്നാണ് വിവരം. സായി വിഷ്ണു ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും ഫാന്‍ ബേസുളള മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ഇക്കുറി ബിഗ് ബോസ് വിജയിക്കാന്‍ സാധ്യത ഉളള ആളായും സായ് വിഷ്ണു കണക്കാക്കപ്പെടുന്നു. തുടക്കത്തില്‍ വലിയ ആരാധകരൊന്നും ഇല്ലാതിരുന്ന സായ് പതുക്കെയാണ് ഫാന്‍സിനെ സൃഷ്ടിച്ചെടുത്തത്.

Recommended Video

cmsvideo
    ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
    BB8

    വോട്ടിംഗില്‍ ഒന്നാമത് ഉളളത് ബിഗ് ബോസ് ഫാന്‍സ് എംകെ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന സിനിമാ താരം കൂടിയായ മണിക്കുട്ടന്‍ ആണ്. ബിഗ് ബോസിലെ ഏറ്റവും ജനപ്രീതിയുളള താരം ആണ് മണിക്കുട്ടന്‍ എന്ന് തന്നെ പറയാം. മണിക്കുട്ടന്‍ വിജയിക്കും എന്നാണ് ആരാധകരില്‍ വലിയൊരു വിഭാഗം കരുതുന്നത്. ഇടക്കാലത്ത് മണിക്കുട്ടന്‍ ഷോയില്‍ നിന്ന് പോയതും തിരിച്ച് എത്തിയതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഈ വോട്ടിംഗ് നില മാറി മറിഞ്ഞേക്കാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+